വാർത്ത

വാഹനപരിശോധനയ്ക്കിടെ ഓട്ടോയിൽ നിന്നും കഞ്ചാവ് പിടിച്ചു; പൊലീസിനെ ആക്രമിച്ച ഡ്രൈവർ രക്ഷപെട്ടു; മൂന്ന് പേർ പിടിയിൽ

തൊടുപുഴ: പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയിൽ നിന്നും കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി.മുട്ടം മാടപ്പറമ്പിൽ റിസോർട്ടിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ് ഓട്ടോയിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്.കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ സുനീർ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു ശേഷം ഓടി രക്ഷപ്പെട്ടു.വാഹനത്തിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് പേരടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.മുട്ടം സ്വദേശി കുഞ്ഞുമോൻ(50), അന്യ സംസ്ഥാനക്കാരായ മൻസൂർ ആലം(28) റഫീകുൽ (27) എന്നിവരെയാണ് അറസ്റ്റ് ചെയതത്.

ഞായറാഴ്ച രാത്രി 9.20 ഓടെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.ഓട്ടോയിൽ നിന്ന് 335 ഗ്രാം കഞ്ചാവും 8000 രൂപയുമാണ കണ്ടെടുത്തത്.പരിശോധനക്കിടെ ഓട്ടോ ഡ്രൈവർ സുനീർ സീനിയർ പൊലീസ് ഓഫീസർ ഷാജിയെ തള്ളി വീഴ്‌ത്തി കടന്നു കളയുകയായിരുന്നു.വീഴ്ചയിൽ മൂക്കിന് പരുക്കേറ്റ ഓഫീസർ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുനീർ സ്ഥിരം കഞ്ചാവ് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണെന്ന് തൊടുപുഴ സ്വദേശി പൊലീസ് പറഞ്ഞു.

തൊടുപുഴ ഡിവൈഎസ്‌പി ആർ മധു ബാബു,എഎസ്ഐമാരായ ഷംസ് ഉണ്ണികൃഷ്ണൻ,എസ്സിപിഒ ഹരീഷ് ഷാജി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയതത്.കടന്നു കളഞ്ഞ ഓട്ടോ ഡ്രൈവർ സുനീറിനായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.അറസ്റ്റിലായ പ്രതികളെ മുട്ടം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read