വിവാഹിതയായ സ്ത്രീയുമായി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അന്യപുരുഷന് അഞ്ചുവർഷം തടവ് നൽകുമ്പോൾ സ്ത്രീയെ നിരപരാധിയാക്കുന്ന ഐപിസിയിലെ 497 ാം വകുപ്പിനെതിരെ കോഴിക്കോട് സ്വദേശി നൽകിയ ഹർജി സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന് വിട്ടു; വകുപ്പ് റദ്ദ് ചെയ്തില്ലെങ്കിലും സ്ത്രീയെ കൂടി കുറ്റക്കാരിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ സത്യവാങ് മൂലം: അഡൾട്ടറി വീണ്ടും ചർച്ചയാകുമ്പോൾ
ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് പ്രകാരം മറ്റൊരാളുടെ ഭാര്യയും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ പുരുഷന് അഞ്ച് വർഷം വരെ തടവും ശിക്ഷയും ലാഭിക്കാം. എന്നാൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീക്ക് ഇര എന്ന പരിഗണന നൽകി ശിക്ഷ നൽകാൻ ആകില്ല. ഈ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കണം എന്ന ഹർജി ആണ് സുപ്രീം കോടതി അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു.
ഒരേ കുറ്റമാണ് പുരുഷനും സ്ത്രീയും ഏർപ്പെടുന്നത് എങ്കിലും, ഒരാളെ ശിക്ഷിക്കുകയും മറ്റൊരാളെ വെറുതെ വിടുകയും ആണ് ചെയ്യുന്നത് എന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് നിരീക്ഷിച്ചു. സാമൂഹികമായ അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആകാം ഇങ്ങനെ ഒരു നിയമം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് അനുകൂലമാണ് കേന്ദ്ര സർക്കാർ. വിവാഹിതയുമായി അവിഹിതബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. ഭാരതീയസംസ്കാരത്തിൽ വിവാഹത്തിന്റെ സംശുദ്ധി നിലനിർത്താൻ വകുപ്പ് അനിവാര്യമാണെന്ന് സർക്കാർ പറയുന്നു. സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.
പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.
പരപുരുഷബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂർണസംരക്ഷണം നൽകുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, 'മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം' എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാർശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്.
വിവാഹേതരബന്ധം കുറ്റം തന്നെയാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരവും ഘടനയും കണക്കിലെടുക്കുമ്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഈ വകുപ്പ് ആവശ്യമാണ്. എന്നാൽ, അതു ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച് ലോ കമ്മിഷൻ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ നിലവിൽ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷന് അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നാൽ, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല. എൺപതോളം രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല. പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ് 497-ാം വകുപ്പെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
വകുപ്പിന്റെ നിയമസാധുതയിൽ സുപ്രീംകോടതി നേരത്തേ സംശയമുന്നയിച്ചിരുന്നു. ഒരു സ്ത്രീ, ഭർത്താവിന്റെ സമ്മതത്തോടെ പരപുരുഷബന്ധത്തിലേർപ്പെട്ടാൽ കുറ്റകരമല്ല എന്നുവരുമ്പോൾ, അവൾ ഉപഭോഗവസ്തുവായിമാത്രം ചുരുങ്ങുകയല്ലേയെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്നും 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം വാക്കാൽ നിരീക്ഷിച്ചു.എന്നാൽ, അദ്ദേഹത്തിന്റെ അച്ഛൻ ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡിന്റെ ബെഞ്ചാണ് 1985-ൽ ഈ വിഷയത്തിൽ മറ്റൊരു നിലപാടെടുത്തത് എന്നതും ശ്രദ്ധേയമാണ്. സ്ത്രീയല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്നകാര്യം പൊതുവേ അംഗീകരിക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ വിധി.
