വാർത്ത

കൗമാര പ്രണയക്കേസുകൾക്കുള്ളതല്ല പോക്സോ വകുപ്പ് ചുമത്തരുത്; രക്ഷിതാക്കൾ വ്യാപകമായി പോക്സോ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: കൗമാര പ്രണയക്കേസുകൾക്കുള്ളതല്ല പോക്സോ വകുപ്പെന്ന് മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയ 20 കാരനെതിരെ എടുത്ത കേസ് റദ്ദാക്കികൊണ്ടാണ് നിരീക്ഷണം.

രക്ഷിതാക്കൾ വ്യാപകമായി പോക്സോ വകുപ്പിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി. നിയമം അതിന്റെ അന്തസത്തയോടെ നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കാൻ ഭേദഗതി വരുത്താൻ സർക്കാർ തയാറാവണമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം പോക്സോ കേസുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ വിവാദമായിരുന്നു. തൊലിയിൽ തട്ടാതെ മാറിടത്തിൽ സ്പർശിക്കുക, സിബ് മാറ്റുക എന്നിവ പോക്സോ പരിധിയിൽ വരില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമർശം.

 

MNM Recommends


Most Read