വാർത്ത

തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ; മയക്കുമരുന്ന് എത്തിച്ചത് മംഗളുരുവിൽ നിന്നും

തളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിൽ വീണ്ടും വന്മയക്കുമരുന്ന് വേട്ട. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയിൽ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വിപിൻകുമാറും സംഘവും ചേർന്ന് മുയ്യം ചൊർക്കള റോഡിൽ നരിമട എന്ന സ്ഥലത്ത് വെച്ച് നടത്തിയ രാത്രികാല വാഹന പരിശോധനയിൽ സിന്തറ്റിക്ക് മയക്കുമരുന്നായ എം ഡി എം എയുമായി രണ്ടു യുവാക്കളെ പിടികൂടി.

കുറുമാത്തൂർ മുണ്ടേരി സ്വദേശികളായ പൊന്മനേരി വീട്ടിൽ സി.പി.ഉദയകുമാർ(24), വലിയവീട്ടിൽ ആർ.വിശാഖ്(22) എന്നിവരാണ് കെ എൽ 59എൻ 4230 ഹോണ്ട ഡിയോ വണ്ടിയിൽ ലഹരി കടത്തവെ പിടിയിലായത്. രണ്ടുപേർക്കുമെതിരെ എൻ.ഡി.പി.എസ്.കേസെടുത്തു വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയതു. പിടിയിലായവർ ഏറെക്കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.മംഗ്ളൂരിൽനിന്നാണ് ഇവർ മയക്കുമരുന്ന് കൊണ്ടുവന്നത്. ഇതു പിന്നീട് തളിപ്പറമ്പ്, പഴയങ്ങാടി, മാട്ടൂൽ, കണ്ണൂർ എന്നിവടങ്ങളിൽ വിൽപന നടത്തിവരികയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു.

പ്രിവന്റിവ് ഓഫിസർമാരായ എ.അസീസ്, രാജീവൻ പച്ചക്കൂട്ടത്തിൽ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.യേശുദാസ്, ഉല്ലാസ് ജോസ്, പി.പി.രജിരാഗ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.വരും ദിനങ്ങളിൽ റെയ്ഡു ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു.

 

 

MNM Recommends


Most Read