Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാഞ്ചസ്റ്റർ സ്ഫോടനം പ്രതികാരമാണ്; മകനെ ഇസ്ലാമിൽ തന്നെ വളർത്തും; ബ്രിട്ടനിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുമ്പോഴും ഭീകരതയെ തള്ളാനാവാതെ ഷമീമ ബീഗം; രക്ഷിക്കാൻ ഇറങ്ങിയവർക്ക് നിരാശ

മാഞ്ചസ്റ്റർ സ്ഫോടനം പ്രതികാരമാണ്; മകനെ ഇസ്ലാമിൽ തന്നെ വളർത്തും; ബ്രിട്ടനിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുമ്പോഴും ഭീകരതയെ തള്ളാനാവാതെ ഷമീമ ബീഗം; രക്ഷിക്കാൻ ഇറങ്ങിയവർക്ക് നിരാശ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തന്നെ യുകെയിലേക്ക് മടങ്ങി വരാൻ അനുവദിച്ചാൽ ജയിലിലേക്ക് പോകാൻ തയ്യാറാണെന്ന് വ്യക്തമാക്കി സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന ബ്രിട്ടീഷ് ജിഹാദി ഷമീമ ബീഗം വ്യക്തമാക്കി. 2015ൽ സിറിയയിലേക്ക് പോയി ഐസിസിൽ ചേർന്ന് ഭീകരനെ വിവാഹം കഴിച്ച 19കാരിയാണ് ഷമീമ. ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു കുഞ്ഞിന് ജന്മമേകിയ ഷമീമ മാതൃരാജ്യമായ ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിന് താൽപര്യം പ്രകടിപ്പിച്ചിരുന്നു. സിറിയയിൽ ബ്രിട്ടൻ ഐസിസിന് നേരെ നടത്തിയ സൈനിക ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും ഷമീമ വെളിപ്പെടുത്തുന്നു.

ഭീകരനിൽ തനിക്ക് പിറന്ന മകനെ ഇസ്ലാമായി തന്നെ വളർത്തുമെന്നും യുവതി തറപ്പിച്ച് പറയുന്നു. ഇത്തരത്തിൽ ബ്രിട്ടനിലേക്ക് മടങ്ങി വരാൻ കാത്തിരിക്കുമ്പോഴും ഭീകരതെയ തള്ളിക്കളയാൻ ഷമീമ തയ്യാറാവുന്നില്ല. ഇതോടെ യുവതിയെ ബ്രിട്ടനിലേക്ക് കൊണ്ട് വരാൻ മുന്നിട്ടിറങ്ങിയവർക്ക് പോലും നിരാശയുണ്ടായിരിക്കുകയാണ്. തന്റെ 15ാം വയസിൽ യുകെ വിട്ടതിന് ശേഷമാണ് സ്വന്തമായ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞതെന്നും ഷമീമ വ്യക്തമാക്കുന്നു.തനിക്ക് ആദ്യം ജനിച്ച മക്കളെയും ഐസിസിന് വേണ്ടി പോരാടാൻ അയക്കാൻ തീരുമാനിച്ചതായിരുന്നുവെന്നും എന്നാൽ അവർ മരിച്ച് പോയെന്നും യുവതി വെളിപ്പെടുത്തുന്നു.

തിങ്കളാഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഷമീമ ഞെട്ടിപ്പിക്കുന്ന നിലപാടുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് ഇപ്പോൾ പിറന്നിരിക്കുന്ന മകന് ജെറാഹ് എന്നാണ് പേരിട്ടിരിക്കുന്നതെന്നും ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക് യുദ്ധലോകത്തിന്റെ പേരാണിതെന്നും ഷമീമ വെളിപ്പെടുത്തുന്നു.2015ൽ തന്റെ രണ്ട് കൂട്ടുകാരികൾക്കൊപ്പമായിരുന്നു ഷമീമ ബ്രിട്ടനിൽ നിന്നും സിറിയിയിലേക്ക് പലായനം ചെയ്തിരുന്നത്. ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റിനായുള്ള പോസ്റ്റർഗേളായി താൻ വർത്തിച്ചിട്ടുണ്ടെന്നും ഷമീമ വെളിപ്പെടുത്തുന്നു. ഐസിസിൽ ചേർന്നതിൽ താൻ ബ്രിട്ടനോട് മാപ്പ് ചോദിക്കുന്നുവെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നും ബിബിസിയുടെ ക്യുയിൻടിൻ സോമർവില്ലെ വെളിപ്പെടുത്തുന്നു.

സിറിയയിലെത്തിയ ഉടൻ ഡച്ചുകാരനായ ജിഹാദിയെ ബീഗം വിവാഹം കഴിച്ചിരുന്നു. തുടർന്ന് പോരാട്ടത്തിൽ അയാൾ കൊല്ലപ്പെടുകയായിരുന്നു. നോർത്തേൺ സിറിയിലെ കുർദിഷുകളുടെ നിയന്ത്രണത്തിലുള്ള ഒരു അഭയാർത്ഥി ക്യാമ്പിലായിരുന്നു ബീഗത്തെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നത്. അപ്പോൾ പൂർണഗർഭിണിയായിരുന്നു ബീഗം ബ്രിട്ടനിലേക്ക് തിരിച്ച് വരുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ശനിയാഴ്ച അഭയാർത്ഥി ക്യാമ്പിൽ വച്ച് യുവതി പ്രസവിക്കുകയും ചെയ്തു. ഷമീമയെ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ അനുവദിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ രാഷ്ട്രീയ രംഗത്ത് വൻ വാഗ്വാദങ്ങളും ഉയർന്ന് വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP