വാർത്ത

പാലക്കാട് റിമാന്റ് തടവുകാരൻ സാനിറ്റൈസർ കഴിച്ച് മരിച്ചു; ആത്മഹത്യ ചെയ്തത് മുണ്ടൂർ സ്വദേശി രാമൻകുട്ടി

പാലക്കാട്: പാലക്കാട് റിമാന്റ് തടവുകാരൻ സാനിറ്റൈസർ കഴിച്ച് മരിച്ചു. ആത്മഹത്യ ചെയ്തതാണെന്നാണ് ലഭിക്കുന്ന വിവരം. മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് ആത്മഹത്യ ചെയ്തത്. മോഷണ കേസിൽ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്റ് ചെയ്തിരുന്നു. മാർച്ച് 24 ന് ആണ് സാനിറ്റൈസർ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ജയിലിൽ സാനിറ്റൈസർ നിർമ്മാണം ആരംഭിച്ചത്. തടവുകാർ തന്നെയാണ് സാനിറ്റൈസർ നിർമ്മാണത്തിൽ പ്രധാനമായും സഹകരിക്കുന്നത്.

 

MNM Recommends


Most Read