വാർത്ത

മുഹമ്മദ് മിദ്‌ലാജ് കഞ്ചാവ് വിൽപ്പന നടത്തിയത് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച്; കഞ്ചാവ് കടത്തിയിരുന്നത് വിനോദയാത്രയുടെ മറവിലും; ഒടുവിൽ എക്‌സൈസിന്റെ പിടിയിലായത് ആന്ധ്രയിൽ നിന്നും കഞ്ചാവുമായി എത്തുന്നതിനിടെ

കോഴിക്കോട്: ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപന നടത്തി വരുന്നയാളെ എക്സൈസ് പിടികൂടി. താമരശ്ശേരി പൂനൂർ ഉമ്മിണിക്കുന്നുമ്മൽ മുഹമ്മദ് മിദ്ലാജ്(20) ആണ് പിടിയിലായത്. കൊയിലാണ്ടിയിലെ ലോഡ്ജ് റൂമിൽ നിന്നാണ് രണ്ട് കിലോ അമ്പത് ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തു.

ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിലെ അംഗമാണ് മിദ്ലാജ് എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിനോദയാത്രയ്ക്കെന്ന വ്യാജേനയായിരുന്നു മിദ്ലാജും സംഘവും കഞ്ചാവ് കടത്തിയിരുന്നത്. ആന്ധ്രയിൽ നിന്നും സംഘം കഞ്ചാവുമായി നാട്ടിലേക്ക് പുറപ്പെട്ടുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് പിന്തുടർന്ന് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് എക്സൈസ് എൻഫോയ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി സജിത്കുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ജിജോ ജെയിംസ്, പ്രിവന്റീസ് ഓഫീസർ റഷീദ് കെ.പി, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ യു.പി മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദിനോബ് പി, ദിലീപ് കുമാർ ഡി.എസ്, ദീനദയാൽ എസ്.ആർ, റനീഷ് കെ.പി, ഡ്രൈവർ സന്തോഷ്‌കുമാർ എന്നിവർ റെയിഡിൽ പങ്കെടുത്തു.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read