108 ആംബുലൻസ് കേരളമാകെ വ്യാപിപ്പിക്കുന്നതിന് പിന്നിൽ വൻ അഴിമതിയോ? നടത്തിപ്പ് സ്വകാര്യ ഭീമനു കൈമാറിയാൽ അഞ്ച് വർഷത്തേക്ക് സർക്കാർ നൽകേണ്ടത് 414 കോടിയോളം രൂപ; നേരിട്ട് നടത്തിയാൽ ചെലവ് വെറും 212 കോടിയും! ബ്ലാക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ കമ്പനിക്ക് കരാർ നൽകുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; ട്രോമാ കെയർ രംഗത്തെ ഇടതു സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണം
തിരുവനന്തപുരം: 108 ആംബുലൻസ് കേരളം മുഴുവൻ സർവീസ് വ്യാപിപ്പിക്കുമ്പോൾ ഒപ്പം പരക്കുന്നത് അഴിമതി കൂടിയാണോ? നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമുള്ള 108 ആംബുലൻസ് സർവീസ് വ്യാപനത്തിൽ അഴിമതികൂടിയാണ് പ്രതിഫലിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. വിവിധ സർക്കാരുകൾ ബ്ളാക്ക് ലിസ്റ്റ് ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമന് കേരളത്തിലെ 108 ആംബുലൻസ് നടത്തിപ്പ് 5 വർഷത്തേക്ക് കരാർ നൽകുമ്പോൾ സർക്കാർ ഖജനാവിന് 414 കോടി നഷ്ടമാകുമെന്നാണ് കണക്കുകൾ. ഇത്രയും തുക സർക്കാർ അഞ്ചു വർഷത്തിനുള്ളിൽ ഈ സ്വകാര്യ ഭീമന് നൽകേണ്ടിവരും.
ആംബുലൻസുകൾ സ്വന്തമായി വാങ്ങി നിലവിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ചെയ്യുന്നത് പോലെ സർവീസ് സർക്കാർ നേരിട്ട് നടത്തിയാൽ പകുതി തുക മാത്രമേ സർക്കാർ ഖജനാവിൽ നിന്ന് ചെലവിടേണ്ടി വരൂ എന്ന് കണക്കുകളിൽ തെളിയുന്നത്. വിവിധ സർക്കാരുകൾ ബ്ളാക്ക് ലിസ്റ്റ് ചെയ്യുകയും എജി റിപ്പോർട്ടിൽ അഴിമതി കമ്പനി എന്ന പരാമർശം വരുകയും ചെയ്ത ജിവികെഇഎംആർഐ എന്ന സ്വകാര്യ ഭീമന് നടത്തിപ്പ് കൈമാറുമ്പോൾ ഈ ഇടപാടിൽ അടിമുടി അഴിമതി പ്രകടം എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
സർക്കാർ നേരിട്ട് നടത്തുമ്പോൾ നിലവിലെ റണ്ണിങ് കോസ്റ്റ് ഒരു ആംബുലൻസിനു ഒരു ലക്ഷത്തി ഏഴായിരം രൂപയോളം മാത്രമേ വരുന്നുള്ളൂ. പക്ഷെ സ്വകാര്യ കമ്പനിക്ക് നൽകുകയാണെങ്കിൽ അത് രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയോളമാകും. ഒരു മാസം കൊണ്ട് ഖജനാവിന് നഷ്ടമാകുന്നത് രണ്ടു കോടിയോളം രൂപ എന്നാണ് കണക്കാക്കപ്പെടുന്നത്, 315 ആംബുലസുകൾ ഓടിക്കാനുള്ള കരാർ സ്വകാര്യ കമ്പനിക്ക് നൽകുമ്പോൾ അത് പ്രതിമാസം ഏഴുകോടി രൂപവരുമെന്നാണ് കണക്കുകൾ. ഈ തുക പ്രതിവർഷം ആകുമ്പോൾ 83 കോടിയോളം രൂപയാകും. അഞ്ചു വർഷ കരാർ ആകുമ്പോൾ അത് 414 കോടിയുമാകും. പക്ഷെ സർക്കാർ നേരിട്ട് നടത്തുകയാണെങ്കിൽ പ്രതിമാസ ചെലവ് മൂന്നര കോടിയും പ്രതിവർഷ ചെലവ് 40 കോടിയും അഞ്ച് വർഷത്തേക്ക് 201 കോടി രൂപയും മാത്രമേ വരുന്നുള്ളൂ. പക്ഷെ സ്വകാര്യ കമ്പനിക്ക് നൽകിയാൽ അഞ്ച് വർഷത്തേക്ക് 212 കോടിയോളം നഷ്ടമാകുമെന്നാണ് കണക്കുകൾ പറയുന്നത്.
നിലവിൽ 43 ആംബുലൻസുകൾ ആണ് ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഓടുന്നത്. 108 ആംബുലൻസ് സർവീസ് കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 315 ആംബുലൻസ് കൂടി വാങ്ങാൻ സർക്കാർ തയ്യാറാവുകയാണ്. ട്രോമാ കെയർ എന്നത് ഇടതുസർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. ഈ പദ്ധതിയാണ് കേരളം മുഴുവൻ വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇങ്ങിനെ വ്യാപനം വരുമ്പോൾ ഒപ്പം അഴിമതികൂടി കടന്നുവരുന്നു എന്നാണ് ആക്ഷേപം. സർക്കാരിന്റെ സംശയാസ്പദമായ നീക്കങ്ങൾ തന്നെയാണ് ടെൻഡർ നടപടികളിൽ അടക്കം അഴിമതി എന്ന് വ്യക്തമാകുന്നത്. ജിവികെഇഎംആർഐ എന്ന കമ്പനിക്ക് ടെൻഡർ നൽകാൻ നിബന്ധനകൾ വളച്ചൊടിച്ചും കമ്പനി ടേൺ ഓവറും വാഹനപരിചയവും ടെൻഡർ നടപടികളിൽ ഉയർത്തി നൽകി എന്നാണ് മറ്റൊരു ആക്ഷേപം ഉയരുന്നത്.
2018 മാർച്ചിൽ ഇതേ കരാറിനു സർക്കാർ തീരുമാനിച്ചിരുന്നു. അന്ന് ടോട്ടൽ കോസ്റ്റ് 43 കോടി രൂപയായിരുന്നു. അന്ന് സർക്കാർ പറഞ്ഞത് കരാർ എടുക്കുന്ന ആൾക്ക് രണ്ടു കോടി രൂപ ടേൺ ഓവറും 25 വണ്ടികൾ കൈകാര്യം ചെയ്തുള്ള പരിചയവും വേണം എന്നായിരുന്നു. എന്നാൽ ഈ ടെൻഡർ നവംബറിൽ 83 കോടി രൂപ ടേൺ ഓവർ എന്നാക്കി മാറ്റി. കാരണം ജിവികെഇഎംആർഐ നൽകിയ ബിഡ് പ്രതിവർഷം 83 കോടി ടേൺ ഓവറിന്റെതായിരുന്നു. രണ്ടു കോടി ടേൺ ഓവർ 25 കോടി എന്നാക്കിയപ്പോൾ മൂന്നു നാല് കമ്പനികൾ നിലവിലുണ്ടായിരുന്നു.പക്ഷെ 150 കോടി ടേൺ ഓവർ 150 വണ്ടി എന്നാക്കിയപ്പോൾ എല്ലാ കമ്പനികളും പുറത്തായി. ഇന്ത്യയിൽ തന്നെ ഇത്രയും ടേൺ ഓവറും ആംബുലൻസ് കൈകാര്യം ചെയ്യുന്നതുമായ വേറെ കമ്പനിയില്ല. അതുകൊണ്ട് തന്നെ ടെൻഡർ ജിവികെഇഎംആർഐയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണെന്നും വ്യക്തമായി.
ജിവികെഇഎംആർഐ കേരളത്തിലേക്ക് വരുമ്പോൾ അവർ ഉപയോഗിക്കാൻ പോകുന്നത് പഴയ ആംബുലൻസുകളും ആകുമെന്നും സൂചനയുണ്ട്. കാരണം കർണാടക സർക്കാർ ഇവർ വ്യാജ ബിൽ ഹാജരാക്കിയത് കാരണം ഇവരുടെ കരാർ റദ്ദ് ചെയ്തിരുന്നു. ഒപ്പം ബ്ളാക് ലിസ്റ്റ് ചെയ്യുകയും ചെയ്തു. 900 ആംബുലൻസുകൾ കർണാടകയിലേക്ക് ആയി ഇവർ വാങ്ങിയിരുന്നു. ജിവികെഇഎംആർഐ കേരളത്തിലേക്ക് വന്നാൽ രജിസ്ട്രേഷൻ പുതുക്കി ഈ വണ്ടികൾ തന്നെയാണ് ഇവിടെയും ഓടുക എന്നും ആരോപണം ഉയരുന്നുമുണ്ട്. ട്രോമാ കെയർ എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി 108 ആംബുലൻസ് സർവീസുകൾ കേരളമാകെ വ്യാപിപ്പിക്കുമ്പോൾ അതിനൊപ്പം ഗുരുതരമായ അഴിമതികൂടി ഉയരുന്നത് സർക്കാരിനെ സംബന്ധിച്ച് എന്തായാലും ശുഭകരമായേക്കില്ല.
MNM Recommends
-
ആർ സി സിയിലെ 14 സെർവ്വറുകളിൽ 11 എണ്ണത്തേയും തകർത്തു; റേഡിയോളജി ചികിൽസാ വിവരങ്ങൾ ഹാക്ക് ചെയ്തുവെന്ന് റിപ്പോർട്ട്; കൊറിയൻ ക്രിമിനലുകൾ ഇമെയിലിൽ ആവശ്യപ്പെട്ടത് 100 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി; തിരുവനന്തപുരത്തെ ചികിൽസാ കേന്ദ്രത്തിലെ സൈബർ ആക്രമണം; ചൈനീസ് ഹാക്കർമാരും സംശയത്തിൽ -
സുധാകരനോട് കാട്ടുന്നത് അനീതിയെന്ന് ഖാർഗെയോട് പറഞ്ഞത് എകെ; മുതിർന്ന പ്രവർത്തക സമിതി അംഗത്തിന്റെ ഇടപെടൽ ഹസനെ കസേരയിൽ നിന്നും എണീപ്പിച്ചു! കെസിയുടെ അട്ടിമറി നീക്കം പൊലിച്ചത് അഞ്ജനത്തിൽ ഇരുന്ന് എകെ ആന്റണി; കെപിസിസിയുടെ താക്കോൽ കസേരയിൽ സുധാകരൻ വീണ്ടും മടങ്ങി എത്തുമ്പോൾ -
അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; പണത്തിനായി ഡമ്മി കാൻഡിഡേറ്റായി നീറ്റ് പരീക്ഷയ്ക്കെത്തി; ഹാജരാക്കിയത് വ്യാജരേഖകൾ; ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ -
സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ് ഇടപെടൽ; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ സുധാകരൻ; ചുമതല കൈമാറാൻ ഹസൻ എത്തിയില്ല; പ്രമുഖ നേതാക്കളും വിട്ടുനിന്നു; ഹസൻ എടുത്ത ചില തീരുമാനങ്ങൾ ആലോചനയില്ലാതെയെന്ന് സുധാകരന്റെ വിമർശനം -
പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; കുടികൊള്ളുന്നത് ഉഗ്രശക്തി മൂർത്തിയായ ഭഗവതി; ദോഷങ്ങളും മാർഗ്ഗതടസ്സങ്ങളും അകറ്റാൻ പൂജയും പ്രാർത്ഥനയും; മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടിയെത്തി മോഹൻലാൽ -
'തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടിയില്ല; കഴിക്കാൻ ബ്രെഡ് കിട്ടിയത് ഭാഗ്യം'; മണിക്കൂറുകളോളം കാത്തുനിർത്തിച്ചെന്നും യാത്രക്കാർ; അർധരാത്രി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവരും വീസ റദ്ദാകുന്നവരും; എയർ ഇന്ത്യ എക്സ്പ്രസിനെതിരെ പ്രതിഷേധം ശക്തം -
കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം -
ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന്റെ ശസ്ത്രകിയ പൂർണ്ണ വിജയം: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം: മരുന്നുകളോട് പ്രതികരിക്കുന്നു: മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മോർ അത്തനാസിയോസ് യോഹാൻ പ്രഥമൻ; ബിലീവേഴ്സ് ചർച്ചിൽ നിന്നും ആശ്വാസ വാർത്ത -
ഹരിയാനയിൽ ഒരു സ്വതന്ത്ര എംഎൽഎ കൂടി കോൺഗ്രസിനൊപ്പം; ബിജെപി സർക്കാറിന് രാഷ്ട്രീയ പ്രതിസന്ധി; ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്ന് ബിജെപി നേതൃത്വം; ജെജെപി വിമതരുടെ പിന്തുണ നിർണായകം; കോൺഗ്രസ് അവരുടെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമത്തിലെന്ന് സൈനി -
അസമിലും കർണ്ണാടകയിലും കുതിപ്പ്; പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക; നാലാം ഘട്ടത്തിൽ എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചേക്കും; 'സംവരണം' ഉൾപ്പെടെ കത്തിക്കാൻ ഇന്ത്യ സഖ്യം -
കോച്ചിങ് സെന്ററിൽ ഓൺലൈൻ വാതുവെപ്പ് ഗെയിം; രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം; വിദ്യാർത്ഥിയെ നഗ്നയാക്കി മർദ്ദിച്ചു; കേസെടുക്കാതെ പൊലീസ്; ദൃശ്യങ്ങൾ വൈറലായതോടെ ആറ് സീനിയർ വിദ്യർഥികൾ അറസ്റ്റിൽ -
