Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപമുള്ള മെട്രോസ്‌റ്റേഷനിൽ ആക്രമണം; കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്ക്

യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപമുള്ള മെട്രോസ്‌റ്റേഷനിൽ ആക്രമണം; കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

ബ്രസൽസ്: ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്തിന് സമീപമുള്ള മെട്രോസ്‌റ്റേഷനിൽ ആക്രമണം. ഇന്നലെ വൈകിട്ട് ഇവിടെയുണ്ടായ കത്തിക്കുത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്. കത്തിക്കുത്തു നടത്തിയെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസിക പ്രശ്‌നമുള്ളതായാണ് റിപ്പോർട്ട്.

തിരക്കേറിയ ഷൂമാൻ മെട്രോ സ്‌റ്റേഷനിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. എന്നാൽ ഇതൊരു ഭീകരാക്രമണമല്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. തിക്കിനും തിരക്കിനുമിടയിൽ കത്തിയുമായി വന്നയാൾ മൂന്ന് പേരെ കുത്തി വീഴ്‌ത്തുകയായിരുന്നു. ആക്രമണം നടത്തിയ ആളെ ഉടൻ തന്നെ പൊലീസ് പിടികൂടി.

വൈകിട്ട് 6.45ഓടെ സ്‌റ്റേഷനിൽ വന് തിരക്കുള്ള സമയത്താണ് ആക്രമണമുണ്ടായത്. എന്നാൽ ആക്രമണത്തിന് ഭീകരബന്ധമുള്ളതായി അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP