കുവൈറ്റ്

'ഞങ്ങളും കൂടിയാണ് കേരളം''- വെൽഫെയർ കേരള പ്രവാസി ക്യാമ്പയിന് ഉജ്ജ്വല തുടക്കം

കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം വിഷമഘട്ടത്തിലൂടെ പ്രവാസികൾ കടന്നു പോകുന്ന സാഹചര്യത്തിൽ അവരോട് വിവേചനപരമായി പെരുമാറുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടുകളിൽ പ്രതിഷേധിച്ച് വെൽഫെയർ കേരള കുവൈത്ത് സംഘടിപിക്കുന്ന ക്യാംപൈനിന്റെ ഉത്ഘാടന സമ്മേളനം സംഘടിപ്പിച്ചു.

'ഞങ്ങളും കൂടിയാണ് കേരളം' എന്ന തലക്കെട്ടിൽ സൂം വീഡിയോ കൊണ്ഫറൻസിലൂടെ സംഘടിപ്പിച്ച ക്യാംപൈനിന്റെ ഉത്ഘാടനം വെൽഫെയർ പാർട്ടി അഖിലേന്ത്യാ സെക്രെട്ടറിയും പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റുമായ റസാഖ് പാലേരി നിർവ്വഹിച്ചു. പ്രവാസികൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസ്സികളിൽ കെട്ടിക്കിടക്കുന്ന ഇന്ത്യൻ കമ്മ്യുണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും തിരിച്ചുപോകുന്ന പ്രവാസികൾക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ചു മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകണമെന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സര്കകരുകൾ വൻ പരാജയമാണെന്ന് പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ റെജിമോൻ കുട്ടപ്പൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി നീളുന്ന സാഹചര്യത്തിൽ പ്രവാസികൾ മാനസികമായി തകർന്നു കൊണ്ടിരിക്കുകയാണ്. മറ്റു രാജ്യങ്ങൾ സൗജന്യമായി അവരുടെ പൗരന്മാരെ സ്വദേശങ്ങളിലേക്ക് കൊണ്ടുപോയി. എന്നാൽ മൂന്ന് മാസത്തോളമായി ജോലിയില്ലത്തവരിൽ നിന്ന് വൻ തുക ടിക്കറ്റ് തുക വാങ്ങി കേന്ദ്രസർക്കാർ നടത്തുന്ന വന്ദേ ഭാരത് മിഷൻ പ്രവാസികളോടുള്ള ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സർക്കാറുകൾ പരാജപ്പെടുമ്പോഴാണ് പ്രവാസികളെ രക്ഷിക്കാൻ സന്നദ്ധ സംഘടകൾ സാമൂഹിക സേവനത്തിന് ഇറങ്ങേണ്ടി വരുന്നത്. പ്രവാസികളെ സഹായിക്കുന്നതോടൊപ്പം തന്നെ പോളിസി ലെവലിൽ നിയമ പോരാട്ടങ്ങളിലൂടെ അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും സംഘടനകൾ ശ്രദ്ധ പുലർത്തണമെന്നും റെജിമോൻ കുട്ടപ്പൻ പറഞ്ഞു.പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

വെൽഫെയർ കേരള കുവൈത്ത് പ്രസിഡന്റ് റസീന മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അൻവർ ഷാജി സ്വാഗതവും സെക്രട്ടറി അൻവർ സാദത്ത് നന്ദിയും പറഞ്ഞു. സെക്രട്ടറി റഫീഖ് ബാബു സൂം കോൺഫറൻസ് നിയന്ത്രിച്ചു.

MNM Recommends


Most Read