വാർത്ത

'അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറയുമ്പോൾ ഇന്ധനവില കൂടും'; വിചിത്രവാദവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ; സോഷ്യൽ മീഡിയയിൽ ട്രോളോടു ട്രോൾ

തിരുവനന്തപുരം: പെട്രോൾവില കൂട്ടിയതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ നാവുപിഴ ആഘോഷമാക്കി സോഷ്യൽ മീഡിയ. പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം എക്‌സൈസ് തീരുവയും റോഡ് സെസും കൂട്ടിയതിനെ ന്യായീകരിച്ച മന്ത്രി അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ രാജ്യത്തു വില കൂടുമെന്നായിരുന്നു പറഞ്ഞത്. ഇതാണ് ട്രോളിന് വഴിവെച്ചത്.

ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരിക്കുകയാണ്. അതിൽ എന്തെങ്കിലും ചെറിയ എമൗണ്ട് കൂട്ടിയിട്ടുണ്ട്. ടോട്ടലായിട്ടു വർധനവ് ഉണ്ടാവുന്നില്ല. വില കുറയുകയാണു ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ കുറയുന്‌പോൾ അതിന്റെ ഒരംശമാണു കൂട്ടുന്നത്. കഴിഞ്ഞ ദിവസം രണ്ടു രൂപയിലധികം കുറഞ്ഞു. ഇന്നലെ വരെ കൊടുത്ത വിലയിൽ കൂടുതലുണ്ടാവുന്നില്ല- വി. മുരളീധരൻ മാധ്യമങ്ങളോടു പറഞ്ഞു.

പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതമാണ് തീരുവയും സെസും കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില എക്കാലത്തെയും കുറഞ്ഞ നിരക്കിൽ തുടരുന്‌പോഴാണു പൊതുജനങ്ങളുടെ മേൽ നികുതിഭാരം കൂട്ടിയത്. കൊറോണ വൈറസ് മൂലം ജനങ്ങളാകെ വലിയ ദുരിതം അനുഭവിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ ഇരുട്ടടി.

പുതിയ തീരുവ- സെസ് വർധനവിലൂടെ കേന്ദ്രം ചുരുങ്ങിയത് 39,000 കോടി രൂപയാണു ജനങ്ങളുടെ പോക്കറ്റടിക്കുന്നത്. പെട്രോൾ, ഡീസൽ, പാചകവാതകം തുടങ്ങിയവയുടെ സബ്‌സിഡികൾ ഘട്ടം ഘട്ടമായി നിർത്തലാക്കിയതിനു പുറമേയാണിത്.

MNM Recommends


Most Read