വാർത്ത

അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും പാർട്ടിയുടെ ക്രിമിനൽ സംഘം; ഡിവൈഎഫ്ഐ വിദൂഷക സംഘമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കൊച്ചി: ഡിവൈഎഫ്‌ഐയെ രൂക്ഷമായി വിമശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡിവൈഎഫ്ഐ വിദൂഷക സംഘമാണെന്നും അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും പാർട്ടിയുടെ ക്രിമിനൽ സംഘമാണെന്നും സതീശൻ കുറ്റപ്പെടുത്തി.

നേരത്തെ പാർട്ടി പുറത്താക്കിയ അർജുൻ ആയങ്കിക്ക് വേണ്ടി എന്തിനാണ് സിപിഎം ജില്ലാ സെക്രട്ടറി പല പ്രാവശ്യം പത്രസമ്മേളനം നടത്തുന്നതെന്നും സതീശൻ ചോദിച്ചു. ഡിവൈഎഫ്ഐയുടെ ഏക ജോലി പാർട്ടി എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരണ ക്യാപ്സൂളിറക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read