കൂടുതൽ

20 വർഷമായി ആളിക്കത്തിയിരുന്ന അതിർത്തി സംഘർഷത്തിന് വിരാമമിട്ടു; എറിത്രിയയുമായി സഹകരിച്ച് സമാധാനത്തിന്റെ വാതിൽ തുറന്ന് പൗരന്മാരുടെ ഭാവി ശുഭകരമാക്കാൻ തീവ്രയത്‌നം; നൊബേൽ സമാധാന പുരസ്‌കാരം എത്യോപ്യൻ പ്രധാനമന്ത്രിക്ക്

സ്‌റ്റോക്ക്‌ഹോം: നൊബേൽ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചു. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി ഇത്തവണ പുരസ്‌കാരം. എറിത്രിയയുമായി സമാധാന കരാർ ഉണ്ടാക്കിയതിനാണ് പുരസ്‌കാരം.

എറിത്രിയയുമായുളേള അതിർത്തി സംഘർഷത്തിന് പരിഹാരം കാണാനും സമാധാനവും അന്താരാഷ്ട്ര സഹകരണവും കൈവരിക്കാനുമുള്ള അബി അഹമ്മദ് അലിയുടെ ശ്രമങ്ങൾക്കാണ് പുരസ്‌കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി പ്രഖ്യാപിച്ചു. ഓസ്ലോയിൽ നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വാർത്താ സമ്മേളനത്തിലാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്.

എറിത്രിയയിലെ പ്രസിഡന്റ് ഇസായിയാസ് അഫ്വെർകിയുമായി ചേർന്ന് സമാധാന കരാർ ഒപ്പുവയ്ക്കാനുള്ള അബി അഹമ്മദ് അലിയുടെ ശ്രമങ്ങൾ വളരെ വേഗം ഫലം കണ്ടു. ഇതോടെ എത്യോപിയയും എറിത്രിയയും തമ്മിലുള്ള അതിർത്തി സംഘർഷത്തിന് വിരാമമായി. എത്യോപ്യയിൽ ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാൻ അവശേഷിക്കുന്നുണ്ടെങ്കിലും, സുപ്രധാന പരിഷ്‌കരണങ്ങൾക്ക് തുടക്കമിടുകയും പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതത്തിനും ശുഭകരമായ ഭാവിക്കും വഴിയൊരുക്കാൻ കഴിഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിൽ, അബി അഹമ്മദ് സമാധാനവും സാമൂഹിക നീതിയും ഉറപ്പിക്കാൻ പരിശ്രമിച്ചുവെന്നും നൊബേൽ കമ്മിറ്റി വിലയിരുത്തി.

കാലാവസ്ഥ സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്വീഡനിലെ ഗ്രെറ്റ തുൻബെർഗ്, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ ഹോങ്കോങ്ങിലെ ആക്ടിവിസ്റ്റുകൾ എന്നിവർക്ക് സമാധാന നൊബേൽ കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാം, 30 വർഷത്തെ പോര് അവസാനിപ്പിച്ച ഗ്രീസിന്റെ അലക്‌സി സിപ്രസ്, വടക്കൻ മാസിഡോണിയയുടെ സൊറാൻ സേവ് എന്നിവരും സമാധാന നൊബേൽ നേടുമെന്ന കരുതിയവരുടെ പട്ടികയിൽ പെടുന്നു.

 

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read