കാനഡ

കാൽഗറിയിൽ റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു

കാൽഗറി: കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരിയായിരുന്ന റവ.ഫാ. ബിന്നി എം കുരുവിളയുടെ പൗരോഹിത്യരജത ജൂബിലിയും, യാത്രയയപ്പും, ഓണാഘോഷവും നടന്നു.

കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കോബ് മാർ ഐറേനിയോസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കാൽഗറി ഫാൽക്കൺറിഡ്ജ് എംഎ‍ൽഎ ദേവീന്ദർ ടൂർ, നോർത്ത് മൗണ്ട് ബാപ്റ്റിസ്റ്റ് ചർച്ച് പാസ്റ്റർ ഗ്രേഗ് ഭട്ട്, സെന്റ് മദർ തെരേസാ സീറോ മലബാർ ചർച്ച് വികാരി ഫാ. സജോ പുതുശേരി, ബിൽഡിങ് കമ്മിറ്റി കോർഡിനേറ്റർ ജോസ് വർഗീസ്, എം.സി.എ.സി മുൻ പ്രസിഡന്റ് ജോസഫ് ജോൺ, എം.എം വി എസ് സെക്രട്ടറി വിനി വർഗീസ്, എം.ജി.ഒ.സി.എസ്.എം ജോയിന്റ് സെക്രട്ടറി കുമാരി റെബേക്ക ജോർജ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ചടങ്ങിൽ കാൽഗറി മേയർ നഹീദ് നെൻഷിയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു. ഇടവക മാനേജിങ് കമ്മിറ്റി അംഗം ബാബു പോൾ, ബിന്നി എം. കുരുവിള അച്ചന് ഫലകം നൽകി ആദരിച്ചു. തുടർന്നു ഇടവകയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് വിതരണവും നടന്നു.

ചടങ്ങിന് സൺഡേ സ്‌കൂൾ കുട്ടികളുടേയും, മാനേജിങ് കമ്മിറ്റി അംഗങ്ങളുടേയും ക്രിസ്തീയ ഗാനാലാപനവുമുണ്ടായിരുന്നു. ഫാ. ബിന്നി അച്ചനും, ലതാ ബിന്നിയും മറുപടി പ്രസംഗങ്ങൾ നടത്തി.

ജോസഫ് ജോർജ്, ജോർജ് വർഗീസ് എന്നിവർ സ്റ്റേജ് കോർഡിനേറ്റേഴ്സായിരുന്ന ചടങ്ങിനു ജേക്കബ് മാത്യു സ്വാഗതവും, ട്രസ്റ്റി അനിൽ വർഗീസ് നന്ദിയും പറഞ്ഞു. തുടർന്നു വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ചടങ്ങുകൾ സമംഗളം പര്യവസാനിച്ചു.

MNM Recommends


Most Read