ഫീച്ചർ

മുറികളെ സുന്ദരമാക്കുന്ന ഫ്‌ളവർ വേസുകൾ

ലക്ഷങ്ങൾ മുടക്കി വീടുവെയ്ക്കുന്നത് താമസിക്കാൻ മാത്രമല്ല, മനോഹരമാക്കി പ്രദർശിപ്പിക്കാൻ കൂടിയാണ്. വീടുകളെ അലങ്കരിക്കാൻ പൂക്കളേക്കാളും ഭംഗിയുള്ള വസ്തു മറ്റൊന്നുമില്ല. അതുകൊണ്ട് തന്നെ ഫ്‌ളവർവെയ്‌സ് കാണാത്ത വീടുകളും ഉണ്ടാവില്ല. കാലം മാറിയതോടെ ഫ്‌ളവർ വേസുകളുടെ ട്രെൻഡും മെച്ചപ്പെട്ടിട്ടുണ്ട്. പ്രകൃതിദത്തവും ആർട്ടിഫിഷ്യൽ പൂക്കളാൽ നിർമ്മിതവുമായ ഫ്‌ളവർ വേസുകൾ പുത്തൻ ട്രെൻഡായി. ഉദ്യാനം ഇപ്പോൾ വീടിന്റെ അകത്തളങ്ങളിൽ സ്ഥാനം പിടിക്കുന്നുണ്ട്.

ഫോഴ്‌സലിൻ, സെറാമിക്, ഗ്‌ളാസ് എന്നീ വസ്തുക്കൾ ഉപയോഗിച്ചാണ് സാധാരണ ഫ്‌ളവർ വേസുകൾ നിർമ്മിക്കുന്നത്. സ്റ്റീൽ മിക്‌സ് ചെയ്ത് നിർമ്മിക്കുന്നവയാണ് ഫോഴ്‌സലിൻ. ഫോഴ്‌സലിൻ, സെറാമിക് എന്നിവ കൂട്ടിയോജിപ്പിച്ച് നിർമ്മിച്ചിട്ടുളള ഫ്‌ളവർ വേസുകളും വിപണിയിൽ ലഭ്യമാണ്. ഫോഴ്‌സലിൻ ഫ്‌ളവർ വേസുകൾക്ക് 1000 രൂപയ്ക്ക് മുകളിൽ വില നൽകണം. സെറാമികിന് 600 ന് മുകളിലാണ് വില. ഗ്‌ളാസിന്റെ ഫ്‌ളവർ വേസുകൾക്ക് വിപണന മൂല്യം കൂടുതലാണ്.വിവിധ വർണ്ണങ്ങൾ ചാലിച്ച് വ്യത്യസ്ത ആകൃതിയിൽ ലഭ്യമാകുന്ന ഗ്ലാസ് ഫ്‌ളവർ വേസുകൾ കണ്ണിന് കുളിർമ്മ നൽകുന്നു. ഗ്ലളാസിന്റെ ഫ്‌ളവർ വേസുകൾ 200 ന് മുകളിൽ വില വരും. ഇതു കൂടാതെ കളിമണ്ണ് കൊണ്ട് നിർമ്മിക്കുന്ന ടെറാകോട്ട ഫ്‌ളവർ വേസുകളും മനോഹരങ്ങളാണ്.

ഫ്‌ളവർ വേസുകൾ അലങ്കരിക്കുന്നതിന് ഡ്രൈ ഫ്‌ളവേഴ്‌സാണ് സാധാരണ ഉപയോഗിക്കുന്നത്. അവയ്ക്ക് സിങ്കിളിന് 10 മുതൽ 60 രൂപ വരെ വില വരും. ഒരു ബണ്ടിൽ സിങ്കിൾ സ്റ്റിക് ഫ്‌ളവേഴ്‌സിന് 120 മുതൽ135 വരെയാണ് വില വരുന്നത്. വീടിന്റെ സ്വീകരണ മുറി, കോർണ്ണർ, ബെഡ് റൂം എന്നിവിടങ്ങളിലാണ് സാധാരണ ഫ്‌ളവർവേസുകൾ സ്ഥാനം പിടിക്കുന്നത്. ആന്തൂറിയം, ഓർക്കിഡ്, റോസ് എന്നീ പുഷ്പങ്ങൾ അകത്തളങ്ങളുടെ മനോഹരിത അളക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

 

MNM Recommends


Most Read