ബഹ്റൈൻ

ജനകീയ സമരങ്ങളുടെ വിജയം: ഇന്ത്യൻ സോഷ്യൽ ഫോറം

മനാമ: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം ജനകീയ സമരങ്ങളുടെ വിജയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം . ജനകീയ സമരങ്ങൾക്കും പ്രവാസികളുടെ രോഷത്തിനും മുന്നിൽ തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മന്ത്രിസഭ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സോഷ്യൽ ഫോറം ജനുവരി ഇരുപതിന് വഞ്ചന ദിനം ആചരിക്കുകയും സോഷ്യൽ മീഡിയ ക്യാമ്പയിൻ നടത്തുകയും ചെയ്തിരുന്നു. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് സർക്കാരെടുക്കുന്ന തീരുമാനങ്ങൾ നിരന്തരം മാറ്റുന്നതിലൂടെ മതിയായ കൂടിയാലോചനകളില്ലാതെയുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയിരുന്നത് എന്ന് വ്യക്തമാവുകയാണ്.

കേരളത്തിലേക്കുള്ള പ്രവാസികളുടെ വരവ് എങ്ങനെയും തടയാനാണ് തുടക്കം മുതൽ മുഖ്യമന്ത്രിയും കേരള സർക്കാരും ശ്രമിച്ചത്. പി.പി.ഇ കിറ്റുകൾ പൂർണ്ണമായും സൗജന്യമായി പ്രവാസികൾക്ക് നൽകാൻ സർക്കാർ തയ്യാറവണം വിമാനക്കമ്പനികളുടെ മേൽ ഈ ഭാരം കെട്ടിവെച്ച് തീരുമാനം നീട്ടിക്കൊണ്ട് പോകരുത്. 296 പ്രവാസികൾ ഇതിനകം ഗൾഫ് ഉൾപ്പെടെയുള്ള വിദേശനാടുകളിൽ കോവിഡ് പിടിപ്പെട്ട് മരിച്ചിട്ടുണ്ട്.

അവരുടെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് മതിയായ ധനസഹായം നൽകാനും സർക്കാർ തയ്യാറാകണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രസിഡന്റ് അലി അക്‌ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും പത്ര പ്രസ്താവനയിൽ ആവശ്യപ്പെട്ടു

 

MNM Recommends


Most Read