വാർത്ത

കെജരിവാളിന്റെ ഉപദേശകയ്ക്ക് കോവിഡ്; എംഎൽഎ അതിഷിക്കും എഎപി വക്താവിനും വൈറസ് രോഗബാധ; ഡൽഹിയിൽ കോവിഡ് പിടിവിട്ടു പോകുന്നു

ന്യൂഡൽഹി: ഡൽഹിയിലും കോവിഡ് പിടിവിട്ടു പോകുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഉപദേശകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഉപദേശകയായ അഭിനന്ദിത ദയാൽ മാത്തൂറിനാണ് കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞത്. അഭിനന്ദിതയെക്കൂടാതെ എഎപിയുലെ രണ്ട് മുതിർന്ന നേതാക്കൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എഎപിയിലെ മുതിർന്ന നേതാവും എംഎൽഎയുമായ അതിഷി, പാർട്ടി വക്താവ് അക്ഷയ് മറാത്തെ എന്നിവർക്കാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

കൽക്കാജി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അതിഷി. വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് അതിഷി. കോവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനെ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്.

കടുത്ത പനി വിട്ടുമാറാത്തതിനെ തുടർന്നാണ് ഡൽഹി ആരോഗ്യമന്ത്രിയെ വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനാക്കിയത്. ഇന്നലെ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായിരുന്നു. പനിയെത്തുടർന്ന് നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

 

MNM Recommends


Most Read