വാർത്ത

വിദേശ അഭിഭാഷകർക്ക് ഇന്ത്യയിലെ കോടതികളിൽ പ്രാക്ടീസ് നടത്താനാവില്ല; രാജ്യാന്തര നിയമങ്ങളിൽ വിദേശ അഭിഭാഷകർക്ക് ഉപദേശം നൽകാം; സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്

ന്യൂഡൽഹി: വിദേശ അഭിഭാഷകർക്ക് ഇന്ത്യയിലെ കോടതികളിൽ പ്രാക്ടീസ് നടത്താനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങളിൽ വിദേശ അഭിഭാഷകർക്ക് ഉപദേശം നൽകാം. എന്നാൽ ഇന്ത്യയിൽ ഇതിനായി ഓഫീസ് തുറക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യാന്തര ആർബിട്രേഷൻ ഫോറങ്ങളിൽ ഹാജരാകുന്നതിനു വിദേശ അഭിഭാഷകർക്കു തടസമില്ലെന്നും ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

നിയമോപദേശം നൽകുന്നതിന് രാജ്യത്തെത്തുന്ന വിദേശ അഭിഭാഷകരുടെ പെരുമാറ്റം ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് നിരീക്ഷിക്കാവുന്നതാണെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. കേന്ദ്ര സർക്കാരും ബാർ കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് ചട്ടങ്ങൾ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ വിധിയെ ഭേദഗതി ചെയ്താണ് സുപ്രീം കോടതിയുടെ പുതിയ ഉത്തരവ്.

 

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read