എയറിലാകുന്നത് താൻ ഒരു തുറന്ന പുസ്തകമായതിനാൽ; ട്രോളുകൾ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളു; വിശ്വസിക്കുന്നത് ആരെയും ചിരിപ്പിച്ചിട്ടില്ലെങ്കിലും വെറിപ്പിച്ചിട്ടില്ലെന്ന്; വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്നസാക്ഷാത്കാരം പോലെ; തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ടിനി ടോം മനസ്സ് തുറക്കുന്നു
കൊച്ചി: മിമിക്രിയിലൂടെ മലയാളസിനിമയിലെത്തിയവർ നിരവധിയാണ്.ചിലർ പാതിവഴിയിൽ വീണ് പോകുമ്പോൾ മറ്റ് ചിലർ പതിയെ പതിയെ വിജയം കണ്ടെത്തുന്നുമുണ്ട്. അത്തരത്തിൽ ചെറിയ വേഷത്തിൽ തുടങ്ങി ഇപ്പോൾ ശ്രദ്ധേയതാരത്തിലൊരാളായി മാറിയിരിക്കുകയാണ് ടിനി ടോം.ഇപ്പോൾ തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് അദ്ദേഹം.റഹ്മാൻ നായകനാകുന്ന ചിത്രത്തിലാണ് ടിനിയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.'ഓപ്പറേഷൻ അരപ്പൈമ' എന്ന ചിത്രത്തിന്റെ സംവിധായകൻ മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ പ്രാഷ് ആണ്.
തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ സിനിമാതിക് പ്രേക്ഷകരുമായി മനസ്സ് തുറക്കുകയാണ് ടിനി ടോം.ഞാൻ ഒന്നും പ്രതീക്ഷിക്കാറില്ല എന്നതാണ് സത്യം.ആഗ്രഹങ്ങൾ മനസ്സിൽ ഉണ്ടാകാറുണ്ട്.പക്ഷെ അതിന് വേണ്ടി ചോദിച്ച് ദൈവത്തെ ബുദ്ധിമുട്ടിക്കാറില്ല. എനിക്ക് തരുന്നതിനൊക്കെ ദൈവത്തോട് നന്ദി പറയുന്നതാണ് എന്റെ പ്രാർത്ഥന.എന്റെ മനസ്സിലെ ആഗ്രഹത്തെക്കാൾ ദൈവം എനിക്ക് തരുന്നുണ്ട്.പിന്നെന്തിനാണ് ഞാൻ വീണ്ടും ചോദിച്ച് ദൈവത്തെ ബുദ്ധിമുട്ടിക്കുന്നതെന്ന് ടിനി പറയുന്നു.
ട്രോളുകളും എയറിൽ കയറുന്നതും എന്നും ആസ്വദിച്ചിട്ടേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ഞാനൊരു തുറന്ന പുസ്തകമാണ്.ഒരു സെലിബ്രിറ്റി എന്ന നിലയ്ക്ക് നമുക്ക് പഴയപോലെ ഒരു കാര്യവും രഹസ്യമായി ചെയ്യാൻ പറ്റില്ല.നമ്മൾ എന്ത് ചെയ്താലും എങ്ങിനെയെങ്കിലും ജനം അറിയും.അപ്പോൾ തു്റന്ന പുസ്തകം പോലെ എല്ലാം തുറന്ന് പറയുന്ന എന്റെ കാര്യമൊക്കെ പറയണോ..അങ്ങിനെയാണ് ഞാൻ എയറിൽ കയറുന്നത്.അത് പോലെ തന്നെയാണ് ട്രോളുകളും.സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഞാൻ ട്രോളിൽ നിറയാറുണ്ട്.ജനങ്ങൾ നമ്മെ ഓർമ്മിക്കുന്നുവെന്നതിന്റെ തെളിവാണ് അത്.
നല്ലതോ മോശമോ എന്തും ആയിക്കൊള്ളട്ടെ ആൾക്കാർ നമ്മളെക്കുറിച്ച് പറയുന്നുണ്ടെങ്കിൽ പേടിക്കാനില്ല.കാരണം അവർ നമ്മളെ ഒർക്കുന്നുണ്ട് എന്നതിന് ഇതിൽപരം തെളിവ് വേണ്ട. പക്ഷെ ഒന്നും പറയുന്നില്ലെങ്കിൽ പേടിക്കണം.കാരണം നമ്മൾ പ്രേക്ഷകരിൽ നിന്നും അകന്നുതുടങ്ങിയെന്നതാണ് അത് സൂചിപ്പിക്കുന്നത്.ഒന്നും കൊണ്ട് സിനിമയിൽ വന്നയാളല്ല താൻ.മിമിക്രി ഒരു പാസ്പോർട്ടാക്കി സിനിമയിലെത്തുകയായിരുന്നു.എങ്കിലും താൻ ഉള്ളതുകൊണ്ട് ഒരു സിനിമയും കോമഡി സിനിമയായി വ്യഖ്യാനിക്കപ്പെട്ടിട്ടില്ല.ആരെയും ചിരിപ്പിക്കാൻ സാധിച്ചില്ലെങ്കിലും വെറുപ്പിച്ചില്ലെന്നുമാണ് വിശ്വാസം.
അത് പോലെ വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്നസാക്ഷാത്കാരമാണ്.പണ്ട് കാലത്ത് വാഹനങ്ങൾ കണ്ട് കൊതിച്ചിരുന്നു.ഇപ്പോൾ സാധിക്കുന്നതുകൊണ്ട് സ്വന്തമാക്കുന്നു.ഒരുപാട് പേര് അഭിനന്ദനങ്ങൾ ഒക്കെ പറഞ്ഞ് കമന്റ് ഇടും. എന്നാൽ ചിലർ നമ്മളെ വേദനിപ്പിക്കാനായി ചില കമന്റ് ഇടും. ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെ പറഞ്ഞ്. പക്ഷേ എനിക്ക് വേദനിക്കാറില്ല. ഞാൻ ചിട്ടിയൊക്കെ പിടിച്ചിട്ടാണ് ഈ വണ്ടി എടുത്തേക്കുന്നത്. അല്ലാതെ വീട്ടിൽ കാശ് ഉണ്ടായിട്ടൊന്നുമല്ല. എന്റെ ഭാര്യ പറയും ഫ്ളാറ്റോ സ്ഥലമോ മറ്റോ വാങ്ങിയിട്ടാൽ കുറേക്കാലം കഴിഞ്ഞ് പൈസ തിരിച്ചുകിട്ടുമല്ലോ. പക്ഷേ നമ്മുടെ ആഗ്രഹങ്ങൾ നമുക്ക് തിരിച്ചുകിട്ടില്ല.
ഞാൻ സീറോ ബാങ്ക് ബാലൻസിൽ തുടങ്ങിയവനാണ്. വീട്ടിൽ കാശ് ഇല്ലാഞ്ഞിട്ടല്ല. ഒരു പ്രത്യേക സാഹചര്യത്തിൽ വീട്ടിൽ നിന്ന് ഇറങ്ങി ഒറ്റയ്ക്ക് ഒരു മുറിയിൽ ജീവിതം തുടങ്ങിയതാണ്. അന്ന് വാഹനം, വീട് എന്നൊക്കെ പറഞ്ഞാൽ സ്വപ്നമായിരുന്നു. ഈ വണ്ടി ജീവിതത്തിലേക്ക് വന്നതും ഒരു മാജിക് ആണ്. ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞത് ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്ന്. കുറച്ച് പ്രായമുള്ള ഒരാൾക്ക് മകൻ സമ്മാനം കൊടുത്തതാണ് ഈ വണ്ടി. അദ്ദേഹത്തിന് ഓടിക്കാനാവില്ല. ഒട്ടും ഓടാത്ത വണ്ടിയാണെന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു, ടിനി ടോം പറയുന്നു.
'ഒഎ' എന്ന ചുരുക്കപ്പേരിൽ ആണ് ഓപ്പറേഷൻ അരപ്പൈമ' എന്ന ചിത്രം അറിയപ്പെടുന്നത്.ഒരു നേവൽ ഉദ്യോഗസ്ഥനാണ് റഹ്മാന്റെ നായക കഥാപാത്രം. ടിനി ടോം ഒരു ട്രാൻസ് വനിതയായാണ് വേഷമിടുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് പ്രമേയം. നാടോടികൾ ഫെയിം അഭിനയ, ഗൗരി ലക്ഷ്മി, പഞ്ചാബി നടി നേഹ സക്സേന എന്നിവരും സുപ്രധാന റോളുകളിൽ ഉണ്ട്. 'തമിഴിൽ ആദ്യമാണ് ഒരു സിനിമ പൂർണ്ണമായും യുദ്ധക്കപ്പലിൽ ചിത്രീകരിക്കുന്നത്.
