വാർത്ത

സഞ്ചാരചിത്ര പ്രദർശനം ചിത്രായനത്തിന് തുടക്കമായി; പാലക്കാട് ഐഎംഎ ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ അണിനിരക്കുന്നത് 430 ഓളം ചിത്രങ്ങൾ; നേതൃത്വം നൽകുന്നത് സഞ്ചാരി ഓൺലൈൻ യാത്രാ കൂട്ടായ്മയും ഡിടിപിസിയും ടൂറിസം വകുപ്പും ചേർന്ന്

സഞ്ചാരി ഓൺലൈൻ യാത്രാ കൂട്ടായ്മയും ഡിടിപിസിയും കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സഞ്ചാരചിത്ര പ്രദർശനം ആരംഭിച്ചു. ചിത്രായനം സംഘടിപ്പിച്ചിരിക്കുന്നത് പാലക്കാട് ഐഎംഎ ഹാളിൽ ഈസ്റ്റേൺ സർക്കിളിലാണ്. ചീഫ് കൺസർവേറ്റർ പി.പി.പ്രമോദ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു. ഡിടിപിസി സെക്രട്ടറി കെജി .അജേഷ് അധ്യക്ഷം വഹിച്ചു. സഞ്ചാരി ഭാരവാഹികളായ എബി ജോൺ, സലീം വേലിക്കാട്, മനോജ് കാർത്തികേയൻ എന്നിവർ സംസാരിച്ചു.

സഞ്ചാരിയിലെ അംഗങ്ങൾ സഞ്ചാരത്തിനിടയിൽ പകർത്തിയ 430 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിൽ., പ്രദർശനത്തിന്റെ ഭാഗമായി ഡിടിപിസി സംഘടിപ്പിച്ച പാലക്കാടിന്റെ ടൂറിസം സാധ്യതകൾ എന്ന സെമിനാർ കെടിഡിസി യൂണിറ്റ് മാനേജർ സുജിൽ മാത്യൂസ് നയിച്ചു. ഉച്ചക്ക് ശേഷം നടന്ന പ്രകൃതിയോടൊത്ത് സഞ്ചാരം എന്ന പരിപാടി ശ്രീ.ഹമീദലി വാഴക്കാട് സഞ്ചാരികളോട് സംവദിച്ചു. പ്രദർശനം ഞായർ വരെ തുടരും. നാളെ രാവിലെ 7 മണിക്ക് ധോണിയിലേക്ക് ടെക്കിങ് പരിപാടിയോടെ ആരംഭിക്കും. തുടർന്ന് ശ്രീകുമാർ ് മേനോൻ നയിക്കുന്ന ഫോട്ടോഗ്രഫി വർക്ക്‌ഷോപ് ഉണ്ടായിരിക്കും.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read