എസ്.എസ്.എൽ.സി. ഫലം ഇന്നറിയാം; ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും; അതിവേഗത്തിൽ അറിയാൻ വഴികൾ നിരവധി; പ്ലസ്ടു പരീക്ഷാഫലം നാളെ -
ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത് -
എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ -
കോവീഷീൽഡ് വാക്സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ആസ്ട്രസെന; പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കി; പാർശ്വഫല ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക തീരുമാനം; കോവീഷീൽഡ് ഇനിയില്ല -
വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്പ്രസിലേത് സമാനതകളില്ലാത്ത പിഴവ് -
ബന്ധുവിന്റെ വീട്ടിന് പുറത്ത് കാർ നിർത്തി അകത്തേക്ക് പോയ ഉടമ; റോഡിന് സമീപം പാർക്ക് ചെയ്ത കാർ കത്തിയത് അതിവേഗം; ഹരിപ്പാട്ടെ തീപിടിത്ത കാരണം വ്യക്തമല്ല -
അലവൻസിന് വേണ്ടി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; പണി കിട്ടിയത് എയർ ഇന്ത്യാ എക്സ്പ്രസിൽ ഗൾഫിലേക്ക് പറക്കാനെത്തിയ ആയിരങ്ങൾക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മുന്നറിയിപ്പില്ലാതെ ഫ്ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും -
സ്വകാര്യ സന്ദർശനമെങ്കിലും മുഖ്യമന്ത്രി രാജ്യ വിടുന്നത് ഗവർണ്ണറെ അറിയിക്കുക കീഴ് വഴക്കം; ഇത്തവണ പിണറായി അതും ചെയ്തില്ല; വിദേശ യാത്രയുടെ രഹസ്യാത്മകതയിൽ ചർച്ച തുടരുന്നു; മന്ത്രിസഭാ യോഗം മാറ്റിയതിന്റെ കാരണവും ആർക്കും അറിയില്ല; പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ -
എഫ് ഐ ആറിലുള്ളത് പ്രതിയുടെ ആരോപണങ്ങൾ; പരിശോധിച്ച് വ്യക്തത വരുത്തി വകുപ്പുകൾ മാറ്റുമെന്ന് പൊലീസ്; മേയർക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും; വിവിഐപികളിലേക്ക് തൽകാലം അന്വേഷണം നീളില്ല; കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും
Most Read
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്
- കാട്ടന ഇറങ്ങിയത് കേട്ട് ഓടിയെത്തിയ ക്യാമറമാൻ; സാഹസികമായി കാട്ടന പുഴ കടക്കുന്ന ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ദുരന്തം; മാതൃഭൂമി ചാനൽ ക്യാമറാമാൻ എവി മുകേഷിന് ദാരുണാന്ത്യം; എ വി മുകേഷ് അതിജീവനമെന്ന കോളത്തിലൂടെ ഹിറ്റായ ക്യാമറാമാൻ; മലയാള മാധ്യമ ലോകത്തെ നടുക്കി കൊട്ടെക്കാട്ടെ ദുരന്തം
- എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ
- അസമിലും കർണ്ണാടകയിലും കുതിപ്പ്; പ്രതീക്ഷയ്ക്ക് ഒപ്പം ഉയരാതെ യുപിയും ഗുജറാത്തും; മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആശങ്ക; നാലാം ഘട്ടത്തിൽ എൻഡിഎ പ്രചാരണ തന്ത്രങ്ങൾ മാറ്റിപ്പിടിച്ചേക്കും; 'സംവരണം' ഉൾപ്പെടെ കത്തിക്കാൻ ഇന്ത്യ സഖ്യം
- കോച്ചിങ് സെന്ററിൽ ഓൺലൈൻ വാതുവെപ്പ് ഗെയിം; രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം; വിദ്യാർത്ഥിയെ നഗ്നയാക്കി മർദ്ദിച്ചു; കേസെടുക്കാതെ പൊലീസ്; ദൃശ്യങ്ങൾ വൈറലായതോടെ ആറ് സീനിയർ വിദ്യർഥികൾ അറസ്റ്റിൽ
- വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്പ്രസിലേത് സമാനതകളില്ലാത്ത പിഴവ്