MNM Recommends
-
സുരേഷ് ഗോപിക്ക് നാലു ലക്ഷം വോട്ട് കിട്ടും; രാജീവ് ചന്ദ്രശേഖറിന് 3.60ലക്ഷവും; തിരുവനന്തപുരത്തും തൃശൂരിലും താമര വിരിയുമെന്ന് ബിജെപി വിലയിരുത്തൽ; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷ; ആലപ്പുഴയിലും വോട്ട് കൂടും; പാലക്കാടും അത്ഭുതം സംഭവിക്കാം; വോട്ടു വിഹിതം 20 ശതമാനമാകും; അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും -
സിപിഎമ്മും കോൺഗ്രസും ലീഗും ബിജെപിയും കൈകോർത്തു; ഇനി വിടരട്ടെ നാടിന്റെ പുഞ്ചിരി; നിർധന കുടുംബത്തിന് വീടൊരുക്കി രാഷ്ട്രീയ പാർട്ടികളുടെ ഐക്യം; സവിതയ്ക്കും കുടുംബത്തിനും തല ചായ്ക്കാനിടമായത് കതിരൂരിൽ -
തിരുനൽവേലി ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം: നാങ്ങുനേരി കോൺഗ്രസ് എംഎൽഎ അടക്കം മുപ്പതോളം പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് -
റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജരേഖ ചമച്ചു; ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികൾ തട്ടി; ചേർത്തലക്കാരൻ സുജിത്തിനെതിരേ കേസ് എടുത്തിട്ടും അന്വേഷണം മന്ദഗതിയിൽ -
സമ്മതിദാന അവകാശം വിനിയോഗിക്കാനും ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കുചോരാനും ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി; ഗാന്ധിനഗറിൽ വോട്ട് ചെയ്ത് മോദി -
അന്ന് അങ്ങനെ... ഇന്ന് ഇങ്ങനെ! ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് ജില്ലാ സെക്രട്ടറിമാർക്ക് തൽസ്ഥാനം തിരിച്ചു നൽകിയ സിപിഎം സംസ്ഥാന നേതൃത്വം 2019 ൽ മാത്രം പി.ജയരാജന് സ്ഥാനം നൽകിയില്ല; പിജെയോട് കാണിച്ചത് ഇരട്ട നീതിയെന്ന് ആരോപണം -
തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴ് മൂന്നും കേസുകൾ; കോടികളുടെ നിക്ഷേപത്തട്ടിപ്പ്: തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജുവും കുടുംബവും അറസ്റ്റിൽ; അകത്താകുന്നത് കേരളാ കോൺഗ്രസ് എം മുൻ ട്രഷറർ; നിക്ഷേപ തട്ടിപ്പിൽ നടപടി -
അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ -
മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ -
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരില്ല; വൈറസിനെ മനുഷ്യ ശരീരത്തിലെത്തിക്കുക ക്യൂലക്സ് കൊതുകുകളുടെ കടി; കോഴിക്കോടും മലപ്പുറത്തും പത്ത് പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത കർശനമാക്കാൻ ആരോഗ്യ വകുപ്പ്; പരിസര ശുചീകരണം അനിവാര്യതയാകുമ്പോൾ -
റിയാസിന്റെ വീട്ടിൽ തോക്ക്; അൽത്താഫിന്റെ വീട്ടിൽ റിവോൾവർ ഉറ; ആനമലയിൽ വടിവാൾ; റെയ്ഡിൽ ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ; റീൽസ് ഇട്ട് ഗൾഫിൽ സുഖജീവിതം നയിക്കുന്ന ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം -
ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ -
തലയ്ക്കേറ്റ പരിക്ക് മരണ കാരണമായെന്ന് വിലയിരുത്തൽ; 25 കിലോമീറ്റർ വേഗ പരിധി തീവണ്ടി ലംഘിച്ചെന്ന് നിഗമനം; ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു; മലമ്പുഴ-കഞ്ചിക്കോട് റോഡിൽ വീണ്ടും കാട്ടനയ്ക്ക് ദാരുണാന്ത്യം; വൻതീവണ്ടി ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് -
രണ്ടാം ഘട്ട കുറ്റപത്രം ഉടൻ നൽകും; കൂടുതൽ ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡിയുടെ അതിവേഗ നീക്കങ്ങൾ; രാഷ്ട്രീയക്കാർക്കും സ്വത്ത് നഷ്ടമായേക്കും; നിക്ഷേപം നഷ്ടമായവർക്ക് ആശ്വാസം ഉടൻ എത്തിയേക്കും; വായ്പ എടുത്ത് പറ്റിച്ചവർക്ക് പണി കിട്ടും -
പാലക്കാട് കഞ്ചിക്കോട് തീവണ്ടിയിടിച്ച് കാട്ടാന ചരിഞ്ഞു; ചെന്നൈ മെയിൽ ഇടിച്ച് ചരിഞ്ഞത് രണ്ട് വയസ്സ് തോന്നിക്കുന്ന പിടിയാന: ആനയുടെ തലയ്ക്കും പിൻഭാഗത്തും ഗുരുതര പരിക്ക് -
സിൽവർലൈൻ പദ്ധതി രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെ; ഭൂമി വിട്ടു നിൽകില്ല; കെ റെയിലിന്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടി; കേരളത്തിന്റെ അതിവേഗതയ്ക്ക് ദക്ഷിണ റെയിൽവേ എതിർപ്പ് തുടരുമ്പോൾ -
ബഹ്റൈനിൽ മലയാളി യുവതി പനി ബാധിച്ച് മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെൽവിൻ -
തയ്വാനിലേക്ക് അയച്ച പാഴ്സലിനുള്ളിൽ എംഡിഎംഎ കണ്ടെത്തിയെന്ന് ഭീഷണി; പൊലീസ് ഓഫിസർ ചമഞ്ഞ് വിഡിയോ കോൾ ചെയ്ത് തട്ടിയെടുത്തത് 50 ലക്ഷം രൂപ: തിരുവനന്തപുരം സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയത് മുംബൈ പൊലീസിന്റെ പേരിൽ -
സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും -
കള്ളക്കടൽ പ്രതിഭാസം; കേരള-തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Most Read
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- അനിലയുടെ അരുംകൊല, പെരുവഴിയിലാക്കിയത് വിമുക്തഭടന്റെ കുടുംബത്തെ; പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ വിശ്വസിച്ചു ഷിജുവിന് വീടിന്റെ താക്കോൽ കൊടുത്തത് വിനയായി; ക്രൂയിസ് വിനോദ യാത്ര പോലും ആസ്വദിക്കാൻ കഴിയാതെ മടക്കം; ഇത് ജിറ്റി ജോസഫിന്റെ വേദനയുടെ കഥ
- മേയർ-ഡ്രൈവർ തർക്കത്തിൽ കോടതിയിൽ പൊതുതാൽപര്യ ഹർജി കൊടുത്ത ബൈജു നോയൽ മുൻപ് രംഗത്ത് വന്നത് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിനെതിരേ: കേസ് എഴുതിത്ത്ത്തള്ളിയപ്പോൾ നിയമനടപടി തുടരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു: പിന്നീട് കാണുന്നത് ഇപ്പോൾ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് പ്രതികൾ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു; സച്ചിൻ ദേവ് എംഎൽഎ ബസിൽ അതിക്രമിച്ച് കയറിയെന്നും എഫ്ഐആർ; ഔദ്യോഗിക കൃത്യ നിർവ്വഹണ തടസ്സത്തോടൊപ്പം മറ്റ് പ്രധാന കുറ്റാരോപണവും; കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് പോകില്ല; മേയറും ഭർത്താവും മുൻകൂർ ജാമ്യം തേടിയേക്കും
- റിയാസിന്റെ വീട്ടിൽ തോക്ക്; അൽത്താഫിന്റെ വീട്ടിൽ റിവോൾവർ ഉറ; ആനമലയിൽ വടിവാൾ; റെയ്ഡിൽ ലക്ഷ്യമിട്ടത് പെരുമ്പാവൂർ അനസിനെ; റീൽസ് ഇട്ട് ഗൾഫിൽ സുഖജീവിതം നയിക്കുന്ന ഗുണ്ടാ നേതാവിനെതിരെ ഭീകരവിരുദ്ധ സ്ക്വാഡ്; കൂട്ടാളികളെ എല്ലാം പൊക്കാൻ തീരുമാനം
- ലോകത്തിലെ മികച്ച മനോഹരങ്ങളായ ഇരുപത് രാജ്യങ്ങളുടെ ലിസ്റ്റിൽ പതിനാറാമത് ഇന്ത്യയും ആറാമതായി യു കെയും; ലിസ്റ്റ് പുറത്ത് വിട്ടത് പ്രസിദ്ധമായ റഫ് ഗൈഡ്സ് എന്ന യാത്രാബുക്കിന്റെ വായനക്കാർക്കിടയിൽ നടത്തിയ സർവ്വേയിൽ