Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഎഇയിൽ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരുമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരുമെന്ന് മുന്നറിയിപ്പ്

ന്യൂസ് ഡെസ്‌ക്‌

അബുദാബി: യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) മുന്നറിയിപ്പ്. ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എൻസിഎം വ്യക്തമാക്കി. രാജ്യത്ത് ഈ മാസത്തെ ശരാശരി കൂടിയ താപനില 23°C മുതൽ 28°C വരെയും കുറഞ്ഞ താപനില 12°C നും 16°C നും ഇടയിലായിരിക്കുമെന്ന് എൻസിഎം കാലാവസ്ഥാ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. Cold spell in UAE continue throughout February

സൈബീരിയയിലെ അതിശൈത്യത്തെ വഹിച്ചുകൊണ്ട് യുഎഇയുടെ വടക്ക് ഭാഗത്ത് നിന്ന് നിന്ന് വരുന്ന കാറ്റ് അറേബ്യയിലെ ഗൾഫ് മേഖലകളെ ഏറ്റവും അധികം ബാധിക്കുന്ന മാസങ്ങളിലൊന്നാണ് ഫെബ്രുവരി. അതിനാൽ തന്നെ താപനിലയിൽ ഇനിയും കുറവ് വന്നേക്കാം. മെഡിറ്ററേനിയൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം കടന്നുപോകുന്നത് രാജ്യത്തെ ബാധിക്കും. ഇത് അസ്ഥിരമായ കാലാവസ്ഥയിലേക്ക് അന്തരീക്ഷത്തെ നയിക്കുന്നു. കനത്ത പൊടി കാറ്റ് വീശും. ചില സമയത്ത് നേരിയ മഴയും മൂടിയ കാലാവസ്ഥയും ഉണ്ടാകുമെന്ന് NCM റിപ്പോർട്ട് പറയുന്നു.

രാവിലെ ഉണ്ടാകുന്ന തെക്കുകിഴക്കൻ കാറ്റ് ഉച്ചതിരിഞ്ഞ് വടക്കുപടിഞ്ഞാറൻ കാറ്റായി മാറും. ഷമാൽ എന്ന് അറിയപ്പെടുന്ന ഈ കാറ്റ് രാജ്യത്തെ ബാധിക്കും. കൂടാതെ, ഈ മാസം ആപേക്ഷിക ആർദ്രത വർദ്ധിക്കുമെന്നും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP