Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

റഷ്യയിൽ നിന്നുള്ള അത്യാധുനിക മിസൈലുകൾ ചൈനയ്ക്ക് നടുക്കടലിൽ ഉപേക്ഷിക്കേണ്ടി വന്നത് കൊടുങ്കാറ്റിനെ തുടർന്ന്; റോസ്‌ടെക്ക് കോർപ്പറേഷൻ നിർമ്മിച്ച എസ് 400 മിസൈൽ 600 കി.മീ. പരിധിയിൽ 30 ലക്ഷ്യങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവ; കോടികളുടെ നഷ്ടത്തിന് പിന്നാലെ പുത്തൻ മിസൈലുകൾ നിർമ്മിച്ച് തുടങ്ങിയെന്നും ചൈന

റഷ്യയിൽ നിന്നുള്ള അത്യാധുനിക മിസൈലുകൾ ചൈനയ്ക്ക് നടുക്കടലിൽ ഉപേക്ഷിക്കേണ്ടി വന്നത് കൊടുങ്കാറ്റിനെ തുടർന്ന്; റോസ്‌ടെക്ക് കോർപ്പറേഷൻ നിർമ്മിച്ച എസ് 400 മിസൈൽ 600 കി.മീ. പരിധിയിൽ 30 ലക്ഷ്യങ്ങൾ തിരിച്ചറിയാൻ ശേഷിയുള്ളവ; കോടികളുടെ നഷ്ടത്തിന് പിന്നാലെ പുത്തൻ മിസൈലുകൾ നിർമ്മിച്ച് തുടങ്ങിയെന്നും ചൈന

മറുനാടൻ ഡെസ്‌ക്‌

ബെയ്ജിങ് : കോടികളുടെ ആയുധ ഇടപാട് നടത്തുന്ന ചൈനയ്ക്ക് ഏറെ തിരിച്ചടിയായ ദിനമായിരുന്നു കഴിഞ്ഞു പോയത്. കോടികൾ മുടക്കി റഷ്യയിൽ നിന്നും കൊണ്ടു വരിയായിരുന്ന മിസൈൽ അടങ്ങുന്ന കപ്പൽ കൊടുങ്കാറ്റിനെ തുടർന്ന് നടുക്കടലിൽ ഉപേക്ഷിച്ചെന്ന വാർത്തയാണ് ഇപ്പോൾ ചൈനയിൽ നിന്നും ലഭിക്കുന്നത്.റഷ്യ അടുത്തിടെ നിർമ്മിച്ച അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ എസ് 400 കപ്പലാണ് കൊടുങ്കാറ്റിൽ അകപ്പെട്ടതിന് പിന്നാലെ നടുക്കടലിൽ ഉപേക്ഷിച്ചത്.

റഷ്യൻ ആയുധ നിർമ്മാണ കമ്പനിയായ റോസ്‌ടെക്ക് കോർപ്പറേഷനാണ് കപ്പൽ തകർന്ന വിവരം പുറത്ത് വിട്ടത്. ഇതോടെ കോടികൾ മുടക്കിയ ആയുധ ഇടപാടിലാണ് ചൈനയ്ക്ക് വൻ തിരിച്ചടി നേരിട്ടത്. എസ് 400 എന്ന റഷ്യൻ അത്യാധുനിക മിസൈൽ വാങ്ങാൻ ചൈനയാണ് ആദ്യം കരാർ ഉറപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളുള്ള അഞ്ചാം തലമുറയിൽപെട്ട വിമാനങ്ങൾ വരെ കണ്ടെത്തി നശിപ്പിക്കാൻ കഴിയും എന്നതാണ് ഈ മിസൈലിന്റെ പ്രത്യേകത. മാത്രമല്ല നിമിങ്ങൾക്കുള്ളിൽ തന്നെ 600 കിലോമീറ്റർ പരിധിയിൽ 30 ലക്ഷ്യങ്ങൾ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റർ പരിധിയിൽ മൂന്നു ഡസനോളം ലക്ഷ്യങ്ങൾ തകർക്കാനും എസ് 400 മിസൈലിന് ശേഷിയുണ്ട്.

റഷ്യയുടെ തന്നെ എസ് 300 സംവിധാനത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് എസ് 400. പഴയ പതിപ്പിനെക്കാളും രണ്ടര മടങ്ങ് വേഗതയുള്ളതാണ് ഇത്. എസ് 400 റഷ്യ 2007 മുതൽ ഉപയോഗിക്കുന്നുണ്ട്. സിറിയക്കെതിരെ റഷ്യ ഈ മിസൈൽ സംവിധാനം ഉപയോഗിച്ചിരുന്നു. ഹ്രസ്വ-മധ്യദൂര ബാലിസ്റ്റിക് മിസൈലുകളേയും കണ്ടെത്തി തകർക്കാൻ ഇവക്ക് സാധിക്കും. ഇംഗ്ലീഷ് ചാനലിലെ ലെനിൻഗ്രാഡ് മേഖലയിൽ വച്ചായിരുന്നു കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടത്. ശക്തമായ കൊടുങ്കാറ്റിൽ മിസൈലുകളെ താങ്ങി നിർത്തിയിരുന്ന കപ്പലിലെ ഭാഗവും തകർന്നു. ഇതിനു പിന്നാലൊണ് മിസൈലുകൾ കടലിൽ ഉപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നു.

പുതിയ എസ്400 മിസൈലുകളുടെ നിർമ്മാണം റഷ്യയിൽ ആരംഭിച്ചിട്ടുണ്ടെന്നും അവ വൈകാതെ ചൈനയിലേക്ക് അയക്കുമെന്നും വിവരമുണ്ട്. മിസൈൽ പ്രതിരോധ സംവിധാനം എസ് 400 കൊടുങ്കാറ്റിൽ പെട്ട് ഉപേക്ഷിക്കേണ്ടി വന്ന വിവരം റോസ്ടെക് സിഇഒ ചെംസോവ് തന്നെയാണ് സ്ഥിരീകരിച്ചത്. റഷ്യയുടെ ആറ് എസ് 400 മിസൈൽ പ്രതിരോധ സംവിധാനം 2014ലാണ് ചൈന മൂന്ന് ബില്യൺ ഡോളറിന് വാങ്ങിയത്.

ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമേ ജെറ്റ് വിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയെ 600 കിലോമീറ്റർ അകലെ നിന്നു പോലും കണ്ടെത്തി നശിപ്പിക്കാൻ ഈ പ്രതിരോധ സംവിധാനത്തിനാകും. പത്ത് മീറ്റർ മുതൽ 27 കിലോമീറ്റർ വരെ ഉയരത്തിൽ പറക്കുന്ന വസ്തുക്കൾ എസ് 400ന്റെ പരിധിയിൽ പെടും. മണിക്കൂറിൽ 17000 കിലോമീറ്റർ വേഗത്തിലാണ് ഇവ ലക്ഷ്യത്തിലേക്ക് പറക്കുക. ഇത് ലോകത്ത് നിലവിലുള്ള ഏതൊരു എയർക്രാഫ്റ്റിനേക്കാളും കൂടിയ വേഗമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP