വാർത്ത

കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മരിച്ചത് നാലു മലയാളികൾ; നഴ്‌സ് അടക്കം മൂന്ന് മലയാളികൾ കുവൈറ്റിൽ മരിച്ചപ്പോൾ ഒരാൾ മരിച്ചത് ദുബായിൽ: ഇതോടെ ഗൾഫ് രാജ്യങ്ങളിൽ മരിച്ച മലയാളികളുടെ എണ്ണം 72 ആയി: കുവൈറ്റിൽ മരിച്ചത് എട്ട് മലയാളികൾ: കോവിഡ് ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 127 ആയി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ നാലു മലയാളികൾ കൂടി മരിച്ചു. കണ്ണൂർ പയ്യന്നൂർ കവ്വായി അക്കാളത്ത് അബ്ദുൽ ഗഫൂർ (34), തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറ രത്‌നാ ഭവനിൽ സുരേഷ് ബാബു(60), തിരുവല്ല മഞ്ചാട് പാറക്കമണ്ണിൽ ആനി മാത്യു(54) എന്നിവർ കുവൈത്തിലും ആറ്റിങ്ങൽ വാളക്കാട് നിഹാസ് മൻസിലിൽ നിതാവുദ്ദീൻ (55) ദുബായിലുമാണു മരിച്ചത്.

ഫർവാനിയ ദജീജിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അബ്ദുൽ ഗഫൂർ. ഭാര്യ: ഉമ്മു ഐമൻ (ഫാർമസിസ്റ്റ്, പയ്യന്നൂർ ക്ലിനിക്). മകൻ: ഹാനി ഗഫൂർ. 23 വർഷമായി ഫർവാനിയയിൽ ഡാനിഷ് ഡെയറി ഫാം ജീവനക്കാരനാണു സുരേഷ് ബാബു.സംസ്‌കാരം നടത്തി. ഭാര്യ: എസ്.ലിജ. മക്കൾ: ചിന്നു, ആദിത്യൻ. 30 വർഷത്തിലേറെയായി ദെയ്‌റയിലാണു നിതാവുദ്ദീനു ജോലി. കബറടക്കം നടത്തി .ഭാര്യ: നദീറാ ബീവി. മക്കൾ: നിഹാസ്, നിഷാദ്, നിസാർ.

ജാബീരിയ രക്തബാങ്കിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു കുവൈറ്റിൽ മരിച്ച ആനി മാത്യു. ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കുവൈത്തിൽ തന്നെ സംസ്‌കരിക്കും. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 72 ആയി. കുവൈത്തിൽ മാത്രം എട്ടു മലയാളികളാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

ഇന്നലെയും ആറു മലയാളികളാണ് ഗൾഫ് രാജ്യങ്ങളിൽ മരിച്ചത്. ഒരു മലയളി വനിതാ ഡോക്ടർ ബ്രിട്ടനിലും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കേരളം കൊറോണയെ ഫലപ്രദമായി തടഞ്ഞു നിർത്തുമ്പോൾ കേരളത്തിന് പുറത്ത് മലയാളികൾ മരിച്ചു വീഴുന്നത് തുടർക്കഥയാവുകയാണ്. ഇന്നലെ നാലു മലയാളികൾ കൂടി ഗൾഫ് രാജ്യങ്ങളിൽ മരിച്ചതോടെ കൊറോണ ബാധിച്ച് കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 127 ആയി ഉയർന്നു.

MNM Recommends

Most Read