ദ്വയാർത്ഥ പ്രയോഗങ്ങളും അശ്ലീല ചുവയോടെയുള്ള സംഭാഷണങ്ങളും പതിവ്; വേറെ അർത്ഥം വച്ചുള്ള ഓഫറുകൾ നൽകുക ശീലം; ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നതിൽ പ്രത്യേക സന്തോഷം; മീ ടൂ കാമ്പൈനിന്റെ ഭാഗമായി സംവിധായകൻ സൂസി ഗണേശിനെതിരെ അമലാ പോളും രംഗത്ത്; ബോളിവുഡിലെ മീ ടൂ കോളിവുഡിനേയും പിടിച്ചു കുലുക്കുന്നു
ചെന്നൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയാണ് മീ ടൂ ആരോപണങ്ങൾ ചർച്ചയായത്. സിനിമയിലെ സ്ത്രീ ചൂഷണമാണ് ഇവിടെ തുറന്ന് കാട്ടപ്പെട്ടത്. ഇതോടെ കൊച്ചിയിൽ സ്ത്രീയെ ആക്രമിക്കപ്പെട്ട കേസിന്റെ പല തലങ്ങളും ചർച്ചയായി. ഇതിനിടെ തമിഴിലും ഉയർന്നു ആരോപണങ്ങൾ. അതിൽ ഏറ്റവും ചർച്ചയാകുന്ന ഒന്നാണ് അവസാനം പുറത്തു വരുന്നത്.
തമിഴ് സംവിധായകൻ സുസി ഗണേശനെതിരെയുള്ള മീ ടൂ ലീന മണിമേഖയുടെ മീ ടു ആരോപണം ശരിവച്ച് അമല പോൾ രംഗത്തെത്തുമ്പോൽ ചർച്ചകൾക്ക് പുതിയമാനം വരുകയാണ്. ലീനയ്ക്ക് സംഭവിച്ചതെന്താണെന്ന് തനിക്ക് മനസ്സിലാകുമെന്നും സ്ത്രീകൾക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സുസിയെന്നും അമല പറയുന്നു. സുസി ഗണേശനിൽ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയാണ് അമല, ലീനയ്ക്ക് പിന്തുണയുമായി എത്തിയത്. ഇതോടെ മീ ടൂവിൽ കോളിവുഡ് വിറയ്ക്കുകയാണ്.
സുസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാൻ. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. ദ്വയാർത്ഥ പ്രയോഗങ്ങൾ, അശ്ലീലചുവയോടെ സംസാരിക്കുക, വേറെ അർത്ഥം വെച്ചുള്ള ഓഫറുകൾ, ആവശ്യമില്ലാതെ ശരീരത്തിൽ സ്പർശിക്കുക. ഇതൊക്കെ തിരുട്ടുപയലേ 2വിൽ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളർന്നുപോയെന്നുപറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നാണ് അമലാ പോൾ പറയുന്നത്. തമിഴിൽ ഒറ്റയ്ക്ക് സിനിമകൾ വിജയിപ്പിക്കാൻ പോന്ന ആരാധക വൃന്ദമുള്ള നായികയാണ് അമലാ പോൾ. അത്തരത്തിലൊരു നടിക്ക് പോലും ഇത്തരം അനുഭവങ്ങളുണ്ടാകുന്നുവെന്ന് പറയുന്നിടത്താണ് പ്രശ്നത്തിന്റെ ഗൗരവം.
'പൊതുസമൂഹത്തിന് മുന്നിൽ ഇതു തുറന്നുപറയാൻ കാണിച്ച അവളുടെ ചങ്കൂറ്റത്തെ ഞാൻ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ളവർ സ്വന്തം ഭാര്യയെയും മക്കളെയും ഒരു രീതിയിലും അയാളുടെ തൊഴിലിടങ്ങളിലെ സ്ത്രീകളെ മോശമായ രീതിയിലും കാണുന്നു. അവരുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ ഏത് സാഹചര്യം വന്നാലും അവർ വിട്ടുകളയില്ല. നമ്മുടെ യഥാർത്ഥ കഴിവുകൾ പുറത്തുകാണിക്കാൻ കഴിയാതെ വരുന്നതിന്റെ കാരണവും ഇതൊക്കെ തന്നെയാണ്.'മീ ടു പോലുള്ള ക്യാംപെയ്നുകളിലൂടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഇതിനായി ഗവൺമെന്റും നീതി വ്യവസ്ഥയും ശക്തമായ നടപടികളുമായി മുന്നോട്ട് വരണമെന്നാണ് എന്റെ അഭിപ്രായം.'അമല ഇങ്ങനെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.
2005 ൽ ചാനൽ അഭിമുഖത്തിനു ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു ഗണേശൻ മോശമായി പെരുമാറിയതെന്ന് ലീന ആരോപിക്കുന്നു. വീട്ടിൽ വിടാമെന്നു പറഞ്ഞു കാറിൽ കയറ്റി. കാർ നീങ്ങിയ ഉടൻ ഗണേശന്റെ വീട്ടിലേക്കു പോകാമെന്നു നിർബന്ധിച്ചു ഡോറുകൾ ലോക്ക് ചെയ്തു. തന്റെ മൊബൈൽ ഫോൺ എടുത്തു വലിച്ചെറിഞ്ഞു. കൈവശമുണ്ടായിരുന്ന ചെറിയ കത്തികൊണ്ടു സ്വയം മുറിവേൽപ്പിക്കുമെന്നു പറഞ്ഞതോടെയാണു ഗണേശൻ പിന്മാറിയത്. 2015 ൽ ഗണേശന്റെ പേരു വെളിപ്പെടുത്താതെ ഈ സംഭവം ലീന ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഡബ്ല്യുസിസിയുടെ വാർത്താ സമ്മേളനം ടിവിയിൽ കണ്ടതോടെയാണു തനിക്കു പേരുൾപ്പെടെ തുറന്നു പറയാനുള്ള ധൈര്യം ലഭിച്ചതെന്നും ലീന പറഞ്ഞു. ആരോപണം നിഷേധിച്ച ഗണേശൻ, ക്ഷമാപണം നടത്തിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. നിയമനടപടി പേടിച്ച് ഇനിയും മിണ്ടാതിരിക്കില്ലെന്നു ലീന തിരിച്ചടിച്ചു.
ഇതുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യ മഞ്ജരിയും തന്നെ ഫോണിൽ വിളിച്ചെന്നും അവരുടെ പ്രതികരണത്തിൽ ഞെട്ടിപ്പോയെന്നും അമല പോൾ പറയുന്നു. 'എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോൾ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണിൽ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാൾ ഇത് പറയുമ്പോൾ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവർ രണ്ടുപേരും കൂടി ചേർന്ന് എന്നെ നാണംകെടുത്താൻ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.'അമല പോൾ പറഞ്ഞു.
ലീന മണിമേഖലയ്ക്കെതിരെ സുസി ഗണേശൻ മാനനഷ്ടക്കേസ് നൽകിയിരിക്കുകയാണ്. അതിനിടെ, മണിമേഖലയുടെ വാക്കുകൾ വ്യാജമാണെന്നു ഗണേശന്റെ ഭാര്യ മഞ്ജരി ആരോപിച്ചു. അതേസമയം ലീന മണിമേഖലയുടെ വാക്കുകൾ പച്ചക്കള്ളമാണെന്നും അവ തന്നെ ഞെട്ടിച്ചെന്നുമാണ് സൂസി ഗണേശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. അവരുടെ കഥ വെറും കെട്ടുകഥയാണെന്നും സൂസി പറയുന്നു. ഈ ലോകം നുണയന്മാരുടെയും കള്ളന്മാരുടെയുമാണെന്ന് നിങ്ങൾ തെളിയിച്ചിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സൽപ്പേര് പ്രധാനമാണ്. തനിക്കും അങ്ങനെ തന്നെയാണെന്നും അതിനാലാണ് മാനനഷ്ടക്കേസ് കൊടുക്കുന്നതെന്നും സൂസി ഗണേശ് കൂട്ടിച്ചേർത്തു.
മറ്റൊരു സംഭവത്തിൽ, തനിക്കെതിരെ ആരോപണമുന്നയിച്ച ഫൊട്ടോഗ്രഫർ പ്രതിക മേനോനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നറിയിച്ചു നടനും സംവിധായകനുമായ ത്യാഗരാജനും രംഗത്തെത്തി. നടി നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണി കന്നഡ സംവിധായകൻ രവി ശ്രീവാസ്തവയ്ക്കെതിരെ ആരോപണവുമായി രംഗത്ത് എത്തി. 2006ൽ ആദ്യസിനിമയായ ഗെണ്ഡ ഹെണ്ഡത്തിയിൽ അഭിനയിക്കുമ്പോഴാണ് രവിയിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്നു പറയുന്നു.
MNM Recommends
-
കോച്ചിങ് സെന്ററിൽ ഓൺലൈൻ വാതുവെപ്പ് ഗെയിം; രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം; വിദ്യാർത്ഥിയെ നഗ്നയാക്കി മർദ്ദിച്ചു; കേസെടുക്കാതെ പൊലീസ്; ദൃശ്യങ്ങൾ വൈറലായതോടെ ആറ് സീനിയർ വിദ്യർഥികൾ അറസ്റ്റിൽ -
എസ്.എസ്.എൽ.സി. ഫലം ഇന്നറിയാം; ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും; അതിവേഗത്തിൽ അറിയാൻ വഴികൾ നിരവധി; പ്ലസ്ടു പരീക്ഷാഫലം നാളെ -
ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ അധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത് -
എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ -
കോവീഷീൽഡ് വാക്സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ആസ്ട്രസെന; പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കി; പാർശ്വഫല ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക തീരുമാനം; കോവീഷീൽഡ് ഇനിയില്ല -
വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്പ്രസിലേത് സമാനതകളില്ലാത്ത പിഴവ് -
ബന്ധുവിന്റെ വീട്ടിന് പുറത്ത് കാർ നിർത്തി അകത്തേക്ക് പോയ ഉടമ; റോഡിന് സമീപം പാർക്ക് ചെയ്ത കാർ കത്തിയത് അതിവേഗം; ഹരിപ്പാട്ടെ തീപിടിത്ത കാരണം വ്യക്തമല്ല -
അലവൻസിന് വേണ്ടി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; പണി കിട്ടിയത് എയർ ഇന്ത്യാ എക്സ്പ്രസിൽ ഗൾഫിലേക്ക് പറക്കാനെത്തിയ ആയിരങ്ങൾക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മുന്നറിയിപ്പില്ലാതെ ഫ്ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും -
സ്വകാര്യ സന്ദർശനമെങ്കിലും മുഖ്യമന്ത്രി രാജ്യ വിടുന്നത് ഗവർണ്ണറെ അറിയിക്കുക കീഴ് വഴക്കം; ഇത്തവണ പിണറായി അതും ചെയ്തില്ല; വിദേശ യാത്രയുടെ രഹസ്യാത്മകതയിൽ ചർച്ച തുടരുന്നു; മന്ത്രിസഭാ യോഗം മാറ്റിയതിന്റെ കാരണവും ആർക്കും അറിയില്ല; പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ -
എഫ് ഐ ആറിലുള്ളത് പ്രതിയുടെ ആരോപണങ്ങൾ; പരിശോധിച്ച് വ്യക്തത വരുത്തി വകുപ്പുകൾ മാറ്റുമെന്ന് പൊലീസ്; മേയർക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും; വിവിഐപികളിലേക്ക് തൽകാലം അന്വേഷണം നീളില്ല; കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും -
വെസ്റ്റ്നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും പ്രതിരോധവും പ്രധാനം; തൃശൂരിലും വെശ്റ്റനെൽ പനി; വാടനപ്പള്ളിയിലെ മരണവും വെസ്റ്റനൈൽ രോഗത്താൽ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം -
യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്നത് വലിയ സംഘടിത മനുഷ്യക്കടത്ത് ശൃംഖല; സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിലൂടെ ഇരകളെ കണ്ടെത്തും; മോസ്കോയിലെ ഏകോപനത്തിനും മലയാളികൾ; റഷ്യൻ യുദ്ധ ഭൂമിയിലേക്ക് മനുഷ്യക്കടത്ത്; സിബിഐ നിർണ്ണായക നീക്കങ്ങളിൽ -
പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ -
നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ -
റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ -
ജീവനക്കാരുമായുള്ള സൗഹൃദം മുതലെടുത്ത് മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റി മുങ്ങി; യുവാവിനെ ഒരു മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ് -
മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ -
ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ -
യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി -
'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
Most Read
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- പ്രഭാത സവാരിക്കിടെ ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്തയെ ഇടിച്ചത് അജ്ഞാത വാഹനമെന്ന് റിപ്പോർട്ട്; തലയ്ക്കും നെഞ്ചിനും ഗുരുതര പരിക്ക്; അടിയന്തര ശസ്ത്രക്രിയ വിജയകരം; കെപി യോഹന്നാൻ എന്ന അത്തനാസിയസ് യോഹാന് അമേരിക്കയിൽ സംഭവിച്ചത് എന്ത്? അപകടമുണ്ടായത് പള്ളിയുടെ പുറത്തെ റോഡിലേക്ക് ഇറങ്ങിയപ്പോൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ
- ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ
- ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
- 'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
- എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്
- സ്വകാര്യ സന്ദർശനമെങ്കിലും മുഖ്യമന്ത്രി രാജ്യ വിടുന്നത് ഗവർണ്ണറെ അറിയിക്കുക കീഴ് വഴക്കം; ഇത്തവണ പിണറായി അതും ചെയ്തില്ല; വിദേശ യാത്രയുടെ രഹസ്യാത്മകതയിൽ ചർച്ച തുടരുന്നു; മന്ത്രിസഭാ യോഗം മാറ്റിയതിന്റെ കാരണവും ആർക്കും അറിയില്ല; പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