പെൻഷൻ പ്രായംകൂട്ടാതെ തന്നെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള ഐസക്കിന്റെ ഗിമ്മിക് ബാലഗോപാലിന് അറിയില്ല; വിരമിക്കൽ പ്രായം കൂട്ടിയാൽ ഖജനാവിന് ആശ്വാസം 4000 കോടി; യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതമെന്ന തിരിച്ചറിവിൽ ഉദ്യോഗസ്ഥർ; കേരളത്തെ രക്ഷിക്കാൻ ഒറ്റമൂലി അനിവാര്യം; പെൻഷൻ പ്രായം കൂട്ടുന്നത് വീണ്ടും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പെൻഷൻ പ്രായം ഉയർത്താതെ മുന്നോട്ടു പോകാനാകില്ലന്ന കണക്ക് കൂട്ടലിലാണ് മന്ത്രി കെ.എൻ ബാലഗോപാലും ധനവകുപ്പും. പെൻഷൻ പ്രായം 57 ആക്കുന്നതിനുള്ള നിർദ്ദേശം ധനവകുപ്പിന്റെ പരിഗണനയിലാണ്. നിർദ്ദേശത്തിൽ രാഷ്ട്രീയ തീരുമാനമുണ്ടായാൽ പ്രഖ്യാപനമുണ്ടാകും. എന്നാൽ പ്രത്യക്ഷത്തിൽ പെൻഷൻ പ്രായം ഉയർത്തിയെന്ന് പൊതുസമൂഹത്തിന് തോന്നാത്ത വിധം വിരമിക്കൽ തിയ്യതി ഏകീകരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് കാണിച്ച ഗിമ്മിക് അന്ന് വി എസിന്റെ അടക്കം പ്രശംസ പിടിച്ചു പറ്റിയിരുന്നു.
2010 ൽ വി എസ് സർക്കാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞപ്പോഴാണ് ഐസക് തന്റെ സാമ്പത്തിക സൂത്രം മുന്നോട്ട് വെച്ചത്. മാർച്ച് 31ന് ശേഷം വിരമിക്കുന്നവരുടെ തിയ്യതി ഏകീകരിച്ചാണ് ഐസക് തന്റെ ഗിമ്മിക് പുറത്തെടുത്തത്. ഫലത്തിൽ പെൻഷൻ പ്രായം കൂട്ടിയതായി ആർക്കും തോന്നിയില്ല എന്നാൽ ഏപ്രിൽ മുതൽ വിരമിക്കേണ്ടവർക്ക് അടുത്ത മാർച്ച് 31 വരെ സർവ്വീസ് നീട്ടി കിട്ടുകയും ചെയ്തു. ഈ വഴി കോടികളുടെ സാമ്പത്തിക ലാഭം സർക്കാരിൽ വന്നു ചേർന്നു. ഇങ്ങനെയാണ് 2010 ലെ സാമ്പത്തിക പ്രതിസന്ധിയെ ഐസക് അതിജീവിച്ചത്.
ഈ ഫോർമുല ബാലഗോപാലിന് അത്ര നിശ്ചയമില്ല. പാർട്ടിയും മുന്നണിയും സമ്മതിച്ചാൽ പെൻഷൻ പ്രായം 57 ആക്കാൻ തന്നെയാണ് ബാലഗോപാലിന്റെ തീരുമാനം. ഇത് വഴി വലിയ സാമ്പത്തിക ഭാരം ഒഴിവാകുമെന്ന് ധനവകുപ്പും കണക്ക് കൂട്ടുന്നു. എന്നാൽ ഡി വൈ എഫ് ഐ യും എ ഐ വൈ എഫും മറ്റ് പ്രതിപക്ഷ യുവജന സംഘടനകളും പ്രതിഷേധം ഉയർത്തുമെന്ന കാര്യം ഉറപ്പാണ്. അതിനെ അതിജീവിക്കാൻ ഐസക് സൂത്രം നല്ലതാണെങ്കിലും ആ വഴിക്ക് മന്ത്രി ബാലഗോപാൽ ചിന്തിച്ചിട്ടില്ല.
പെൻഷൻ പ്രായം 56ൽ നിന്ന് വർധിപ്പിക്കണമെന്ന കെ.എം ഏബ്രഹാം കമ്മിറ്റിയുടെ ശുപാർശയും രണ്ടു വർഷമായി ധനവകുപ്പിന്റെ പരിഗണനയിലുണ്ട്. ശമ്പളപരിഷ്കരണകമ്മീഷൻ റിപ്പോർട്ടിലും ഈ നിർദ്ദേശമുണ്ട്. പെൻഷൻപ്രായം 57 ആക്കണമെന്ന ശുപാർശയാണ് ശമ്പളപരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. . കോവിഡിനെ തുടർന്നുള്ള സാമ്പത്തികപ്രതിസന്ധിയിൽ പെൻഷൻ പ്രായം ഉയർത്തുന്നത് ഖജനാവിന് ആശ്വാസമാണ്. അടുത്ത സാമ്പത്തികവർഷത്തെ ചെലവിൽ നിന്ന് 4000 കോടിയെങ്കിലും കുറയും. . പെൻഷൻ പ്രായം ഉയർത്തിയാൽ സ്റ്റാറ്റിയൂട്ടറി പെൻഷൻ പദ്ധതിക്കുകീഴിൽ വരുന്ന 3.65 ലക്ഷം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും.
പതിനൊന്നാം ശമ്പള കമ്മിഷൻ സർക്കാരിനു സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻപ്രായം 56-ൽ നിന്ന് 57 ആക്കണമെന്നു ശുപാർശ ചെയ്തിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെയും പെൻഷൻപ്രായം അൻപത്തെട്ടായോ അറുപതായോ ഉയർത്തിയതുകൊണ്ട് യാതൊരു അപകടവും വരാനില്ല. സർക്കാർ സർവീസിൽ ഒരുവർഷം ശരാശരി ലഭിക്കുന്ന പതിനയ്യായിരമോ ഇരുപതിനായിരമോ ഒഴിവുകളാണ് മൊത്തം തൊഴിലില്ലായ്മയ്ക്കും പരിഹാരമെന്ന മട്ടിൽ അശേഷം യുക്തിയില്ലാത്ത വാദഗതികളാണ് പെൻഷൻപ്രായം ഉയർത്താൻ വിഘാതം.
തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ സംഖ്യ ഇവിടെ കൂടുതലാണെന്നത് സത്യമാണ്. എന്നാൽ ഒരുവർഷം ഇവരിൽ എത്രപേർക്കാണ് നിയമനം ലഭിക്കുന്നത് ? ഒരു ശതമാനം പോലും വരില്ല ആ സംഖ്യ. മറ്റു മേഖലകളിൽ ലക്ഷക്കണക്കിനു യുവതീയുവാക്കൾക്കു തൊഴിൽ ലഭിക്കുന്നുമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും ഇപ്പോൾ തന്നെ പെൻഷൻ പ്രായം 58 ആണ്. ചില സ്ഥാപനങ്ങൾ ഇതിനകം 60 ആക്കി കഴിഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്ത് . പൊതുമേഖലാ സ്ഥാപനമായ സി ആപ്റ്റിൽ നേതാക്കളുടെ സ്വന്തക്കാർക്കു വേണ്ടി വിരമിക്കൽ പ്രായം സർക്കാർ നീട്ടിക്കൊടുക്കാൻ തീരുമാനിച്ചത് വിവാദമായിരുന്നു. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാരണം മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതിരുന്നതിനാൽ ഓൺലൈനായാണ് അന്ന് മന്ത്രിസഭായോഗം ചേർന്നത്.
ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അൽഫോൻസ് രാജു, സിപിഎം പാർട്ടിയുടെ പാളയം ഏരിയ സെക്രട്ടറിയുടെ ഭാര്യ പ്രേമലത തുടങ്ങി വിവിധ സിപിഎം ബന്ധുക്കൾക്ക് സർവ്വീസിൽ തന്നെ തുടരാനുള്ള വഴിയാണ് സർക്കാർ ഒരുക്കി കൊടുത്തത്. ധന, നിയമ വകുപ്പുകളുടെ എതിർപ്പു മറികടന്നു നടപ്പാക്കുന്ന തീരുമാനം മന്ത്രിസഭാ യോഗവും തത്വത്തിൽ അംഗീകരിച്ചതാണ്.
കേന്ദ്രത്തിൽ നിന്നും കഴിഞ്ഞ ദിവസം 900 കോടി കിട്ടിയെങ്കിലും അത് ഒന്നിനും തികയില്ലായെന്നാണ് അറിയുന്ന വിവരം. ചെലവാക്കാൻ പണമില്ലാതെ സംസ്ഥാന ഖജനാവ് ഓവർ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന ആശങ്ക ഇപ്പോഴും ഉണ്ട്. . അവധി ദിവസങ്ങൾക്ക് ശേഷം നികുതി വിഹിതം ഉൾപ്പടെയുള്ള വരുമാനം ഖജനാവിൽ എത്തി തുടങ്ങി. പ്രതീക്ഷിച്ച തുക കിട്ടിയില്ലെങ്കിൽ ട്രഷറിയിൽ ബില്ലുകൾ പാസാക്കുന്നതിന് അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്താനും സാധ്യതയുണ്ട്.
ഓണക്കാലത്ത് 15,000 കോടി ഒറ്റയടിക്ക് ചെലവഴിച്ച സാഹചര്യത്തിൽ മുന്നോട്ടുള്ള പോക്ക് പരുങ്ങലിലാണ്. . ധനക്കമ്മി നികത്തുന്നതിനായി കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ജി എസ് ടി വിഹിതം ഇനി കിട്ടേണ്ടതായുണ്ട്.. ഇത് കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാകും.. ആർബിഐ അനുവദിച്ച വെയ്സ് ആൻഡ് മീൻസ് അഡ്വാൻസായ 1683 കോടി കേരളം എടുത്തിരുന്നു. ഇനി ഇത്രയും തുക തന്നെ ഓവർ ഡ്രാഫ്റ്റായി എടുക്കാം. . ചെലവിനാവശ്യമായ പണം ഖജനാവിലില്ലാതെ ഓവർ ഡ്രാഫ്റ്റിലേക്ക് പോകുന്നത് ഒഴിവാക്കാൻ ചെലവിനു മേൽ രഹസ്യമായി വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടന്ന അഭ്യൂഹവും നിൽക്കുന്നുണ്ട്.. ഓൺലൈനായി ബില്ല് സമർപ്പിച്ചാലും ഇന്ററ്റേഡ് ഫിനാൻസ് മാനേജ്മെന്റ് സംവിധാനം വഴി ഇത് സാധ്യമാകും. ബില്ല് സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് വകുപ്പുകൾക്ക് മനസിലാകത്തുമില്ല.
