സിനിമ

വീണ്ടുമൊരു താരവിവാഹത്തിന് അരങ്ങൊരുങ്ങി കോളിവുഡ്; വിശാലിന്റെയും നടി അനിഷയുടേയും വിവാഹനിശ്ചയം കഴിഞ്ഞു; കുടുംബ സമേതം ചടങ്ങിൽ പങ്കെടുത്ത് താരമായി താരമായി മോഹൻലാൽ

ഹൈദരാബാദ്: നടൻ ആര്യയുടെ വിവാഹത്തിന് പിന്നാലെ കോളിവുഡിൽ നിന്നും മറ്റൊരു താരവിവാഹത്തിന് അരങ്ങൊരുങ്ങുന്നു. തമിഴ് നടൻ വിശാലിന്റെയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടേയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നേരത്തെ ട്വിറ്ററിലൂടെയാണ് നടികൂടിയായ അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം അറിയിച്ചത്. അനിഷ യെസ് പറഞ്ഞെന്നും വിവാഹ തീയതി ഉടൻ അറിയിക്കും എന്നുമായിരുന്നു വിശാലിന്റെ ട്വീറ്റ്.

മലയാള താരങ്ങളിൽ നിന്നും മോഹൻലാൽ കുടുംബസമേധമാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നടികർ സംഘത്തിന്റെ കെട്ടിട നിർമ്മാണം പൂർത്തിയായശേഷം മാത്രമേ വിവാഹം നടക്കൂവെന്നും അതുവരെ അവളോട് കാത്തിരിക്കണമെന്ന് ഞാൻ പറഞ്ഞു. അതിന് അവൾ സമ്മതിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. അവളോട് അതിന് നന്ദിയുണ്ടെന്നും ഒരിക്കൽ ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിശാൽ പറഞ്ഞിരുന്നു. തെന്നിന്ത്യൻ നടികർ സംഘത്തിന്റെ സെക്രട്ടറിയാണ് വിശാൽ.

വിശാഖപട്ടണത്തുവച്ച് പുതിയ ചിത്രമായ അയോഗ്യയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് അനിഷയെ കാണുന്നത്. അനിഷയും ഏതാനും പെൺകുട്ടികളും ചേർന്നാണ് വിശാലിനെ കാണാൻ എത്തുകയായിരുന്നു. അവർ മിഷേൽ എന്നൊരു സിനിമ ചെയ്തുവെന്നും അതിൽ അനിഷയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നും പറഞ്ഞു. ഈ സിനിമയിലെ ഒട്ടുമിക്ക ടെക്നീഷ്യൻസും സ്ത്രീകളാണെന്നും പറഞ്ഞു. കൃഷിയെ ആസ്പദമാക്കിയുള്ള സിനിമയായിരുന്നു അത്.

അതിലെ ക്രൂ അംഗങ്ങൾ മുഴുവൻ കർഷക കുടുംബത്തിൽനിന്നുള്ളവരായിരുന്നു. അനിഷയെ കണ്ട നിമിഷം തന്നെ അവളോട് പ്രണയം തോന്നി. പക്ഷേ പ്രണയം തുറന്നുപറഞ്ഞത് ഏതാനും തവണ കൂടി തമ്മിൽ കണ്ടശേഷമാണ്. ഞാനാണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. അപ്പോൾ അവൾ മറുപടി പറഞ്ഞില്ല. അവൾക്കാവശ്യമുള്ള സമയം എടുത്തശേഷമാണ് പോസിറ്റീവായി മറുപടി നൽകിയത്.'' അനിഷയുമായുള്ള പ്രണയത്തെ കുറിച്ച് വിശാൽ വെളിപ്പെടുത്തിയിരുന്നു. തെലുങ്ക് നടിയാണ് അനിഷ. 'അർജുൻ റെഡ്ഡി', 'പെല്ലി ചൂപ്പുലു' എന്നീ ചിത്രങ്ങളിൽ അനിഷ അഭിനയിച്ചിട്ടുണ്ട്.

MNM Recommends


Most Read