Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്കപകടത്തിൽ പരിക്ക്; മകൻ ജാക്സണോടൊപ്പം ബൈക്കിൽ പോകവേ തെന്നി വീണ് അപകടം

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന് ബൈക്കപകടത്തിൽ പരിക്ക്; മകൻ ജാക്സണോടൊപ്പം ബൈക്കിൽ പോകവേ തെന്നി വീണ് അപകടം

മറുനാടൻ ഡെസ്‌ക്‌

സിഡ് നി: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വേണിന് വാഹനാപകടത്തിൽ പരിക്ക്. മകൻ ജാക്സണോടൊപ്പം ബൈക്കിൽ പോകവേയാണ് അപകടമുണ്ടായത്. വോൺ തെന്നിവീഴുകയായിരുന്നുവെന്ന് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തി നടത്തിയ പരിശോധനകളിൽ പരിക്ക് ഗുരുതരമല്ലെന്നറിഞ്ഞു. എന്നാൽ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോൺ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക്ക് തെന്നിമാറിയതിനെ തുടർന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു. മകനാണ് അദ്ദേഹത്തെ പരിചരിച്ചുവരുന്നത്.

ഡിസംബർ എട്ടുമുതൽ ബ്രിസ്‌ബേനിൽ ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരക്ക് കമന്ററി പറയാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് വോൺ ഇപ്പോഴും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP