Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒമാനിൽ 72 മണിക്കൂറിനിടെ 1,543 പേർക്ക് കൂടി കോവിഡ് ബാധ; 24 കോവിഡ് ബാധിതർ കൂടി മരിച്ചു

ഒമാനിൽ 72 മണിക്കൂറിനിടെ 1,543 പേർക്ക് കൂടി കോവിഡ് ബാധ; 24 കോവിഡ് ബാധിതർ കൂടി മരിച്ചു

മറുനാടൻ ഡെസ്‌ക്‌

മസ്കറ്റ്: ഒമാനിൽ 24 കോവിഡ് മരണം കൂടി. കഴിഞ്ഞ 72 മണിക്കൂറിൽ 1,543 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,450 ആയി. 1036 പേർക്ക് കൂടി രോഗം ഭേദമായി. ആകെ രോഗമുക്തരായവരുടെ എണ്ണം 87801 ആയി ഉയർന്നു. 90 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 72 മണിക്കൂറിൽ ഒമാനിൽ 24 പേരാണ് കോവിഡ് മൂലം മരണപ്പെട്ടത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 909 ആയി. 523 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 200 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP