വാർത്ത

ജീൻസുകൾ അഞ്ഞൂറ് രൂപ മുതൽ; ഷർട്ടുകളുടെ പരമാവധി വില 1700; അടുത്ത സാമ്പത്തിക വർഷം മുതൽ ആയുർവേദ് വസ്ത്ര വ്യാപാര മേഖലയിലേക്ക് ചുവടുറപ്പിക്കാൻ പതഞ്ജലി; ലക്ഷ്യമിടുന്നത് 1000 കോടി വരുമാനം

മുംബൈ: അടുത്ത സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് പതഞ്ജലി ആയൂർവേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് പ്രവേശിക്കുന്നു. പരിധാൻ എന്ന പേരിൽ ബ്രാന്റഡ് അപ്പാരൽ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹരിദ്വാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി പരിധാൻ എന്നപേരിൽ നടപ്പ് സാമ്പത്തിക വർഷം 100 ഔട്ട്ലെറ്റുകൾ സ്ഥാപിക്കും. 2020 ഓടെ ഫ്രാഞ്ചൈസി മാതൃകയിൽ 500 ഔട്ട്ലെറ്റുകളായി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി.

ലൈവ് ഫിറ്റ്, ആസ്ത, സൻസ്‌കാർ എന്നീ പേരുകളിലാകും വസ്ത്രങ്ങൾ പുറത്തിറക്കുക. എല്ലാ പ്രായക്കാർക്കും യോജിച്ച പുറത്തിറക്കുമെന്ന് കമ്പനി പറയുന്നു.സൻസ്‌കാർ പുരുഷന്മാർക്കള്ള വസ്ത്രങ്ങളാണ്. ആസ്തയാകട്ടെ സ്ത്രീകൾക്കും. യോഗ, സ്പോർട്സ് വെയർ വസ്ത്രങ്ങളാണ് ലൈവ് ഫിറ്റ് എന്നപേരിൽ പുറത്തിറക്കുക. പുരുഷന്മാർക്കുള്ള ജീൻസ് 500 രൂപമുതൽ ലഭ്യമാകും. ഷേർട്ടാകട്ടെ 500 മുതൽ 1,700 രൂപവരെ വിലവരുന്നതാണ്.

മറുനാടൻ മലയാളി റിപ്പോർട്ടർ editor@marunadanmalayalee.com

MNM Recommends


Most Read