Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൈക്കിന്റെ ഷൂസിൽ ആള്ളാഹുവിന്റെ പേര് കുറിച്ചെന്ന് ആരോപണം; ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം പ്രതിഷേധത്തിൽ; എയർമാക്‌സ് 270 ട്രെയിനർ ഷൂസ് പിൻവലിക്കാൻ മുറവിളിയുമായി വിശ്വാസികൾ തെരുവിൽ

നൈക്കിന്റെ ഷൂസിൽ ആള്ളാഹുവിന്റെ പേര് കുറിച്ചെന്ന് ആരോപണം; ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹം പ്രതിഷേധത്തിൽ; എയർമാക്‌സ് 270 ട്രെയിനർ ഷൂസ് പിൻവലിക്കാൻ മുറവിളിയുമായി വിശ്വാസികൾ തെരുവിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അള്ളാവുവെന്ന് അറബിയിൽ എഴുതുന്ന രീതിയിൽ ഷൂവിന്റെ സോളിൽ രേഖപ്പെടുത്തിയ നൈക്കിയുടെ നടപടിക്കെതിരേ ലോകമെങ്ങും പ്രതിഷേധമുയരുന്നു. എയർ മാക്‌സ് 270 ട്രെയിനർ ഷൂവിലാണ് വിവാദമായ രേഖപ്പെടുത്തൽ. നൈക്കിയൂടെ ലോഗോ രേഖപ്പെടുത്തിയിരിക്കുന്നത് അള്ളാഹുവെന്ന് വായിക്കുമെന്ന് കാട്ടി സൈഖ നോറീൻ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. മതനിന്ദ ആരോപിച്ച സൈഖയ്ക്ക് പിന്തുണയുമായി വിശ്വാസികൾ രംഗത്തെത്തുകയായിരുന്നു.

ഓൺലൈനിലൂടെ സൈഖ നടത്തിയ ക്യാമ്പെയിന് മണിക്കൂറുകൾക്കകം 6000 പേരുടെ പിന്തുണയാണ് ലഭിച്ചത്. അള്ളാഹുവിന്റെ പേര വികൃതമാക്കുകയും മണ്ണിൽ ചവിട്ടുന്ന തരത്തിൽ നിന്ദ്യമായി നൽകുകയുമാണ് നൈക്കി ചെയ്തിരിക്കുന്നതെന്ന് സൈഖ ആരോപിക്കുന്നു. എയർ മാക്‌സ് എന്ന വാക്ക് പ്രത്യേക തരത്തിൽ രേഖപ്പെടുത്തിയതാണ് അള്ളാഹുവെന്ന് അറബിയിൽ എഴുതുന്നതുപോലെയാണെന്ന് വ്യാഖ്യാനിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയതും.

മുസ്ലിം വിശ്വാസമനുസരിച്ച് ചെരുപ്പിന്റെ അടിഭാഗം നിലത്ത് പതിയുന്നതിനാൽ വളരെയേറെ നിന്ദ്യമായാണ് കരുതുന്നത്. കാൽപാദങ്ങൾ ശരീരത്തിന്റെ അടിഭാഗത്തായതിനാലും ഷൂവിൽ ഇത്തരമൊരു ചിഹ്നം വന്നത് കടുത്ത മതനിന്ദയായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഇസ്ലാമിനോടുള്ള കൊടിയ നിന്ദയാണ് ഇത്തരമൊരു ഡിസൈനിലൂടെ നൈക്കി നടത്തിയിരിക്കുന്നതെന്നും സൈഖ ആരോപിച്ചു.

എയർ മാക്‌സ് 270 ഡിസൈൻ ഷൂ വിപണിയിൽനിന്ന് പിൻവലിക്കണമെന്നാണ് സൈഖ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വിൽപനയ്‌ക്കെത്തുന്നതിന് മുമ്പ് ഇത്തരം ഉത്പന്നങ്ങളിൽ നിന്ദാസൂചകമായ ചിഹ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. 1997-ലും സമാനമായ വിവാദത്തിൽ നൈക്കി പെട്ടിരുന്നു. അന്ന് മുസ്ലീങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് എയർ ബേക്കിൻ ഷൂ പിൻവലിക്കേണ്ടിവന്നിരുന്നു.

തീജ്വാലപോലെയുള്ള രൂപത്തിൽ എയർ എന്ന് രേഖപ്പെടുത്തിയത് അള്ളായെന്ന് അറബിയിൽ എഴുതുന്നതിന് സമാനമായിരുന്നുവെന്നാണ് അന്നും ആരോപണം ഉയർന്നത്. ഇതിനുശേഷം ലോഗോ ഡിസൈൻ ചെയ്യുമ്പോൾ നൈക്കി ജാഗ്രത പുലർത്തിയിരുന്നുവെന്നും എന്നാൽ, ഇപ്പോൾ വീണ്ടും മതനിന്ദ ആവർത്തിച്ചിരിക്കുകയാണെന്നും സൈഖ കുറ്റപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP