Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സമപ്രായക്കാരായ പുരുഷന്മാരുടെ അമിതഭാരവും 'താൽപര്യക്കുറവും' പിള്ളേർക്കില്ല; കിടക്കയിൽ ബഹുമാനം തരുന്നതും സ്വാർത്ഥത ഇല്ലാത്തതും ഇവർക്ക് തന്നെ; 51 വയസായ എഴുത്തുകാരിക്ക് ഇനി 35 വയസ് വരെയുള്ള ആണുങ്ങളെ മാത്രം മതി

സമപ്രായക്കാരായ പുരുഷന്മാരുടെ അമിതഭാരവും 'താൽപര്യക്കുറവും' പിള്ളേർക്കില്ല; കിടക്കയിൽ ബഹുമാനം തരുന്നതും സ്വാർത്ഥത ഇല്ലാത്തതും ഇവർക്ക് തന്നെ; 51 വയസായ എഴുത്തുകാരിക്ക് ഇനി 35 വയസ് വരെയുള്ള ആണുങ്ങളെ മാത്രം മതി

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക് : എഴുത്തിന്റെ ലോകത്ത് മതിമറന്ന് ജീവിക്കുന്ന 51കാരി കത്രീൻ ഹാർഡ് ഇപ്പോൾ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ലോകം. താൻ 26നും 37നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരുമായി ഡേറ്റ് ചെയ്യാനാണ് താൽപര്യപ്പെടുന്നതെന്നാണ് ഇവർ അടുത്തിടെ വെളിപ്പെടുത്തിയത്. 50 വയസിന് മുകളിൽ പ്രായമുള്ള ആണുങ്ങൾക്ക് പൊണ്ണത്തടിയാണെന്നും ശരീരത്തിന് ഷേപ്പ് നഷ്ടപ്പെട്ടവരാണെന്നും കത്രീൻ പറയുന്നു.

ചെറുപ്പക്കാരനുമായി ഡേറ്റ് ചെയ്തതിന് പിന്നാലെയാണ് താൻ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നും കത്രീൻ പറയുന്നു. കിടപ്പറയിലെ തന്റെ അനുഭവം വെളിപ്പെടുത്തുകയാണെങ്കിൽ യുവാക്കളാണ് തനിക്ക് കൂടുതൽ ബഹുമാനം തരുന്നതെന്ന് കത്രീൻ. സ്വന്തം സുഖത്തിലും താൽപര്യങ്ങളിലും മാത്രമാണ് പ്രായമുള്ള പുരുഷന്മാർ ശ്രദ്ധ ചെലുത്തുന്നതെന്നും സ്ത്രീ പങ്കാളിയുടെ ആവശ്യങ്ങളെ പറ്റി അവർ ബോധവാന്മാരല്ലെന്നും കത്രീൻ പറയുന്നു. മാത്രമല്ല അൻപതുകളിലും തന്റെ ശരീരം 25 വയസ് മാത്രം പ്രായമുള്ള യുവതികളുടേത് പോലെയാണെന്നാണ് ഇവരുടെ അഭിപ്രായം.

തന്നെക്കാൾ 20 വയസ് ഇളപ്പമുള്ള ഡാലിൻ എന്ന യുവാവുമായുണ്ടായ അനുഭവവും ഉദാഹരണമായി കത്രീൻ ചൂണ്ടിക്കാട്ടുന്നു. തനിക്ക് ഇത്രയും ബഹുമാനം നൽകിയ ഒരു ചെറുപ്പക്കാരൻ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. തന്നെ കണ്ടാൽ അൻപതുകാരിയാണെന്ന് പറയില്ലെന്നും തന്റെ ശരീരത്തെ ഡാലിൻ വർണിച്ചത് തന്നിൽ ആഹ്ലാദമുളവാക്കിയെന്നും കത്രീന പറയുന്നു.

ഇങ്ങനെ നിരവധി തവണ ചെറുപ്പക്കാരിൽ നിന്നും കേൾക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കത്രീന അവകാശപ്പെടുന്നത്. 50കളിലേക്ക് കടക്കുന്ന അവസരത്തിൽ പുരുഷന്മാർക്ക് ശരീര സൗന്ദര്യത്തിൽ ശ്രദ്ധയില്ലെന്നും സ്ത്രീകളുടെ മനസിൽ എന്താണ് തോന്നുന്നത് എന്നതിനെ കുറിച്ച് ചിന്തയില്ലെന്നും കത്രീൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP