സിനിമ

പ്രതിഫലം നല്കിയില്ലെന്ന വാദം തെറ്റ്; 30 ലക്ഷം രൂപ സർവീസ് ടാക്‌സ് അടക്കം 2.7 കോടി രൂപ താരത്തിന് നൽകി; ശ്രീദേവിയ്‌ക്കെതിരെ തുറന്നടിച്ച് പുലിയുടെ നിർമ്മാതാക്കൾ രംഗത്ത്

ണ്ട് ദിവസം മുമ്പാണ് ബോളിവുഡ് നടി ശ്രീദേവി പുലിയുടെ നിർമ്മാതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് പുലിയിൽ അഭിനയിച്ചതിന് ലഭിക്കേണ്ട പണം ലഭിച്ചിട്ടില്ലെന്നായിരുന്നു നടിയുടെ വാദം. എന്നാലിപ്പോൾ വാർത്ത പരന്നതോടെ കണക്കുകൾ നിരത്തി നടിയ്‌ക്കെതിരെ തുറന്നടിച്ച് നിർമ്മാതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിഫലം നൽകിയില്ലെന്ന ശ്രീദേവിയുടെ വാദം തെറ്റാണെന്നും താരം തങ്ങളിൽനിന്നും കൂടുതൽ പണം തട്ടിയതായുമാണ് നിർമ്മാതാക്കളുടെ വാദം. സത്യത്തിൽ ശ്രീദേവി തങ്ങൾക്കാണ് പണം നൽകാനുള്ളതെന്നും കണക്കുകൾ നിരത്തി നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു.

ചിത്രത്തിന്റെ നിർമ്മാതാക്കൾ തനിക്ക് 50 ലക്ഷം രൂപ നൽകാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ശ്രീദേവി പ്രൊഡ്യൂസേഴ്‌സ് കൗൺസിലിന് പരാതി നൽകിയത്. എന്നാൽ ഇത് തെറ്റാണെന്നും 30 ലക്ഷം രൂപ സർവീസ് ടാക്‌സ് അടക്കം 2.7 കോടി രൂപ താരത്തിന് നൽകിയതായി നിർമ്മാതാക്കളായ പി.റ്റി സെൽവകുമാറും തമീൻസും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കരാർ അടിസ്ഥാനത്തിലുള്ള പണം ശ്രീദേവിക്ക് നൽകിയെങ്കിലും ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാകാറായപ്പോൾ ഭർത്താവ് ബോണി കപൂറെത്തി കൂടുതൽ പണം ആവശ്യപ്പെട്ടതായി നിർമ്മാതാക്കൾ പ്രസ്താവനയിൽ പറയുന്നു. മറ്റ് ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുന്നതിലൂടെ ലഭിക്കുന്ന പണത്തിന്റെ വിഹിതം ലഭിക്കണമെന്നായിരുന്നു ആവശ്യമെന്നും ംഅവർ പറയുന്നു. തുടർന്ന് ഹിന്ദി സാറ്റലൈറ്റ് വിഹിതമായി 55 ലക്ഷവും തെലുങ്ക് സാറ്റലൈറ്റ് വിഹിതമായി 15 ലക്ഷവും നൽകിയാതായാണ് നിർമ്മാതാക്കൾ പറയുന്നത്.

ഛായാഗ്രാഹകരായി മൂന്നുപേരെ തങ്ങൾ നിയമിച്ചെങ്കിലും ശ്രീദേവിക്ക് അവരെ ഇഷ്ടമായില്ല. തുടർന്ന് താരത്തിന്റെ നിർദേശപ്രകാരം 50 ലക്ഷം മുടക്കി മനീഷ് മൽഹോത്രയെന്നയാളെ കൊണ്ടുവന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ പ്രമോട്ടർമാർക്ക് ശ്രീദേവിയുടെ നിർദേശ പ്രകാരം എട്ട് ലക്ഷം രൂപയും ഈ അവസരത്തിൽ അധികമായി നൽകി. ശ്രീദേവിക്ക് ഹിന്ദി ഭാഷയിൽ ആരാധകർ കൂടുതലുണ്ടെന്ന വാദത്തെ തുടർന്നായിരുന്നു ഇത്. ശ്രീദേവിക്കുവേണ്ടി അധികമായി ഒരുകോടിയിൽ അധികം രൂപ മുടക്കിയെങ്കിലും ചിത്രത്തിന്റെ ഓഡിയോ റിലീസിങിന് പോലും താരം എത്തിയില്ലെന്നും നിർമ്മാതാക്കൾ കുറ്റപ്പെടുത്തി.

100 കോടിക്ക് മുകളിൽ ചെലവഴിച്ച് നിർമ്മിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല. വിതരണക്കാർക്കുപോലും ചിത്രം ലാഭകരമായിരു ന്നില്ലെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രത്തിൽ സഹകരിച്ച സാങ്കേതിക പ്രവർത്തകർക്ക് വേതനം നൽകിയില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ചിത്രത്തിന്റെ റിലീസ് ദിനത്തിൽത്തന്നെ ഇതുസംബന്ധിച്ച പരാതി ഉയർന്നിരുന്നു.

നേരത്തെ ചിത്രത്തിലെ തന്റെ പലരംഗങ്ങളും വെട്ടിമാറ്റിയെന്ന പരാതിയും ശ്രീദേവി ഉയർത്തിയിരുന്നു. ഏതാണ്ട് രണ്ട് മാസത്തോളം ശ്രീദേവി ഈ ചിത്രത്തിന്റെ ചിത്രീകരണത്തിൽ പങ്കെടുത്തിരുന്നു. ചിത്രത്തിലെ സുപ്രധാന റോളാണ് ശ്രീദേവിയ്‌ക്കെന്നായിരുന്നു റിപ്പോർട്ടുകളും. പിന്നീട് ശ്രീദേവിയെ വച്ച് ചിത്രീകരിച്ചിട്ടുള്ള 75 ശതമാനം രംഗങ്ങളും വെട്ടിമാറ്റുകയായിരുന്നു. ഇത്രയും ദിവസം ഷൂട്ടിംഗിന് വന്നിട്ടും തന്റെ പല രംഗങ്ങളും വെട്ടി മാറ്റിയതറിഞ്ഞ് ശ്രീദേവി തകർന്നു പോയി എന്നും വാർത്തകൾ ഉണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം ശ്രീദേവി തമിഴിലെത്തിയ ചിത്രമായിരുന്നു പുലി.

 

MNM Recommends


Most Read