ധനം

കൊറോണ വൈറസ് ബാധയേറ്റ് ഇന്ത്യൻ ഓഹരി വിപണിയിൽ ചോരപ്പുഴ! വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ തകർന്നു കൂപ്പുകുത്തി; നിക്ഷേപകർക്ക് ഒറ്റയടിക്ക് നഷ്ടം 11 ലക്ഷം കോടിയുടേത്; ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിൽ ഇടിവെട്ടേറ്റ അവസ്ഥയിൽ ഇന്ത്യൻ കോടീശ്വരന്മാർ; കൊറോണയിൽ പൊലിഞ്ഞ് പോകുന്നത് ബിസിനസ് സംരംഭങ്ങളും കോടീശ്വരന്മാരുടെ നിലനിൽപ്പും; ആഗോള തലത്തിൽ ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രം 820 ബില്യൺ ഡോളറിന്റേത്; ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരി ലോക സാമ്പത്തിക രംഗത്തെ തകിടം മറിക്കുന്നു

മുംബൈ: കൊറോണ വൈറസ് മൂലം യാത്രാ വിലക്കുകൾ കർശനമാക്കുകയും, ലോകാരോഗ്യ സംഘടനയായ ഡബ്ല്യുഎച്ച്ഒ കൂടുതൽ മുൻകരുതൽ നൽകുകയും ചെയ്തതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകളെല്ലാം നിശ്ചലമായി. ഇതോടെ നിക്ഷേപ മേഖലയെല്ലാം ഏറ്റവും വലിയ തളർച്ചയിലേക്ക് വഴുതി വീണു. ആഗോളതലത്തിലെ വിവിധ ഓഹരി വിപണി കേന്ദ്രങ്ങളെല്ലാം നിലംപൊത്തി. ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ ബിസിനസ് പ്രവർത്തനങ്ങളും, ഇടപാട് കേന്ദ്രങ്ങളുമെല്ലാം ഏറ്റവും വലിയ തകർച്ചയിലേക്കാണ് കൂപ്പുകുത്തിയത്. രോഗം പടരുമെന്ന ഭീതിയാണ് സാമ്പത്തിക രംഗത്തെ ഇപ്പോൾ തകർക്കുന്നത്. ലോകം ഇന്നേവരെ കാണാത്ത മാന്ദ്യമാകും ഇനിയുണ്ടാകാൻ പോവുക. അമേരിക്ക പോലും ഇപ്പോൾ മാന്ദ്യത്തിലേക്ക് തള്ളപ്പെട്ടുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. കൊറോണ മനുഷ്യന്റെ ജീവനെയും സാമ്പത്തിക രംഗത്തെ നിലനിൽപ്പിനെയുമെല്ലാം പിഴുതെറിയുകയാണ്.

ഇന്ന് വ്യാപാരം തുടങ്ങി ഇന്ത്യൻ ഓഹരി വിപണിയിൽ മാത്രം ആകെ 11 ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടം ഉണ്ടാക്കിയത്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 2,500 പോയിന്റ് താഴ്ന്നാണ് വ്യാപാരം അരങ്ങേറുന്നത്. മുംബൈ ഓഹരി സൂചിക 32,990.01 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. ദേശീയ ഓഹരി സൂചികയാവട്ടെ 809 പോയിന്റ് താഴ്ന്ന് 9,648 ലേക്കെത്തിയാണ് വ്യാപാരം അരങ്ങേറുന്നത്. 2017 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ താഴ്‌ച്ചയാണ് ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിൽ ഇപ്പോൾ രേഖരപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല ആഗോള എണ്ണ വിപണിയിടക്കം ഇന്ന് ഏറ്റവും വലിയ തകർച്ചയിലേക്കാണ് നീങ്ങിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വിലിൽ 1.03 ഡോളർ വിലയിടിഞ്ഞ് അതായത് 2.9 ശതമാനം ഇടിവ് രേഖപ്പെടുത്തി ബാരലിന് 34.76 ഡോളറിലേക്കാണ് ഇപ്പാൾ എത്തിയിട്ടുള്ളത്. ബിഎസ്ഇയിലെ ഓട്ടോസെക്ടർ ഓഹരികളിലടക്കം ഏഴ് ശതമാനം വരെ ഇടിവാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഏഷ്യൻ വിപണിയും തകർച്ചയിൽ

ഏഷ്യൻ വിപണി ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഏറ്റവും വലിയ തകർച്ചയിലേക്കാണ് നീങ്ങിയത്. ടോക്കിയോ ബെഞ്ച്മാർക്ക് സൂചികയായ നിക്കിയിൽ 225 പോയിന്റ് താഴ്ന്ന് അതായത് 2.24 ശതമാനം ഇടിവ് രേഖപ്പെടുത്തി 18,980.22 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അരങ്ങേറുന്നത്. ആസ്ത്രേലിയൻ ഓഹരി സൂചികയായ എസ്എക്സ് ൽ 2.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

യുഎസ് ഓഹരി വിപണിയും നിലംപൊത്തി

യുഎസ് ഓഹരി വിപണി ഇന്ന് അഞ്ച് ശതമാനം വരെയാണ് ഇടിഞ്ഞത്. യുഎസ് ഓഹിര വിപണി സൂചികയായ ഡൗ ജോൺസ് 1,464.94 പോയിന്റ് താഴ്ന്ന് അതായത് 5.86 ശതമാനം ഇടിഞ്ഞ് 23,553.22 ലേക്കെത്തിയാണ് വ്യാപാരം.

ബിസിനസ് യാത്രാ മേഖല താറുമായി/നഷ്ടം 820 ബില്യൺ ഡോളറെന്ന് കണക്കുകൾ

കൊറോണ വൈറസ് ആഗോളതലത്തിൽ പടർന്ന് പിടിച്ചതോടെ ലോകസമ്പദ് വ്യവസ്ഥ നിശ്ചലമായെന്ന് പറയാം. കയറ്റുമതി-ഇറക്കുമതി വ്യപാര മേഖലയടക്കം നിലച്ചതോടെ, ആഗോളതലത്തിലെ ബിസിനസ് മേഖലകളെല്ലാം കോവിഡ്-1 മൂലം ഏറ്റവും വലിയ തകർച്ചയിലേക്ക് നീങ്ങി. വൈറസ് പടർന്ന് പിടിച്ചതോടെ ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾ യാത്രാ വിലക്കുകൾ കർശനമാക്കുകയും ചെയ്തു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ഉത്പ്പാദക രാഷ്ട്രവും,കയറ്റമതി രാഷ്ട്രവുമായ ചൈനയിൽ സ്ഥിതിഗതികൾ വശളായതോടെ ആഗോളതലത്തിലെ ബിസിനസ് യാത്രകൾ നിശ്ചലമായി. ഇത് മൂലം ബിസിനസ് യാത്രാ മേഖലയ്ക്ക് മാത്രമായി വരുത്തിവെച്ച നഷ്ടം 820 ബില്യൺ ഡോളറാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഭീമമായ നഷ്ടം വരുത്താൻ കാരണം ചൈനയാണെന്നാണ് ഗ്ലോബൽ ബിസിനസ് ട്രാവൽ അസോസിയേഷൻ (ജിബിടിഎ) ചൂണ്ടിക്കാട്ടിയത്. ഹോങ്കോങ്, ചൈന, തായ് വാൻ, ഏഷ്യ-പസഫിക് മേഖലയിലേക്കുള്ള യാത്രകളെല്ലാം വൻതോതിൽ നിശ്ചലമായി. എന്നാൽ ഫെബ്രുുവരി മാസത്തിൽ ഇൻഡസ്ട്രി ഗ്രൂപ്പ് കണക്കാക്കിയ നഷ്ടം 560 ബില്യൺ ഡോളറായിരുന്നുവെന്നാണ് കണക്കുകൾ പ്രകാരം ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ചൈനയിൽ മാത്രം കൊറോണ വൈറസിന്റെ ആഘാതം മൂലം 4000 പേരുടെ ജീവൻ പൊലിഞ്ഞ് പോയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ചൈനയിലെ വിവിധ ഉത്പ്പാദന കേന്ദ്രങ്ങളും, ആപ്പിളടക്കമുള്ള വൻകിട കമ്പനികളുടെ സ്റ്റോറുകൾ അടച്ചുപൂട്ടുകയും ചെയ്തതോടെ ചൈനയുടെ 95 ശതമാനം വരുന്ന ബിസിനസ് യാത്രകളും നിശ്ചലമായി. ചൈനയ്ക്ക് ബിസിനസ് യാത്രാ മേഖലിയിൽ മാത്രം വരുന്ന നഷ്ടം 404.1 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട്. യൂറോപ്പിന് മാത്രം കോർപ്പറേറ്റ് യാത്രാ മേഖലയിൽ നിന്ന് വരുന്ന നഷ്ടം 190.05 ബില്യൺ ഡോളറായിരിക്കുകയും ചെയ്യും.

മറുനാടന്‍ ഡെസ്‌ക്‌

MNM Recommends


Most Read