ധനം

ഇറാനുമായി യുദ്ധം വേണ്ടെന്ന ട്രംപിന്റെ പ്രഖ്യാപനം; ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിൽ അവസാനിച്ചു; ഇറാൻ വീണ്ടും പ്രതികാര നടപടിയിലേക്ക് നീങ്ങിയാൽ വീണ്ടും വിപണി കേന്ദ്രങ്ങൾ നഷ്ടത്തിലേക്ക് വഴുതി വീഴും

ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിൽ അവസാനിച്ചു. ഇറാൻ-യുഎസ് സംഘർഷം സമവായത്തിലേക്കെത്തുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണി ഇന്ന് റെക്കോർഡ് നേട്ടത്തിലേക്കെത്താൻ കാരണമായത്. ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന ട്രംപിന്റെ പ്രഖ്യാപനമാണ് ഓഹരി വിപണി ഇന്ന് നേട്ടത്തിലേക്കെത്താൻ പ്രധാന കാരണം. അതേസമയം ഇറാൻ തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന രാജ്യമാണെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ യുദ്ധ ഭീതി ഒഴിവായിട്ടില്ലെന്നും ഏത് നിമിഷവും ഇറാൻ ഖാസിം സുലൈമാനിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന ഭീതിയും വിപണി കേന്ദ്രങ്ങളെ അലട്ടുന്നുണ്ട്. യുദ്ധ ഭീതി ഒഴിവായതോടെ സ്വർണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 29,680 രൂപയാണ് നിരക്ക്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. പശ്ചിമേഷ്യയിൽ സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ രൂപയുടെ മൂല്യവും വർധിച്ചു. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 70.48 ലേക്കെത്തി.

മുംബൈ ഓഹരി സൂചികയായ സെൻസെക്സസ് 634.61 പോയിന്റ് ഉയർന്ന് ഏകദേശം 1.55 ശതമാനം ഉയർന്ന് 41,452.35, ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 190 പോയിന്റ് ഉയർന്ന് അതായത് 1.58% ശതമാനം ഉയർന്ന് 12,215.40 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവിൽ 1794 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും, 759 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണുള്ളത്.

ഭാരതി ഇൻഫ്രാടെൽ (6.05%), ജെഎസ്ഡബ്ല്യു സ്റ്റീൽ (5.94%), ടാറ്റാ മോട്ടോർസ് (5.18%), ഐസിഐസിഐ ബാങ്ക് (3.87%), ഇൻഡസ് ഇൻഡ് ബാങ്ക് (3.36%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം ഉണ്ടാക്കിയത്.

എന്നാൽ വ്യാപാരത്തിൽ രൂപപ്പെട്ട സമ്മർദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ടിസിഎസ് (-1.81%), കോൾ ഇന്ത്യ (-1.10%), എച്ച്സിഎൽ ടെക് (-0.93%), ബ്രിട്ടാന്നിയ (-0.74%), എൻപിടിസി (-0.50%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്.

അതേസമയം വ്യാപാരത്തിൽ രൂപപ്പെട്ട ആശയക്കുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികകളിൽ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്. എസ്‌ബിഐ (1,332.30), റിലയൻസ് (1,060.32), ഐസിഐസിഐ ബാങ്ക് (1,034.37), ഇൻഫോസിസ് (983.73), ടിസിഎസ് (826.88) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.

 

MNM Recommends


Most Read