ക്രിമിനൽ നിയമങ്ങൾ ലിംഗ സമത്വത്തിൽ ഊന്നിയാകണം. എന്നാൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പിൽ ലിംഗ സമത്ത്വം ഇല്ല. അതിനാൽ തന്നെ ഐപിസി 497 കലഹരണപെട്ടതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ എഎം ഖാൻവിൽക്കർ, ഡിവൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.1954 ൽ യൂസഫ് അബ്ദുൽ അസീസും മഹാരാഷ്ട്ര സർക്കാരും തമ്മിൽ ഉള്ള കേസിൽ നാലംഗ ബെഞ്ച് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനം അല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽ തന്നെ അഞ്ച് അംഗ ഭരണഘടനാ ബെഞ്ച് ആണ് 497 ആം വകുപ്പിന്റെ ഭരണഘടന സാധുത പരിശോധിക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീയും പുരുഷനും തുല്യർ ആണെന്ന യാഥാർഥ്യം ഉൾകൊണ്ട് വേണം ഇന്ത്യൻ ശിക്ഷ നിയമത്തിലെ 497 ആം വകുപ്പ് ഭരണഘടനയുടെ 15 ആം അനുച്ഛേദത്തിന്റെ ലംഘനം ആണോ എന്ന കാര്യം പരിശോധിക്കേണ്ടത് എന്നും കോടതി നേരത്തെ നിരീക്ഷിച്ചു.
MNM Recommends
-
ഈശ്വരനെ വിശ്വസിച്ച് നല്ലത് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപി; അനുജത്തിയുടെ ബൂത്തിൽ അടക്കം ഒന്നാമനായി ജയിച്ചു കയറുമെന്ന് മുരളീധരൻ; നല്ല മാർജിനിലെ വിജയം പ്രതീക്ഷിക്കുന്ന സുനിൽകുമാർ; തൃശൂരിൽ സ്ഥാനാർത്ഥികളുടെ മനസ്സിൽ ഇപ്പോഴും 'പൂരാവേശം'! ത്രികോണത്തിലും മൂവർക്കും പ്രതീക്ഷ മാത്രം -
വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ അപകടം; പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം -
രണ്ട് ലൈംഗികാതിക്രമ പരാതികളിൽ ഒന്നിൽ കുറ്റക്കാരനെന്ന് കണ്ടെത്തി; അർജുന പുരസ്കാര ജേതാവായ സിആർപിഎഫ്. ഉന്നതോദ്യോഗസ്ഥനെ പിരിച്ചുവിടും; നടപടി നേരിടുന്നത് സോൾ ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ ജേതാവ് -
പോളിംഗ് ശതമാനം കുറയ്ക്കാൻ ബോധപൂർവമായ ഇടപെടലുണ്ടായി; വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേൽക്കൈയുള്ളവ; ഉദ്യോഗസ്ഥർ വോട്ടർമാരെ പീഡിപ്പിച്ച തെരഞ്ഞെടുപ്പാണ് നടന്നത്; കെസി ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ -
വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്; ചൂടുകാരണം ആളുകൾ മൂന്ന് മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല; പോളിങ് കണക്കിൽ മാറ്റം വരുമെന്ന് സഞ്ജയ് കൗൾ -
പെൺകുട്ടിയുമായി പ്രണയം; വിവാഹാലോചനയുമായി വീട്ടിലെത്തിയപ്പോൾ പിന്മാറി; യുവാവ് ഉപദ്രവിച്ചെന്ന് മറ്റൊരു കാമുകനോട് 16കാരിയുടെ പരാതി; വാക്കേറ്റത്തിന് പിന്നാലെ കൊലപാതകം; ഇന്ത്യ ഗേറ്റിൽ ഐസ്ക്രീം കച്ചവടക്കാരൻ കൊല്ലപ്പെട്ടതിൽ വൻ ട്വിസ്റ്റ് -
ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുള്ള എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തി; സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി; രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്കർ; വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്ലാ വിവാദവും തീർന്നെന്നും ബിജെപി ദേശീയ നേതാവ്; 'ഇപി' ഫയൽ ക്ലോസ് ചെയ്ത് ബിജെപി -
രാജ്മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി -
സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം; കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും; കേരളത്തിലെ ജനവധി സ്ട്രോങ് റൂമിൽ; പോളിങ് 71.16 ശതമാനം -
രാഹുൽ റായ്ബറേലിയിലും പ്രിയങ്ക അമേഠിയിലും മത്സരിക്കുമോ? റോബർട്ട് വാദ്രയെ ഒഴിവാക്കാൻ പുതിയ ഫോർമുലയും ചർച്ചകളിൽ; കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി യോഗം നിർണ്ണായകം; വരുൺ ഗാന്ധി നോ പറഞ്ഞതോടെ ബിജെപിയും സ്ഥാനാർത്ഥിയെ തേടുന്നു; രാഹുൽ വയനാട് വിടുമോ? -
മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'! -
യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം -
കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് ശ്രമിച്ചത് സംഘർഷം തടയാൻ; എന്നിട്ടും എംഎൽഎ വളഞ്ഞിട്ട് ആക്രമിച്ചു; പിന്നാലെ വധശ്രമത്തിന് കേസും; കരുനാഗപ്പള്ളിയിലെ കൊട്ടിക്കലാശത്തിലെ കൗണ്ടർ കേസും വിവാദത്തിൽ; നിയമപരമായി നേരിടുമെന്ന് സിആർ മഹേഷും -
തന്നെ അല്ലങ്കിൽ മറ്റാരേയും വിവാഹം ചെയ്യരുതെന്ന് നിർബന്ധം പിടിച്ച കാമുകൻ; മുൻ കാമുകിയായ മലയാളി വിദ്യാർത്ഥിനിയെ ബിരിയാണി ഹോട്ടലിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് അതിക്രൂരമായി; ബ്രിട്ടനിൽ ഹൈദരാബാദ് സ്വദേശിക്ക് 16 വർഷത്തെ തടവ് -
കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് ബിജെപി നേതാവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി! ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചാ വിവാദങ്ങൾ പുകയുമ്പോൾ കൂടുതൽ വിവരങ്ങൾ ചർച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ -
പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ -
എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ് -
ബ്രിട്ടനിലെ കുടിയേറ്റ കെയറർമാരുടെ കുട്ടികളുടെയും കുടുംബത്തിന്റെയും വിസാ നിരോധനത്തിൽ ഹോം ഓഫീസിനെതിരെ നിയമനടപടികളുമായി കുടിയേറ്റക്കാരെ പിന്തുണയ്ക്കുന്ന ഗ്രൂപ്പ്; കെയർ സെക്ടറിൽ കുടിയേറ്റ കെയറർമാരോടുള്ള സമീപനം മനുഷ്യത്വ രഹിതമായതെന്നും ആരോപണം -
വോട്ട് ചെയ്യാൻ കൈകൾ എന്തിന്; മൂക്കു കൊണ്ട് വോട്ട് ചെയ്ത് ആസിം -
പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
Most Read
- എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്
- പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ
- മദ്യലഹരിയിൽ മുൻ സുഹൃത്തുമായി സംഘർഷം; യുവതിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം സംഘർഷമായി; കൂട്ടൂകാരുമായി തിരിച്ചെത്തി ചങ്ങനാശ്ശേരിക്കാരിയുടെ പൂണ്ടുവിളയാട്ടം; പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് 'പെൺ പ്രതികാരം'!
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- യുവതിയെക്കാൾ ഉയരം കുറവുള്ള റെയ്ക്കിൽ തൂങ്ങി മരിക്കുന്നത് എങ്ങനെ? നിലത്തിരിക്കുന്ന മൃതദേഹത്തിന് ചുറ്റും പണം വലിച്ചെറിഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? അതിവ സുരക്ഷാ മേഖലയിൽ എത്തിയതും അവ്യക്തത; ചെന്നൈ റെയിൽവേ സ്റ്റേഷനിലെ മലയാളി നഴ്സിന്റെ മരണം ദുരൂഹം
- പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും
- പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം
- മൂന്നാറിൽ ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച സംഭവം; കാരണം ഹൃദയാഘാതാം
- അമേരിക്കയിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ച് അപകടം; രണ്ട് കുട്ടികളടക്കം മലയാളി കുടുംബത്തിലെ നാലു പേർ മരിച്ചു
- കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് ബിജെപി നേതാവിന്റെ ഇവന്റ് മാനേജ്മെന്റ് കമ്പനി! ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്ച്ചാ വിവാദങ്ങൾ പുകയുമ്പോൾ കൂടുതൽ വിവരങ്ങൾ ചർച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