വാർത്ത

ലോക് ഡൗണിൽ പെട്ട തെരുവ് നായ്ക്കളുടെയും കാവിലെ കുരങ്ങന്മാരുടെയും ക്ഷേമത്തിനായി പലതുംചെയ്യുന്ന സർക്കാർ കണ്ണീർ വറ്റാത്ത സ്റ്റേജ് കലാകാരന്മാരെ മറന്നു; വേദികൾ നഷ്ടപ്പെട്ട ജീവിതം ശൂന്യമായ കസേരകൾക്ക് മുന്നിൽ ഏകാംഗ മാന്ത്രിക പ്രകടനത്തോടെ ആവിഷ്‌കരിച്ച് മജീഷ്യൻ സാമ്രാജ്; സ്‌റ്റേജ് കലാകാരന്മാരുടെ ശൂന്യജീവിതത്തിന് വേണം ഒരുകൈത്താങ്ങ്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി ലോക് ഡോൺ പ്രഖ്യാപിച്ചതോടെ സമസ്ത മേഖലകളും സ്തംഭിച്ചു. അക്കൂട്ടത്തിൽ, ഏറ്റവും കൂടുതിൽ കണ്ണീരുകുടിക്കുനനവരാണ് സ്‌റ്റേജ് കലാകാരന്മാർ. നാടകം മാത്രമല്ല മാജിക്കും അതിൽ പെടും. തെരുവ് നായ്കകളുടെയും കാവിലെ കുരങ്ങൻ മാരുടെയും അതിഥി തൊഴിലാളികളുടെയും ഒക്കെ ക്ഷേമത്തിനായി നിരവധി കാര്യങ്ങൾ ചെയ്യുന്ന സർക്കാരും മുഖ്യ മന്ത്രിയും കഴിഞ്ഞ വർഷങ്ങളിലും ഈ വർഷവും വിവിധ ദുരന്തങ്ങൾ ഏറ്റു വാങ്ങിയ സ്റ്റേജ് കലാകാരന്മാരുടെ ശൂന്യമായ ജീവിതവും കൂടി കാണണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇക്കാര്യം ബോധ്യപ്പെടുത്തായി മജീഷ്യൻ സാമ്രാജിന്റെ ഏകാംഗ മാന്ത്രിക ആവിഷ്‌കാരം നടന്നു.

വേദികൾ നഷ്ടപ്പെട്ട് ജീവിതം ശൂന്യമായ സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതിനായാണ് മജീഷ്യൻ സാമ്രാജ് ശൂന്യമായ കസേരകൾക്ക് മുന്നിൽ മാജിക്ക് അവതരിപ്പിച്ചത്. സാമ്രാജിന്റെ മാവേലിക്കരയിലെ വീട്ടുമുറ്റത്തു സ്വന്തമായി വേദി ഒരുക്കി ഏകനായി നിന്ന് ആയിരുന്നു മാജിക്ക് അവതരണം. കോവിഡ് കാരണം നഷ്ടമായ വേദികളും അതുമൂലം ശൂന്യമായ കലാകാരന്റെ ജീവിതവും ആണ്, ശൂന്യമായ കസേരകൾക്ക് മുന്നിൽ നിന്നു കൊണ്ട് ഏകനായി മാജിക് അവതരിപ്പിച്ചതിലൂടെ സാമ്രാജ് ആവിഷ്‌കരിച്ചത്.

നാടകം,ബാലെ,ഗാനമേള,മാജിക്,നാടൻപാട്ട്,മിമിക്‌സ്,കഥാപ്രസംഗം,ഓട്ടൻതുള്ളൽ, തുടങ്ങിയ സ്റ്റേജ് കലാകാരന്മാരും ഉത്സവ ഘോഷയാത്രകളിലെ കലാകാരന്മാർ,പ്രോഗ്രാം ബുക്കിങ് ഏജന്റുമാർ, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം പ്രവർത്തകർ , പന്തൽ നിർമ്മാണ തൊഴിലാളികൾ തുടങ്ങി സ്റ്റേജ് കലയും ആയി ബന്ധപ്പെട്ട സമസ്ത മേഖലയും കഴിഞ്ഞ 4 വർഷമായി വൻ പ്രതിസന്ധി നേരിടുക ആണ്.ഈ സീസണിൽ കോവിഡ് കൂടി ആയപ്പോൾ തകർച്ച പൂർണ്ണമായി.

രണ്ട് പ്രളയവും ഓഖിയും നിപ്പയും എല്ലാം തകർത്തെറിഞ്ഞത് കേരളത്തിലെ ആയിരക്കണക്കിന് സ്റ്റേജ് കലാകാരന്മാരുടെ പ്രതീക്ഷകളെയും പ്രയത്‌നങ്ങളെയും ആണ്. പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ആദ്യം നിരോധിച്ചത്, ഒഴിവാക്കാൻ ആവശ്യപ്പെട്ടത് സ്റ്റേജ് കലാപരിപാടികളാണ് .മറ്റു ബിസിനസുകളും ഉപജീവനമാർഗങ്ങളും ഈ അവസരത്തിൽ തടസ്സപ്പെടും എങ്കിലും അവർക്കൊക്കെ ജീവിതത്തിലേക്ക് തിരിച്ചുവരുവാനും ഉപജീവനമാർഗ്ഗം തിരിച്ചുപിടിക്കാനും അവസരങ്ങൾ പിന്നെയും ലഭിക്കും . ലോക്ക് ഡൗൺ കഴിയുന്നതോടെ അവരൊക്കെ കുറേ എങ്കിലും കരകയറും. പക്ഷേ വർഷത്തിൽ മൂന്നോ നാലോ മാസം മാത്രം ഉപജീവനമാർഗ്ഗം ലഭിക്കുന്ന സ്റ്റേജ് കലാകാരന്മാരുടെ അവസ്ഥ അങ്ങനെയല്ല . അതാതു സീസണുകളിൽ നിന്ന് ലഭിക്കുന്ന പ്രോഗ്രാമുകളിൽ നിന്നും മാത്രമേ അവർക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തുവാൻ സാധിക്കുകയുള്ളൂ .സീസൺ കഴിഞ്ഞാൽ അടുത്ത സീസണിലേക്കുള്ള പരിശീലനവും തയ്യാറെടുപ്പുകളും ആയി ബാക്കി ദിവസങ്ങൾ മാറ്റി വയ്‌ക്കേണ്ടതിനാൽ മറ്റു ജോലികൾക്ക് പോകാനും സാധിക്കില്ല.സ്റ്റേജ് കലാകാരന്മാരും അനുബന്ധ പ്രവർത്തനങ്ങളിൽ ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നവരും ഇന്ന് വേദികൾ ഇല്ലാതെ കെടുതിയിൽ ആണ്. ലോക്ക് ഡൗൺ കഴിയുമ്പോൾ ഈ സീസണും കഴിയുമെന്നും സമ്രാജ് പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read