വാർത്ത

സാമൂഹിക സുരക്ഷാ- ക്ഷേമനിധി പെൻഷൻ വിതരണം 30 മുതൽ; വിതരണത്തിനായി 753.16 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹിക സുരക്ഷാ പെൻഷൻ 30 മുതൽ വിതരണം ചെയ്യും. പെൻഷൻ നൽകുന്നതിനായി 753.16 കോടി രൂപ അനുവദിച്ചു.

ഇതോടൊപ്പം ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 102.97 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. 49.31 ലക്ഷം പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും 6.55 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും. 856.13 കോടി രൂപയാണ് വിതരണം ചെയ്യുക.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read