വാർത്ത

കെഎസ്ആർടിസിയുടെ നേരിട്ടുള്ള ആശുപത്രി സർവ്വീസുകൾക്ക് മികച്ച പ്രതികരണം; തലസ്ഥാനത്ത് മെഡിക്കൽ കോളേജിലേക്ക് കോർപറേഷൻ നടത്തിയത് 88 സർവീസുകൾ

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിലെ വിവിധ ആശുപത്രികളിലേക്കും നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികൾ വഴിയും കെഎസ്ആർടിസി ആരംഭിച്ച മെഡിക്കൽ സർവ്വീസിന് മികച്ച പ്രതികരണം. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും, തൊട്ടടുത്ത ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ഉൾപ്പെടെയുള്ള പതിവ് സർവ്വീസുകൾക്ക് പുറമെ 21 അധിക സർവ്വീസുകളാണ് ഇന്ന് സർവ്വീസ് നടത്തിയത്. രാവിലെ ഏഴ് മണിക്ക് മുൻപ് എത്തിയ സർവ്വീസുകൾ മെഡിക്കൽ കോളേജ് കോമ്പസിലെ വിവിധ ആശുപത്രികൾക്ക് മുൻപിൽ യാത്രക്കാരെ ഇറക്കുകയും ചെയ്തു. ഇതിനെ പുറമെ ദിവസേനയുള്ള മറ്റു സർവ്വീസുകൾ കൂട്ടി 88 സർവ്വീസുകളാണ് കെഎസ്ആർടിസി മെഡിക്കൽ കോളേജിലേക്ക് നടത്തിയത്.

വിവിധ സർക്കാർ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്കും മറ്റ് പൊതുജനങ്ങൾക്കും എത്തിച്ചേരുന്നതിന് സൗകര്യപ്രദമായ സമയത്തും റൂട്ടുകളിലും ആണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വിതുര, കുളത്തൂപ്പുഴ, ആര്യങ്കാവ്, വെള്ളനാട്, വെള്ളറട, പൂവാർ, വിഴിഞ്ഞം, വെഞ്ഞാറമൂട്, ആറ്റിങ്ങൽ, കണിയാപുരം, പാലോട് എന്നിവിടങ്ങളിൽ നിന്ന് രാവിലെ 6 മണി മുതൽ 7.15 വരെ ഒ.പി. യിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസുകൾ എത്തിയത്. ഒ.പി. യിലെ പരിശോധനയ്ക്ക് ശേഷം തിരികെ പോകുന്നതിനായി രാവിലെ 08.00 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെ പതിനഞ്ച് മിനിട്ട് ഇടവേളകളിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് എന്നീ പ്രദേശങ്ങളിലേക്ക് തിരികെ സർവ്വീസുകൾ നടത്തി.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read