Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധത്തിന് തടസ്സം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ; ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരമില്ലാത്തത് പാക്കിസ്ഥാൻ താരങ്ങൾക്ക് കനത്ത നഷ്ടമാണെന്നും ഷാഹിദ് അഫ്രീദി

ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധത്തിന് തടസ്സം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ; ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരമില്ലാത്തത് പാക്കിസ്ഥാൻ താരങ്ങൾക്ക് കനത്ത നഷ്ടമാണെന്നും ഷാഹിദ് അഫ്രീദി

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളിടത്തോളം ഇന്ത്യ- പാക് ക്രിക്കറ്റ് ബന്ധം പുനഃരാരംഭിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് ഷാഹിദ് അഫ്രീദി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരമില്ലാത്തത് ബാബർ അസം ഉൾപ്പെടെയുള്ള പാക്കിസ്ഥാൻ താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും പാക്കിസ്ഥാന്റെ മുൻതാരം അഫ്രീദി അഭിപ്രായപ്പെട്ടു. അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആസ്വദിച്ചിട്ടുള്ള ആളാണ് താനെന്നും ഇന്ത്യയിലെ ജനങ്ങൾ എനിക്ക് നൽകിയിട്ടുള്ള സ്നേഹവും ആദരവും തുറന്നു പറയാറുണ്ടെന്നും അഫ്രീദി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

'ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നാണ് ഐ.പി.എൽ. ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവിടെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതു വലിയൊരു അവസരമാകുമായിരുന്നു. ഐ.പി.എൽ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതും മറ്റു രാജ്യങ്ങളിലെ താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടുന്നതുമെല്ലാം അവരെ കൂടുതൽ മികച്ച താരങ്ങളാക്കുമായിരുന്നു. അതുകൊണ്ടുതന്നെ പാക് താരങ്ങൾക്ക് വലിയൊരു അവസരമാണ് നഷ്ടമാകുന്നത്.' അഫ്രീദി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP