ബഹ്റൈൻ

ദിവസവും 18 മണിക്കൂറോളം ജോലി; ആവശ്യത്തിന് ഭക്ഷണം പോലും ലഭിക്കാതെ വീട്ടുടമയിൽ നിന്ന് പീഡനം ഏറ്റുവാങ്ങിയ മലയാളി യുവതിക്ക് പൊതുപ്രവർത്തകന്റെ ഇടപെടലിനെ തുടർന്ന് മോചനം

മനാമ: സംഭവിച്ച കാര്യങ്ങൾ ഓർമ്മിച്ച് എടുക്കുമ്പോൾ ഇപ്പോഴും സലാം അമ്പാട്ടിന് ഞെട്ടൽ മാറുന്നില്ല. ബഹറിനിൽ ജോലി സ്ഥലത്ത് പീഡനം അനുഭവിച്ചു വന്ന ഷീബയെന്ന യുവതിയെ വീട്ടുടമയിൽ നിന്നു രക്ഷിച്ചെടുത്തയാളാണ് പൊതുപ്രവർത്തകനായ സലാം അമ്പാട്ട്. വീട്ടുടമ അറിയാതെ വളരെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് സലാമിന് ഷീബയെ ഈ ദുരിതക്കയത്തിൽ നിന്നു രക്ഷിക്കാനായത്.

തന്റെ  മകൾ ഷീബ ബഹ്‌റിനിൽ വീട്ടു തടങ്കലിൽ ആണെന്നും അവരെ  രക്ഷിക്കണം എന്നും  ആവശ്യപ്പെട്ട് കണ്ണൂർ കേളകം പൂക്കുന്നേൽ സെലിൻ എന്ന വയോധിക മാതാവ് രണ്ട് ദിവസം മുൻപാണ് കേരള മുഖ്യമന്ത്രിക്ക് മുന്നിൽ  പരാതി നൽകുന്നത് . ഇത് പത്രങ്ങൾ വഴി സാമൂഹിക പ്രവർത്തകൻ സലാം അറിയുകയും അന്ന് മുതൽ ഈ സ്ത്രീ ജോലി ചെയ്യുന്ന വീട് കണ്ടെത്തുവാനുള്ള ശ്രമം സലാം ആരംഭിക്കുകയും ചെയ്തു. ബഹറിനിൽ വലിയ സുഹൃത്ത് വലയങ്ങളുള്ള സലാം സുഹൃത്തുക്കളുടെ സഹായത്തോടെ ഇവർ താമസിക്കുന്ന കർബാബാദിലെ വീട് കണ്ടെത്തുകയും ചെയ്തു .പിന്നീട് അവരെ എങ്ങനെ രക്ഷപെടുത്തും എന്ന ചിന്തയിൽ സുഹൃത്തുക്കൾ വഴി അവരുടെ മൊബൈൽ നമ്പർ കരസ്ഥമാക്കി. ഷീബയോട് സംസാരിച്ചപ്പോഴാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതിലും ഭീകരമാണ് അവരുടെ ജീവിതം എന്ന് അദേഹത്തിനു മനസിലായി. വീട്ട് തടങ്കലിൽ ആയ യുവതിക്ക് ദിവസവും 18 മണിക്കൂറോളം ജോലി ചെയ്യേണ്ടിയിരുന്നു. ആവശ്യത്തിന് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നില്ല .ഇതെല്ലാം മനസിലാക്കിയ സലാം ഏത് വിധേയനെയും യുവതിയെ രക്ഷിക്കുവാൻ തീരുമാനിക്കുകയായിരുന്നു.

പിന്നങ്ങൊട്ട് സിനിമയെ വെല്ലുന്ന രീതിയിലാണ് രക്ഷാ പ്രവർത്തനം നടത്തിയത് .വീട്ടുടമസ്ഥൻ ഉറങ്ങിയ ശേഷം മാത്രമേ അവരെ രക്ഷിക്കുവാൻ സാധിക്കു എന്ന് മനസിലാക്കിയ സലാം ചൊവ്വാഴ്‌ച്ച രാത്രി മുതൽ അവരെ രക്ഷിക്കുവാൻ വേണ്ടി വീടിന് മുന്നിൽ ഉറക്കമളച്ച് കാത്ത് നിന്നു .പൊലീസ് പെട്രോളിങ് ഉള്ള ഏരിയ ആയതുകൊണ്ട് രക്ഷപെടുത്തുക എന്ന ബുദ്ധിമുട്ടേറിയ ഒരു ദൗത്യമാണ് അദ്ദേഹം  ഏറ്റെടുത്തത്. വീട്ടുകാർ ഉറങ്ങിയ ശേഷം രണ്ടാം നിലയിൽ നിന്നും അവരെ താഴെ എത്തിക്കുവാൻ തീരുമാനിച്ചു.

പുലർച്ചെ നാല് മണിവരെ കാത്തിരുന്ന ശേഷമാണ് പാളികൾ ഇല്ലാത്ത ജനലിലൂടെ ഷീബയൊട് താഴൊട്ട് ചാടുവാൻ ആവശ്യപ്പെത് . ഭിത്തിയോട് ചേർന്ന് നിന്ന് തന്റെ പുറത്തേക്ക് ചാടിയ ഷീബയെ രക്ഷിച്ചുകൊണ്ട് അതി സാഹസികമായി തന്റെ കാറിൽ ഇന്ത്യൻ എംബസ്സിയിൽ എത്തിക്കുകയാണ് സലാം ചെയ്ത്. വീഴ്ചയിൽ  ഷീബയുടെ കാലിന് ചെറുതായി പരുക്ക് പറ്റുകയും ചെയ്തു. എംബസ്സിയിൽ വീട്ട് ജോലിക്കാരിയെയും രക്ഷിച്ച  ആളെയും തിരഞ്ഞ് വീട്ടുടമസ്ഥന്റെ ആളുകൾ ഏത്തിയിരുന്നു. എംബസ്സി ഉദ്യോഗസ്ഥർ തൊഴിൽ ഉടമയെ വിളിച്ച് വരുത്തി എത്രയും വേഗം ഷീബയെ നാട്ടിൽ എത്തിക്കുവാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു .തൊഴിലുടമയുമായി സംസാരിച്ച് ഒത്തുതീർപ്പിൽ എത്തുകയും വിസ ക്യാൻസൽ ചെയ്ത് ഇവരെ നാട്ടിൽ അയക്കാമെന്ന് തൊഴിലുടമ അറിയിക്കുകയും ചെയ്തു.

അതിന് ശേഷം ഷീബയെ എംബസ്സിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി .വീട്ട് തടങ്കലിൽ നിന്നും രക്ഷപെടുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ഷീബ പറഞ്ഞു .ജനൽ വഴി താഴേക്ക് ചാടിയപ്പോൾ കാലിന് ചെറുതായി പരുക്ക് പറ്റിയ ഷീബയെ ആശുപത്രിയിൽ കൊണ്ടുപോയതും സലാം തന്നെയാണ്.    ഇന്നലെ വൈകിട്ടത്തെ ഇത്തിഹാദ് എയർലൈൻസിൽ ഷീബ നാട്ടിലേക്ക് തിരിച്ചു.രണ്ട് ലക്ഷം രൂപ  ഏജന്റിനു നല്കിയാണ് വീട്ടുജോലിക്കായി ഇവിടെ എത്തിയത് .30000 രൂപ ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ലഭിച്ചിരുന്നത് 10000 രൂപ മാത്രമാണ് .ഭർത്താവ് മരിച്ച ശേഷം കുട്ടികളെയും വയോധികയായ മാതാവിനെയും മക്കളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഷീബ ബഹ്‌റിനിലെക്ക് വന്നത് .

MNM Recommends


Most Read