വാർത്ത

ശക്തികുളങ്ങര മേരി ലാൻഡ് ദ്വീപിലേക്കുള്ള വിനോദസഞ്ചാര ബോട്ടിങ് നിരോധിച്ച് കളക്ടർ

കൊല്ലം ശക്തികുളങ്ങര നോർത്ത് മേരി ലാൻഡ് ദ്വീപിലേക്കുള്ള വിനോദസഞ്ചാര ബോട്ടിങിന് കളക്ടർ അഫ്സാന പർവീൺ നിരോധനമേർപ്പെടുത്തി. സാമ്പ്രാണിക്കോടിയിലെ ബോട്ട്, ജങ്കാർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോട്ടിങിന് നിരോധനം ഏർപ്പെടുത്തിയത്.

ശക്തികുളങ്ങര നോർത്ത് മേരിലാൻഡ് ദ്വീപിലെ ടൂറിസം സാധ്യതകളും സുരക്ഷ ക്രമീകരണങ്ങളും പഠിക്കാനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടെക്നിക്കൽ കമ്മറ്റിയെ നിയോഗിക്കും.

സാമ്പ്രാണിക്കോടിയിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വിനോദസഞ്ചാരികളുമായി അനധികൃത ബോട്ടിങ് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും പൊലീസിന് നിർദ്ദേശം നൽകി.

ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.പി രാധാകൃഷ്ണ പിള്ള, ഡി.ടി.പി.സി സെക്രട്ടറി വിജയ് രാജ്, പോർട്ട് കൺസർവേറ്റർ ഹരി ശേഖർ തുടങ്ങിയർ പങ്കെടുത്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read