വാർത്ത

കിളിമാനൂർ ക്ഷേത്ര ജീവനക്കാരി കമലാക്ഷി കൊലക്കേസ്: പ്രതി മോഹൻകുമാറിന് ജീവപര്യന്തം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും; കൊലപ്പെടുത്തിയത് നാഗരാജ വിഗ്രഹം പ്രതി മോഷ്ടിച്ച വിവരം വെളിപ്പെടുത്തുമെന്ന് പറഞ്ഞതിന്റെ പിറ്റേന്ന്

തിരുവനന്തപുരം: കിളിമാനൂർ പുല്ലയിൽ പറക്കോട് ദേവീക്ഷേത്രത്തിലെ ജീവനക്കാരി കമലാക്ഷിയെ (70) അപകടകരമായ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. അതേ ക്ഷേത്ര ജീവനക്കാരനായ പ്രതി മോഹനകുമാറിനെയാണ് ജഡ്ജി ജോസ് എൻ. സിറിൾ ശിക്ഷിച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ട് വർഷത്തെ അധിക തടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

സ്വതന്ത്ര സാക്ഷികൾ അടക്കമുള്ള സാക്ഷികൾ പ്രതിയെ വിചാരണ വേളയിൽ തിരിച്ചറിഞ്ഞ് മൊഴി നൽകിയിരുന്നു. ഇന്ത്യൻ തെളിവു നിയമത്തിലെ ' കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് ഇരയോടൊപ്പം ഉള്ളയാൾ ' എന്ന സിദ്ധാന്തവും സാഹചര്യത്തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരമുള്ള തൊണ്ടിമുതൽ വീണ്ടെടുക്കൽ എന്നിവ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

 

MNM Recommends


Most Read