എന്നാൽ ട്രഷറി നിയന്ത്രണം വേണ്ടി വരില്ല എന്നാണ് ധനവകുപ്പ് പറയുന്നത്. ഓവർ ഡ്രാഫ്റ്റിലേക്ക് പോയാൽ അടുത്ത മാസം മുതൽ നിയന്ത്രണം കടുപ്പിക്കും. നിലവിൽ 25 ലക്ഷം രൂപയുടെ വരെ ബില്ലുകൾ മാറിനൽകുന്നതിന് നിയന്ത്രണമില്ല. ഈ പരിധി കുറയ്ക്കുന്നതും പദ്ധതി ചെലവ് നിയന്ത്രിക്കുന്നതും ഉൾപ്പടെയുള്ളവ നടപ്പിലാക്കുമെന്നാണ് അറിയുന്നത്.
MNM Recommends
-
നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ -
റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ -
ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ് -
മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ -
ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ -
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി -
'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ -
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; നായബ് സിങ് സൈനി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച മൂന്നുസ്വതന്ത്രർ കോൺഗ്രസിന് കൈ കൊടുത്തു; ബിജെപി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും ഉടൻ രാജി വയ്ക്കണമെന്നും കോൺഗ്രസ് -
'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം -
വനിതാ പൊലീസുകാർക്കെതിരെ അപകീർത്തികരമായ പരാമർശം; യുടൂബർ സവുക്ക് ശങ്കറിനെ ജയിലിലിട്ട് പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് അഭിഭാഷകൻ; ശങ്കറിന്റെ വലതുകൈക്ക് പൊട്ടൽ -
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിശ്രമം ഫലിച്ചില്ല; മൂന്നാം ഘട്ട വോട്ടെടുപ്പിലും പോളിങ് ശതമാനത്തിൽ ഇടിവ്; 60 ശതമാനം പിന്നിട്ടു; മെച്ചപ്പെട്ടത് മധ്യപ്രദേശിലും ഗോവയിലും മാത്രം; ജങ്കിപ്പൂരിൽ തൃണമൂൽ - ബിജെപി കയ്യാങ്കളി -
സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക് -
മാതാവിനെ ആക്രമിച്ച പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം; ഗ്രേഡ് എഎസ്ഐക്കും സിപിഓയ്ക്കും പരുക്ക്; പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ടു; സംഭവം മലയാലപ്പുഴ സ്റ്റേഷനിൽ; രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം -
പറവൂർ മാഞ്ഞാലിയിലെ വീട്ടിൽ ഭീകരവിരുദ്ധ സ്ക്വാഡ് കണ്ടെത്തിയ തോക്കുകൾ പ്രതി റിയാസിന് നൽകിയത് അനസ്; വയനാട്ടിലെ റിസോർട്ടിൽ തോക്കുകൾ കുഴിച്ചിട്ടിട്ടുണ്ടെന്നും സംശയം; കൂട്ടാളികളെ വലയിലാക്കി ലക്ഷ്യമിടുന്നത് പെരുമ്പാവൂർ അനസിനെ തന്നെ -
ഒത്തുകളിക്കേസിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചു; പാക്കിസ്ഥാൻ പേസർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചില്ല; അയർലൻഡിനെതിരായ ട്വന്റി20 പരമ്പരക്കുള്ള പാക്കിസ്ഥാൻ ടീമിന് തിരിച്ചടി -
രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം -
'പ്രജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസ്; സിദ്ധരാമയ്യ അടക്കം അന്വേഷണത്തിൽ ഇടപെടുന്നു; അന്വേഷണത്തിൽ സുതാര്യത വേണം'; സിബിഐ അന്വേഷണം വേണമെന്ന് കുമാരസ്വാമി -
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകൾക്ക് വെസ്റ്റ് നൈൽ പനി ജാഗ്രതാ നിർദ്ദേശം; കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം -
'സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു'; തിരുവല്ലയിൽ സഹോദരിയെ റെയിൽവേ സ്റ്റേഷനിലാക്കി മടങ്ങവെ യുവതിക്ക് നേരെ മദ്യപന്റെ അക്രമം; പൊലീസ് വാഹനത്തിനുള്ളിൽ കൈകാര്യം ചെയ്ത് ബന്ധുക്കൾ -
ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല
Most Read
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ
- ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ
- ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
- എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല; വനം വകുപ്പ് ക്യാമറയിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല
- റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