ബിഹാറിലെ 'റോബിൻ ഹുഡി'നെ പൊക്കാൻ വേണ്ടി വന്നത് 14 മണിക്കൂർ; നവജാതശിശുവിന്റെ കൊലയാളിയിലേക്ക് എത്തിയത് വെറും മൂന്ന് മണിക്കൂറിലും; ആകെ തകർന്ന മാതാപിതാക്കൾ ആശ്വസിപ്പിച്ചും കരുതലോടെ കാവൽ നിന്നും കൊച്ചി പൊലീസ്; പനമ്പള്ളി നഗറിൽ കണ്ടത് എ.സി.പി രാജ്കുമാറിന്റെയും കൂട്ടരുടെയും അതിവേഗനീക്കം
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ അതിഗംഭീര മോഷ്ടാവിനെ പിടികൂടിയ കൊച്ചി പൊലീസിന്റെ അന്വേഷണം മികവ് നേരത്തെ ഏറെ പ്രശംസിക്കപ്പെട്ടത്. ബിഹാറിലെ റോബിൻഹുഡിനെ പൊക്കാൻ അന്ന് കൊച്ചി പൊലീസിന് വേണ്ടി വന്നത് 14 മണിക്കൂർ മാത്രമായിരുന്നു. അത്രയും അന്വേഷണ മികവ് തെൡയിച്ച പൊലീസ് സംഘത്തെ സംബന്ധിച്ചിടത്തോളം ഇന്നലെ പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ കൊലയ്ക്ക് പിന്നിലെ ചുരുളഴിച്ചത് നിസ്സാരമായ സംഭവമായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൽ മുതൽ തന്നെ കൃത്യമായ നീക്കങ്ങൾ നടത്തി. ഇതോടെ മൂന്ന് മണിക്കൂർ തികയും മുമ്പ് സംഭവത്തിന്റെ ചുരുളഴിക്കാൻ പൊലീസിന് സാധിച്ചു.
എറണാകുളം സൗത്ത് എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസിന്റെയും ചുരുളഴിച്ചത്. ജോഷിയുടെ വീട്ടിലെ മോഷണം തെളിയിച്ച സംഘത്തിലുണ്ടായിരുന്ന സൗത്ത് സിഐ. പ്രേമാനന്ദ കുമാറും പാലാരിവട്ടം സിഐ. റിച്ചാർഡ് വർഗീസുമായിരുന്നു ഇക്കുറി എ.സി.പി.ക്കൊപ്പമുണ്ടായിരുന്നത്. ഇവർ അതിവേഗത്തിൽ തന്നെ പ്രതിയിലേക്ക് എത്തുകയായിരുന്നു. പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ളാറ്റിൽനിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞുകൊന്ന കേസിലെ അതിവേഗ അന്വേഷണം കൊച്ചി പൊലീസിന്റെ മികവിന് മറ്റൊരു ഉദാഹരണം കൂടിയായി.
നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കിടക്കുന്നത കണ്ട് വിവരം അറിഞ്ഞെത്തിയ പൊലീസ് റോഡ് അടയ്കുകയാണ് ആദ്യം ചെയ്തത്. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തു. സമീപ ഫ്ളാറ്റിലെ സി.സി.ടി.വി.യിൽ എട്ടുമണിക്കുശേഷം ഒരു പൊതി താഴേക്ക് വന്നുപതിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കവറിലെ ബാർ കോഡിൽനിന്ന് ഒരു മേൽവിലാസവും കിട്ടി. ഇതോടെ കാര്യങ്ങളെല്ലാം എളുപ്പമായി. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് വഴിയോടു ചേർന്നുള്ള ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന യുവതിയിലേക്ക് എത്തിയത്. പൊലീസ് പരിശോധനയിൽ യുവതിയുടെ മുറിയോടുചേർന്ന ശൗചാലയത്തിൽ രക്തക്കറ കണ്ടെത്തി.
ചോദ്യംചെയ്യലിൽ പതിനഞ്ചു മിനിറ്റിനുള്ളിൽ യുവതി കുറ്റം സമ്മതിച്ചു. അപ്പോൾ സമയം 11.30. പ്രസവം നടത്തിയ കുളിമുറി കഴുകി വൃത്തിയാക്കിയിരുന്നുവെങ്കിലും രക്തത്തുള്ളികൾ ബാക്കിയുണ്ടായിരുന്നു. അതുകൂടി കണ്ടെത്തിയതോടെ യുവതിയുടെ മേൽ കൊലക്കുറ്റം ഉറച്ചു. കുഞ്ഞിനെയെറിഞ്ഞുകൊന്ന യുവതിയുടെ ഫ്ളാറ്റിൽ എത്തിയപ്പോൾ പൊലീസിനെ കാത്ത പല വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. സംഭവം ുവതിയുടെ മാതാപിതാക്കൾ വിവരം അറിഞ്ഞിരുന്നില്ല. അവരുടെ മൊഴികളോട് പൊരുത്തപ്പെടാത്ത വിധം പൊലീസിനോട് സംസാരിച്ച യുവതി പെട്ടെന്ന് കുറ്റസമ്മതവും നടത്തി. ഇതോടെ ആകെത്തകർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കേണ്ടി വന്നു എ.സി.പി. പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്.
ഗർഭിണിയായിരുന്നുവെന്ന് പൊലീസിനു മുൻപാകെ യുവതി നടത്തിയ കുറ്റസമ്മതത്തിൽനിന്നാണ് വീട്ടിലുണ്ടായിരുന്നവർ അറിഞ്ഞത്. അതിന്റെ ആഘാതം ഇരട്ടിയാക്കിക്കൊണ്ടായിരുന്നു കൊലപാതക വിവരം പുറത്തുവന്നത്. ഇതോടെ നിലവിളിക്കാൻപോലുമാകാതെ മാതാപിതാക്കൾ തളർന്നിരുന്നു.
മറ്റു മുറികളിൽനിന്ന് വേറിട്ടാണ് യുവതിയുടെ മുറി. ഒഴിഞ്ഞയിടമാണിത്. അതുകൊണ്ടാണ് മുറിയിൽ സംഭവിച്ചതൊന്നും മറ്റുള്ളവർ അറിയാതിരുന്നത്. കുറ്റം സമ്മതിച്ചതോടെ യുവതി ഫ്ളാറ്റിൽനിന്ന് ചാടാനുള്ള സാധ്യത പോലും മുൻകൂട്ടി കണ്ടായിരുന്നു പൊലീസ് നീക്കം. പുറത്തേക്ക് ചാടാനുള്ള മൂന്നുവഴികളുമടച്ചുകൊണ്ട് പൊലീസ് കാവൽ നിന്നു. എല്ലാ മുറികളും അടച്ചിട്ട് അതിനുമുന്നിലും പൊലീസ് നിരന്നു.
യുവതിയെ ആശുപത്രിയിലേക്ക് നീക്കിയതുപോലും തന്ത്രപരമായിട്ടായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിക്കുന്ന സമയത്ത് അവിടെയായിരുന്നു ദൃശ്യമാധ്യമങ്ങളുടെ ക്യാമറകളെല്ലാം. ഈ സമയം നോക്കി യുവതിയെ പുറത്തിറക്കി ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
അതിനിടെ യുവതിയുടെ മൊഴിയിൽ പരാമർശിച്ച യുവാവ് തൃശ്ശൂർ സ്വദേശിയാണെന്നും സാമൂഹികമാധ്യമം വഴിയാണ് യുവതിയുമായി ബന്ധമുണ്ടാക്കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശൻ, എ.സി.പി. പി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയുടെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം ചെയ്തത്. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
MNM Recommends
-
പാസിംഗിലും പന്തടക്കത്തിലും വേഗത്തിലും കുതിച്ച് സ്പെയിൻ; ക്രൊയേഷ്യയെ മുട്ടുകുത്തിച്ച് ആൽവാരോയും സംഘവും; മോഡ്രിച്ചിന്റെ പടയെ കെട്ടുകെട്ടിച്ചത് എതിരില്ലാത്ത മൂന്ന് ഗോളിന്; യൂറോ കപ്പിലെ മരണഗ്രൂപ്പിൽ സ്പെയിൻ മുന്നിൽ -
കഴുത്തിൽ ഇടത് വശത്തെ മുകൾഭാഗത്ത് വെടിയേറ്റ പാട്; വലത് വശത്ത് കുത്തേറ്റിരുന്നു; ആത്മഹത്യയെന്ന് കരുതിയ ഐഐടി ഖരഗ്പൂറിൽ വിദ്യാർത്ഥിയുടെ മരണം കൊലപാതകം; രണ്ട് വർഷത്തിന് ശേഷം കേസിൽ വഴിത്തിരിവ് -
സീറ്റുകൾ കൂടിയതോടെ എൻഡിഎയുമായി ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ സഖ്യം; ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ പദവിക്കായി മത്സരിക്കും; പ്രതിപക്ഷ കക്ഷികളുടെ നീക്കം, എൻഡിഎ കക്ഷികൾ തന്നെ സ്പീക്കർ കസേരയ്ക്കായി കണ്ണുവച്ചിരിക്കെ -
മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും സെക്രട്ടേറിയറ്റും സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ വൻതീപിടിത്തം; എൻ ബീരേൻ സിങ്ങിന്റെ വസതിക്ക് തൊട്ടടുത്തുണ്ടായ തീപിടിത്തത്തിൽ ആശങ്ക; കാരണം അന്വേഷിച്ച് പൊലീസ്; മേഖലയിൽ സുരക്ഷ ശക്തമാക്കി -
മഴ തോർന്നിട്ടും കാത്തിരിപ്പ് വെറുതെയായി; മോശം കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും; ഒരു പന്തുപോലും എറിയാതെ ഇന്ത്യ - കാനഡ മത്സരം ഉപേക്ഷിച്ചു; ട്വന്റി 20 ലോകകപ്പിൽ ഇന്ത്യക്ക് ഇനി സൂപ്പർ 8 പോരാട്ടങ്ങൾ -
വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപി എംപിയും കെ കെ ശൈലജ എം എൽ എയും; അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് മേജർ രവി -
പ്രവാസി പുനരധിവാസത്തിന് സ്വയംസഹായ, സഹകരണ സംഘങ്ങൾ പരിഗണനയിൽ; ലോക കേരള സഭ നിന്നുപോകാതിരിക്കാൻ നിയമ പരിരക്ഷ നൽകും; ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി -
ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ചുള്ള ചീട്ടുകളി; 5.59 ലക്ഷം പിടിച്ചെടുത്ത കേസിൽ വെള്ളം ചേർത്ത് നിസ്സാര വകുപ്പിട്ട് മ്യൂസിയം പൊലീസ് കുറ്റപത്രം; 11 പ്രതികൾക്കും 750 രൂപ വീതം പിഴ ശിക്ഷ വിധിച്ചു; പിഴയൊടുക്കി തലയൂരി പ്രതികൾ; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരനെ രക്ഷിക്കാൻ ശ്രമിച്ചെന്നും ആരോപണം -
യൂറോ കപ്പ് ഫുട്ബോളിൽ ഹംഗറിയെ കീഴടക്കി; സ്വിറ്റ്സർലൻഡിന് സൂപ്പർ തുടക്കം; ജയം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് -
കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു; പൊലീസിന്റെ അനാസ്ഥയെന്ന ആരോപണവുമായി ബന്ധുക്കൾ -
മോശം കാലാവസ്ഥ; നനഞ്ഞ ഔട്ട് ഫീൽഡ്; വീണ്ടും മഴയെത്തുമോയെന്ന് ആശങ്ക; ഇന്ത്യ-കാനഡ പോരാട്ടത്തിന് ടോസ് വൈകുന്നു; അഞ്ചോവർ വീതമുള്ള മത്സരവും സാധ്യമായില്ലെങ്കിൽ ഉപേക്ഷിക്കും -
'തമ്പിന്റെ'യും 'മേള'യുടെയും തിരക്കഥാകൃത്ത്; നോവലും ബാലസാഹിത്യവും ലേഖനങ്ങളും ആത്മകഥയും അടക്കം നിരവധി കൃതികളുടെ രചയിതാവ്; സർക്കസ് കഥകളുടെ കുലപതി ശ്രീധരൻ ചമ്പാടിന് നാടിന്റെ യാത്രാമൊഴി -
'മോദി റോഡ്ഷോയും റാലിയും നടത്തിയിടത്തെല്ലാം ഞങ്ങൾ വിജയിച്ചു; അദ്ദേഹത്തോട് നന്ദി പറയേണ്ടത് കടമയാണ്'; നരേന്ദ്ര മോദിയെ പരിഹസിച്ച് ശരദ് പവാർ; ബിജെപി.സഖ്യം വിട്ട് മടങ്ങി വരുന്നവരെ തിരിച്ചെടുക്കില്ലെന്ന് ഉദ്ധവ് താക്കറെ -
ന്യു മാഹിയിൽ വീടിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞ സി പി എം പ്രവർത്തകൻ സി.സി.ടി.വി ക്യാമറയിൽ കുടുങ്ങി; അറസ്റ്റിലായ പ്രതി റിമാൻഡിൽ -
ബിജെപിയിൽ ചേരാൻ ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ വന്നു കണ്ടെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം അപകീർത്തിപ്പെടുത്തി; വ്യാജ ആരോപണങ്ങൾ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കി; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിന് എതിരെ മാനനഷ്ട കേസ് നൽകി ഇ പി ജയരാജൻ -
ബൈക്ക് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; പൊലീസ് സ്റ്റേഷനിൽ തമ്മിലടിച്ച രണ്ട് സിപിഒമാരെ സസ്പെൻഡ് ചെയ്തു; തലയ്ക്ക് പരുക്കേറ്റ സിപിഒ ആശുപത്രിയിൽ ചികിത്സയിൽ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി -
തട്ടിക്കൂട്ട് മാമാങ്കമായ ലോകകേരള സഭയുടെ പ്രോഗ്രസ് കാർഡ് പുറത്തുവിടണം; പ്രവാസി മലയാളികൾക്ക് എന്തു ഗുണം? കേരളം ഒരു സ്വതന്ത്രരാജ്യമായി കാണിക്കാൻ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ -
200 കിലോമീറ്റർ കാറോടിച്ച് ആളെ എത്തിച്ചപ്പോൾ കൊലക്കുറ്റം കൂടി ഏൽക്കാമോ എന്ന് സംഘം; ജീവനും കൊണ്ടോടി ടാക്സി ഡ്രൈവർ; കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലപാതക കേസിൽ രക്ഷപ്പെടാൻ നോക്കിയത് പല വഴികൾ; കൊല്ലപ്പെട്ട രേണുക സ്വാമിയെ കാറിൽ കയറ്റിയത് തന്ത്രപൂർവം -
വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം; കയറ്റുമതിയും ഇറക്കുമതിയും സാധ്യമാവുന്ന അംഗീകൃത തുറമുഖമായി മാറി വിഴിഞ്ഞം; ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറുമെന്ന് മന്ത്രി വി എൻ വാസവൻ; ട്രയൽ റണ്ണിന് സജ്ജമായതോടെ നാല് വർഷത്തിനുള്ളിൽ പ്രതീക്ഷിക്കുന്നത് 10,000 കോടി നിക്ഷേപം -
സ്കോളർഷിപ്പ് പ്രോഗ്രാമിലെ ക്രമക്കേട്: മുൻ വിദ്യാർത്ഥിയുടെയും സംഘത്തിന്റെയും പ്രതികാരം.; കോളേജിൽ കയറി പ്രൊഫസറുടെ മർദ്ദിച്ചു; കണ്ണിൽ മുളകുപൊടിയെറിഞ്ഞു; കൊലപാതകശ്രമത്തിന് കേസെടുത്തു
Most Read
- സീറ്റുകൾ കൂടിയതോടെ എൻഡിഎയുമായി ബലാബലം നോക്കാൻ തന്നെ ഉറച്ച് ഇന്ത്യ സഖ്യം; ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവി നൽകിയില്ലെങ്കിൽ സ്പീക്കർ പദവിക്കായി മത്സരിക്കും; പ്രതിപക്ഷ കക്ഷികളുടെ നീക്കം, എൻഡിഎ കക്ഷികൾ തന്നെ സ്പീക്കർ കസേരയ്ക്കായി കണ്ണുവച്ചിരിക്കെ
- മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ റിക്കോർഡ് കണക്കിന് പിന്നിൽ 'കള്ളപ്പണം'; തമിഴ്നാട്ടിൽ നിന്നു വന്ന തുകയുടെ ഒരു ഭാഗം ദൂരൂഹം; തിയേറ്ററുകൾ ഹൗസ് ഫുൾ എന്ന് വരുത്തി എത്തിച്ചത് വ്യാജ ടിക്കറ്റ് വരുമാനമോ? സൗബിൻ സാഹിറിനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ്; നടന്റെ അക്കൗണ്ടുകളിൽ പരിശോധന തുടരുന്നു
- 1,800 കോടി ആസ്തിയുള്ള റഷ്യാക്കാരിയായ മൂന്നാം ഭാര്യ തിരിച്ചുവന്നു; പിണക്കം മാറ്റി ചിരഞ്ജീവിയും അനിയനൊപ്പം; കേന്ദ്രത്തിലും കിങ്മേക്കർ; ഒപ്പം ഉപമുഖ്യമന്ത്രി പദവിയും; പവൻ കല്യാൺ അടുത്ത എൻടിആറാണെന്ന് മാധ്യമങ്ങൾ; തെറ്റിപ്പിരിഞ്ഞ് അല്ലു അർജുൻ; ബാലയ്യക്കും എതിർപ്പ്; ആന്ധ്രയിൽ ചിരഞ്ജീവി കുടുംബവും അല്ലു കുടുംബവും നേർക്കുനേർ!
- വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപി എംപിയും കെ കെ ശൈലജ എം എൽ എയും; അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് മേജർ രവി
- കഴുത്തിൽ ഇടത് വശത്തെ മുകൾഭാഗത്ത് വെടിയേറ്റ പാട്; വലത് വശത്ത് കുത്തേറ്റിരുന്നു; ആത്മഹത്യയെന്ന് കരുതിയ ഐഐടി ഖരഗ്പൂറിൽ വിദ്യാർത്ഥിയുടെ മരണം കൊലപാതകം; രണ്ട് വർഷത്തിന് ശേഷം കേസിൽ വഴിത്തിരിവ്
- 200 കിലോമീറ്റർ കാറോടിച്ച് ആളെ എത്തിച്ചപ്പോൾ കൊലക്കുറ്റം കൂടി ഏൽക്കാമോ എന്ന് സംഘം; ജീവനും കൊണ്ടോടി ടാക്സി ഡ്രൈവർ; കന്നഡ നടൻ ദർശൻ ഉൾപ്പെട്ട കൊലപാതക കേസിൽ രക്ഷപ്പെടാൻ നോക്കിയത് പല വഴികൾ; കൊല്ലപ്പെട്ട രേണുക സ്വാമിയെ കാറിൽ കയറ്റിയത് തന്ത്രപൂർവം
- കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകും; ഞങ്ങളുടെ വീഴ്ച്ച കൊണ്ടല്ല ദുരന്തമെങ്കിലും അപകടത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കുണ്ട്; ഷോർട്ട് സർക്യൂട്ടാണ് അപകടത്തിലേക്ക് നയിച്ചത്; മാധ്യമങ്ങൾക്ക് വിതുമ്പിക്കരഞ്ഞ് എൻബിടിസി എംഡി കെ ജി എബ്രഹാം
- 'മോദി റോഡ്ഷോയും റാലിയും നടത്തിയിടത്തെല്ലാം ഞങ്ങൾ വിജയിച്ചു; അദ്ദേഹത്തോട് നന്ദി പറയേണ്ടത് കടമയാണ്'; നരേന്ദ്ര മോദിയെ പരിഹസിച്ച് ശരദ് പവാർ; ബിജെപി.സഖ്യം വിട്ട് മടങ്ങി വരുന്നവരെ തിരിച്ചെടുക്കില്ലെന്ന് ഉദ്ധവ് താക്കറെ
- ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മെഡിസിനിൽ മാസ്റ്റർ ബിരുദം; മോഡലിംഗിലേക്ക് തിരിഞ്ഞതോടെ വെച്ചടി കയറ്റം; കോടികൾ ആസ്തിയുള്ള സംരംഭകയായി വളർച്ച; ശുഭ്മാൻ ഗില്ലുമായി പ്രണയ ഗോസിപ്പിലും നായിക; സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറാ ടെണ്ടുൽക്കറുടെ കഥ
- തീവണ്ടിയിൽ ഓടിക്കയറാൻ ശ്രമിക്കുമ്പോൾ പടിവിട്ടു വീണു; ഓടിയെത്തി കൈയിൽ തൂക്കിയെടുത്ത് മീറ്ററുകളോളം ഓടി; രണ്ടു പേരേയും രക്ഷിക്കാൻ മറ്റൊരു ദൈവത്തിന്റെ കൈയും; കണ്ണൂരിൽ ലഗേഷിന്റേത് സമാനതകളില്ലാ രക്ഷാപ്രവത്തനം; ഇതാണ് പൊലീസ്... ഇതാവണം പൊലീസ്!