വാർത്ത

അയ്യപ്പ വിഗ്രഹം മോഷ്ടിച്ച മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

കൊച്ചി: വാഴക്കുളം ആവോലി ശ്രീ.സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹം മോഷണം ചെയ്ത മൂന്ന് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂർ, അലാദിവിരുദാചലം ഭാഗത്ത് സൗത്ത് സ്ട്രീറ്റിൽ ദക്ഷിണാമൂർത്തി (37), തിരുപ്പൂർ കരൈപ്പുദൂർ അരുൾപുരം എം.എ.നഗർ വെങ്കടേശ്വരൻ (28), അറിയാളൂർ, കുന്ദവെളി വെസ്റ്റ് നോർത്ത് സ്ട്രീറ്റ് പാണ്ട്യൻ (21) എന്നിവരെയാണ് വാഴക്കുളം പൊലീസ് പിടികൂടിയത്.

വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ദക്ഷിണാമൂർത്തി ആവോലിയിലെ ഹോട്ടലിൽ ഒരു മാസമായി താമസിച്ചുവരികയായിരുന്നു. വിഗ്രഹം മോഷണം ചെയ്ത ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന് അവിടെയുള്ള കൂട്ടു പ്രതികളുമായി ചേർന്ന് വിഗ്രഹം ആന്ധ്രാപ്രദേശിലേക്ക് കച്ചവടം നടത്തുവാനുള്ള ശ്രമത്തിനിടെയായിരുന്നു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ മൂവാറ്റുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മുഹമ്മദ് റിയാസ്, സബ്ബ് ഇൻസ്‌പെക്ടർ ടി.കെ.മനോജ്, സീനിയർ സിവിൽ പൊലീസുദ്യോഗസ്ഥരായ റെജി തങ്കപ്പൻ, സേതുകുമാർ, രതീഷ് കുമാർ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

 

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read