സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശത്തും മലയോര മേഖലയിലും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ആയിരിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
2018, 2019, 2020 വർഷങ്ങളിൽ ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും അപകട സാധ്യത മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
മറ്റ് ദിവസങ്ങളിലെ ഓറഞ്ച് അലർട്ട്
ജൂൺ 14: ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂൺ 15: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂൺ 16 : കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 എംഎം മുതൽ 115 എംഎം വരെ മഴ പ്രതീക്ഷിക്കണം.
യെല്ലോ അലർട്ട്
ജൂൺ 14: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട്.
ജൂൺ 15: തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്.
ജൂൺ 16: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്
ജൂൺ 17: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ജൂൺ 18: കോഴിക്കോട്, കണ്ണൂർ, കാസർകോട്
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ നടത്താൻ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിർദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കേണ്ടതാണ്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ നിന്ന് മാറിത്താമസിക്കുക. മത്സ്യത്തൊഴിലാളികൾ മെയ് 14 ന് മുൻപ് തന്നെ പൂർണ്ണമായും കടലിൽ പോകുന്നത് ഒഴിവാക്കണം. ആഴക്കടൽ മൽസ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് മെയ് 14 മുൻപ് അടുത്തുള്ള സുരക്ഷിത തീരത്ത് എത്താൻ നിർദ്ദേശം നൽകണം.
ന്യൂനമർദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.
അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവണം.
സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/ പോസ്റ്റുകൾ/ ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്
ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെർട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2020 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2020/06/Orange-Book-of-Disaster-Management-2-2020-1.pdf ഈ ലിങ്കിൽ ലഭ്യമാണ്.
ന്യൂനമർദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അഥോറിറ്റിയുടെ ഫേസ്ബുക്ക്, ട്വിറ്റെർ പേജുകളും പരിശോധിക്കുക.
MNM Recommends
-
ജോലിക്ക് ചേർന്ന് നാലാം മാസം മുതൽ പ്രജ്വൽ ക്വാർട്ടേഴ്സിലേക്ക് വിളിപ്പിക്കാൻ തുടങ്ങി; രേവണ്ണയുടെ ഭാര്യ വീട്ടിലില്ലാത്തപ്പോഴെല്ലാം സ്ത്രീകളെ സ്റ്റോർ റൂമിലേക്ക് വിളിപ്പിക്കും. പഴങ്ങൾ കൊടുക്കുന്ന സമയത്ത് ശരീരത്തിൽ സ്പർശിക്കും; കർണ്ണാടകയെ പിടിച്ചു കുലുക്കി വിവാദം; രേവണ്ണയും മകനും വെട്ടിൽ -
ബാങ്ക് അറ്റകുറ്റപ്പണി കാരണം രണ്ടാമനെയും സെക്യൂരിറ്റിക്കാരനാക്കി; ആന്റണിയുടെ ജോലിയുടെ കാലാവധി നാളെ അവസാനിക്കാൻ ഇരിക്കെ ദുരൂഹ മരണങ്ങൾ; ആന്റണിയെ കൊന്ന് അരവിന്ദാക്ഷൻ ആത്മഹത്യ ചെയ്തുവെന്ന് സംശയം; വെള്ളാനിക്കര ബാങ്കിൽ ദുരൂഹത തുടരുന്നു -
കെ എസ് ആർ ടി സി പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ചെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു; പരിശോധന അറിഞ്ഞ് ചില ഡ്രൈവർമാർ മുങ്ങി; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിൽ മുടങ്ങിയത് 13 സർവ്വീസുകൾ; പരിശോധനയ്ക്ക് എത്തിയത് ഗണേശിന്റെ നിർദ്ദേശ പ്രകാരം -
കേരളത്തിൽ എന്റെ പൊസിഷൻ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവർത്തകനല്ലേ? എല്ലാം നിഷേധിച്ച് വീണ്ടും ഇപി; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകം -
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്തുകൊന്ന് വൻ കവർച്ച; ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് സിദ്ധ ഡോക്ടറായ ശിവൻ നായരും ഭാര്യ പ്രസന്നകുമാരിയും: നൂറു പവൻ സ്വർണം കവർന്നു -
ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക -
സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം; ബഡ്സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്ന നിക്ഷേപകരോടുള്ള വീമ്പു പറച്ചിലും പാളി; ഹൈറിച്ച് കൂടുതൽ കുരുക്കിലേക്ക് -
പുതിയ വിസാ നിയന്ത്രണ വ്യവസ്ഥകൾ മൂലം ഇന്ത്യൻ വിദ്യാർത്ഥികളടക്കം വിദേശ വിദ്യാർത്ഥികളുടെ ബ്രിട്ടനിലേക്കുള്ള കുത്തൊഴുക്ക് നിലച്ചത് യൂണിവേഴ്സിറ്റിക്കളുടെ നടുവൊടിക്കുന്നു; ഇംഗ്ലണ്ടിലെ ഹഢേഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റി വെട്ടിക്കുറക്കുന്നത് 200 ഓളം ജോലികളും വിവിധ കോഴ്സുകളും -
ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ? -
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു; ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിന് മാനസിക പ്രശ്നം ഉണ്ടായിരുന്നതായി റിപ്പോർട്ട് -
മുതലപ്പൊഴിയിൽ വീണ്ടും മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു; അഞ്ചു പേർ നീന്തി രക്ഷപ്പെട്ടു; ഒരാളെ കാണാനില്ല; കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ; രക്ഷാപ്രവർത്തനം തുടരുന്നു; പ്രതികൂല സാഹചര്യത്തിൽ മുതലപ്പൊഴി അഴിമുഖം അടച്ചിടേണ്ടി വരുമോ? -
അമ്മയുടെ പിടിവിട്ട് ഫ്ളാറ്റിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് വീണത് ഏഴുമാസം പ്രായമുള്ള കുഞ്ഞ്; രണ്ടാം നിലയുടെ പാരപ്പെറ്റിന് മുകളിൽ കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് അയൽക്കാർ -
ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ -
കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നവർക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ... പിജെയെ ചർച്ചയാക്കി റെഡ് ആർമിക്കാർ; ഇന്ന് നിർണ്ണായക സിപിഎം സെക്രട്ടറിയേറ്റ്; ഇപിയും പങ്കെടുക്കും; ജാവദേക്കർ-ജയരാജൻ കൂടിക്കാഴ്ചയിൽ ചർച്ച; ഇടത് കൺവീനർ മാറുമോ? -
കുടുംബ വഴക്കിനിടെ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി; തടയാനെത്തിയ അയൽവാസിയേയും അമ്മയേയും മർദിച്ചു: സംഭവമറിഞ്ഞെത്തിയ പൊലീസിനെയും ആക്രമിച്ച് രക്ഷപ്പെട്ട പ്രതി ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ -
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ് -
സംസ്ഥാനത്തുകൊടുംചൂടിൽ സൂര്യാഘാതമേറ്റ് രണ്ട് മരണം; അങ്കണവാടികളുടെ പ്രവർത്തനം നിർത്തി; വിവിധ ജില്ലകളിൽ ഉഷ്ണ തരംഗത്തിന് സാധ്യത: കോട്ടയത്തും ആലപ്പുഴയിലും ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട് -
ചെപ്പോക്കിൽ കളിയുടെ ഗതി മാറ്റി ദേശ്പാണ്ഡെയുടെ കിടിലൻ ബൗളിങ് പ്രകടനം; തുഷാർ നാല് വിക്കറ്റ് പിഴുതതോടെ വിജയലക്ഷ്യം കാണാനാവാതെ ഇടറി ഹൈദരാബാദ്; ചെന്നൈക്ക് 78 റൺസ് ജയവും മൂന്നാം സ്ഥാനവും -
പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി -
'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
Most Read
- ആദ്യ കൂടിക്കാഴ്ച വെണ്ണലയിലെ നന്ദകുമാറിന്റെ വീട്ടിൽ; എല്ലാം പറഞ്ഞുറപ്പിച്ച ശേഷം ഡൽഹിയിലെ ലളിത് ഹോട്ടലിൽ വീണ്ടും കണ്ടു; ഒരു ഫോൺ വന്നതോടെ അസ്വസ്ഥനായി ഇപിയുടെ പിന്മാറ്റം; ജയരാജനുമായി സംസാരിച്ചത് മൂന്ന് തവണ; ജാവദേക്കർ ഓപ്പറേഷനിൽ ബന്ധവുമില്ല; ഇ.പി പിന്മാറിയത് ബിജെപിയിൽ ചേരാനിരുന്നതിന്റെ തലേന്ന്: ശോഭ സുരേന്ദ്രൻ
- ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചെങ്കിൽ ചെയ്യേണ്ടത് ബസിന്റെ നമ്പർ കാട്ടി പരാതി നൽകൽ; സിനിമാ സ്റ്റൈലിൽ ബസ് തടഞ്ഞ് യാത്രാക്കരെ എംഎൽഎ ഇറക്കി വിട്ടത് ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ; മൊബൈൽ വീഡിയോ ഡിലീറ്റ് ചെയ്തത് ക്രിമിനൽ കുറ്റം; മേയറും ഭർത്താവും ചെയ്തതത് ശരിയോ?
