വാർത്ത

തിരുവനന്തപുരം–എറണാകുളം വേണാട് സ്പെഷൽ ഞായറാഴ്ച മുതൽ ഷൊർണൂർ വരെ; സ്റ്റേഷനുകളിൽ പ്രവേശനം കൺഫേം ടിക്കറ്റുള്ളവർക്കു മാത്രം

കൊച്ചി: തിരുവനന്തപുരം–എറണാകുളം വേണാട് സ്പെഷൽ ഞായറാഴ്ച മുതൽ ഷൊർണൂർ വരെ സർവീസ് നടത്തും. ഷൊർണൂരിൽ നിന്നു ഉച്ചയ്ക്കു 2.35നു പുറപ്പെടുന്ന ട്രെയിൻ 5.10നും എറണാകുളത്തും രാത്രി 10.15നു തിരുവനന്തപുരത്തും എത്തിച്ചേരും. എല്ലാ ക്ലാസിലും റിസർവേഷൻ ബാധകം. കൺഫേം ടിക്കറ്റുള്ളവർക്കു മാത്രമായിരിക്കും സ്റ്റേഷനുകളിൽ പ്രവേശനം. ട്രെയിൻ പുറപ്പെടുന്നതിനു 90 മിനിറ്റ് മുൻപു സ്റ്റേഷനിലെത്തണം.

സ്റ്റോപ്പുകൾ: തിരുവനന്തപുരം പേട്ട, ചിറയൻകീഴ്, കടയ്ക്കാവൂർ, വർക്കല, പറവൂർ, കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെറിയനാട്, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ, വടക്കാഞ്ചേരി.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read