കാനഡ

ചികിത്സിച്ചു ഭേദമാക്കാനാകാത്ത കാൻസർ രോഗികൾ ഇനി വേദന തിന്നേണ്ടി വരില്ല; കാൻസറിന് മാജിക്ക് മഷ്റൂം ചികിത്സയുമായി കാനഡ രംഗത്ത്

കാനഡ: കാൻസർ രോഗികളുടെ ചികിത്സയ്ക്ക് 'മാജിക്ക് മഷ്റൂം' (ലഹരികൂൺ) ചികിത്സയുമായി കാനഡ. ചികിത്സിച്ച് ഭേദമാക്കാനാവാത്ത കാൻസർ മൂലം വേദനയും കഷ്ടപ്പാടും അനുഭവിക്കുന്ന രോഗികൾക്കാണ് മാജിക്ക് മഷ്റൂം നൽകാൻ തീരുമാനിച്ചതെന്ന് കനേഡിയൻ ആരോഗ്യമന്ത്രി പാറ്റി ഹാജു അറിയിച്ചു. ഇത്തരത്തിൽ വേദന അനുഭവിക്കുന്ന നാലു രോഗികൾക്ക് വേദനാസംഹാരിയെന്ന നിലയിലാണ് 'മാജിക്ക് മഷ്റൂം' ഉപയോഗിച്ചുള്ള ചികിത്സ നൽകാനൊരുങ്ങുന്നത്.

'മൂന്നു മാസം മുമ്പാണ് തങ്ങളുടെ പ്രയാസങ്ങൾ പരിഗണിച്ച് മാജിക്ക് മഷ്റൂം ഉപയോഗിക്കാനുള്ള അനുവാദം നൽകണമെന്ന് നാല് രോഗികൾ കാനഡ സർക്കാരിന് ഹർജി നൽകിയത്' - ലൗറി ബ്രൂക്ക്സ് വ്യക്തമാക്കുന്നു. സിലോസൈബിൻ തെറാപ്പി എന്നാണ് ഈ ചികിത്സ അറിയപ്പെടുന്നത്. എൻവൈയു ലാംഗോൺ ഹെൽത്തിലെ ഗവേഷകർ ഈ വർഷം പ്രസിദ്ധീകരിച്ച പഠനത്തിൽ 29 രോഗികളിൽ നടത്തിയ സിലോസൈബിൻ തെറാപ്പിയിലൂടെ രോഗികളുടെ ഉത്കണ്ഠ, വിഷാദരോഗം, എന്നിവ 60-80ശതമാനം വരെ പരിഹരിച്ചതായി പറയുന്നു.

ഏകദേശം മൂന്ന് മുതൽ അഞ്ച് വർഷം വരെയുള്ള ചികിത്സകൊണ്ട് 15 രോഗികൾ മെച്ചപ്പെട്ട അവസ്ഥയിലെത്തിയെന്നും പഠന റിപ്പോർട്ടിലുണ്ട്. കനേഡിയൻ സർക്കാരിന്റെ തീരുമാനത്തിന് രോഗികളിൽ ഒരാളായ ലൗറി ബ്രൂക്ക്സ് നന്ദിയറിയിച്ചു. 1974 മുതൽ രോഗികൾക്ക് ഉന്മാദ ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള ചികിത്സ നൽകാനുള്ള നിയമം കൊണ്ടുവന്ന രാജ്യമാണ് കാനഡ.

 

MNM Recommends


Most Read