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് പരിസമാപ്തി; ഹൈദരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടൽ മാരിയറ്റിന്റെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി; സ്വന്തം ഭൂമിയല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടും കേസ് തുടർന്ന ബോർഡിന്റെ ഹർജി തള്ളി
- ലണ്ടനിൽ മലയാളി വിദ്യാർത്ഥിനിയെ ഒൻപതു തവണ കുത്താൻ ഹൈദരാബാദ് സ്വദേശിയെ പ്രേരിപ്പിച്ചത് പക; 2017 മുതൽ തമ്മിലുള്ള ബന്ധം പിരിഞ്ഞത് ആഘോഷിക്കുമെന്ന യുവതിയുടെ വാക്കുകൾ പ്രകോപിതനാക്കി; റസ്റ്റോറന്റ് കത്തികുത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ; ശ്രീറാമിനെ അകത്താക്കിയത് പ്രണയപ്പക
- 'കച്ചവട താൽപര്യം തലയ്ക്കുപിടിച്ച് നിരന്തരം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നവർക്ക് ഇടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ': ഇ പി യെ പരോക്ഷമായി കുത്തിയും 'കണ്ണൂരിൻ ചെന്താരകം' പിജെയെ ഓർമ്മിപ്പിച്ചും റെഡ് ആർമിയും പോരാളി ഷാജിയും; പൊന്നുകായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മേലെ വന്നാൽ വെട്ടിക്കളയണം എന്നും മുന്നറിയിപ്പ്; സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരാനിരിക്കെ പോസ്റ്റുകൾ
- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയെന്ന് വരുത്തി തീർത്തു; മരിച്ചപ്പോൾ കിട്ടിയ ഇൻഷുറൻസ് തുക ഉപയോഗിച്ച് സെക്സ് ഡോളിനെ വാങ്ങി ഭർത്താവ്: യുവതിയുടെ മരണം വർഷങ്ങൾക്ക് ശേഷം കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്
- 'ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ; വർഗ്ഗീയ ടീച്ചറമ്മ': വോട്ടെടുപ്പ് കഴിഞ്ഞിട്ടും വടകരയിലെ പോരിന് മൂർച്ച കൂട്ടി രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്
- തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല; സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ട്; ആലപ്പുഴയിൽ ബിജെപിക്ക് വോട്ട് കൂടും; അതിന്റെ ഗുണം എ എം ആരിഫിന്; പാർട്ടിയിൽ പറഞ്ഞിട്ടാണ് ജയരാജൻ ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ലെന്നും വെള്ളാപ്പള്ളി നടേശൻ
- സഞ്ജുവിന്റെ വിജയാഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയോ? ട്വന്റി20 ലോകകപ്പിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കും? വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തും കെ.എൽ. രാഹുലും; ഓൾറൗണ്ടറായി ശിവം ദുബെ; നിർണായക തീരുമാനത്തിലേക്ക് അഗാർക്കറും രോഹിതും