വാർത്ത

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചു; തീ അണക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂർ: ചാലക്കുടി നഗരത്തിലെ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു. ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. പ്ലാസ്റ്റിക് മാലിന്യങ്ങളുൾപ്പെടെയുള്ളവക്കാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. വലിയ രീതിയിൽ തീ പടരുകയും ചെയ്തിരുന്നു. അഗ്‌നിശമന സേനയുടെ വിവിധ യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുകയാണ്.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read