Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെഷാവറിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാൻ; പൊട്ടിത്തെറിച്ചത് പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ മുൻനിരയിൽ ഉണ്ടായിരുന്ന ചാവേർ: മരിച്ചത് 59 പേർ: മരണ സംഖ്യ ഇനിയും ഉയർന്നേക്കും

പെഷാവറിൽ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാൻ; പൊട്ടിത്തെറിച്ചത് പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ മുൻനിരയിൽ ഉണ്ടായിരുന്ന ചാവേർ: മരിച്ചത് 59 പേർ: മരണ സംഖ്യ ഇനിയും ഉയർന്നേക്കും

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷാവറിൽ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെഹ്രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി). തിങ്കളാഴ്ച ഉച്ചയ്ക്ക് നിരോധിത സംഘടനയായ തെഹരികി താലിബാനിലെ അംഗം ചാവേറായി പൊട്ടിത്തെറിക്കുക ആയിരുന്നു. പെഷാവറിലെ അതീവ സുരക്ഷാമേഖലയായ പൊലീസ് ലൈൻസ് ഏരിയയിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 59 ആയി. 157 പേർക്ക് പരുക്കേറ്റു. പള്ളിയിൽ പ്രാർത്ഥന നടക്കുമ്പോൾ മുൻനിരയിൽ ഉണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. പലരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ മേൽക്കൂര തകർന്നുവീണു. അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ട്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പെഷാവറിലെത്തി. ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി സന്ദർശിച്ചു.

രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. പെഷവാർ പൊലീസിന്റെയും ഭീകരവിരുദ്ധ സേനയുടെയും ആസ്ഥാനത്തിന് സമീപമായിരുന്നു സ്‌ഫോടനം. അതീവ സുരക്ഷാമേഖലയായ ഇവിടെ മുന്നൂറിനും നാനൂറിനും ഇടയ്ക്ക് പൊലീസുകാർ സ്ഥിരമായി ഉണ്ടാവാറുണ്ട്. സുരക്ഷാവീഴ്ച സംഭവിച്ചെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും പെഷാവർ പൊലീസ് മേധാവി ഇജാസ് ഖാൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP