വാർത്ത

കോവിഡ്–19 നെതിരെ പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോ​ഗിക്കാമെന്ന് കേന്ദ്രം; മുൻ കരുതലായി ഉപയോ​ഗിക്കാനാകുക വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരിൽ

ന്യൂഡൽഹി: കോവിഡ്–19 നെതിരെ ഹൈഡ്രോക്സി ക്ലോറിക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്ര അനുമതി. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശുപാർശയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കി.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമായിരിക്കും മരുന്ന് ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സർക്കാ‍ർ മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. അതായത്, കോവിഡ് രോഗികളില്ല, മറിച്ച് രോഗസാധ്യതയുള്ളവരിൽ പ്രതിരോധ മരുന്നായാവും ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കുക.

മറുനാടന്‍ മലയാളി ബ്യൂറോ

MNM Recommends


Most Read