Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുക്രൈനിെന്റ സെവറോഡോണെറ്റ്‌സ്‌ക് പിടിച്ചെടുത്ത് റഷ്യൻ സൈന്യം; മരിയുപോളിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്നേറ്റം നടത്തി റഷ്യ: അടുത്ത ലക്ഷ്യം ലിസിചാൻസ്‌ക് നഗരം

യുക്രൈനിെന്റ സെവറോഡോണെറ്റ്‌സ്‌ക് പിടിച്ചെടുത്ത് റഷ്യൻ സൈന്യം; മരിയുപോളിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക മുന്നേറ്റം നടത്തി റഷ്യ: അടുത്ത ലക്ഷ്യം ലിസിചാൻസ്‌ക് നഗരം

സ്വന്തം ലേഖകൻ

കിയവ്: കിഴക്കൻ യുക്രെയ്‌നിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സെവറോഡോണെറ്റ്‌സ്‌ക് റഷ്യൻ സൈന്യം പിടിച്ചെടുത്തു. ശനിയാഴ്ചയാണ് റഷ്യൻ സൈന്യം ഈ നഗരം പൂർണ്ണമായും പിടിച്ചെടുത്തത്. റഷ്യൻ സേന സെവറോഡോണെറ്റ്‌സ്‌ക് പിടിച്ചെടുത്തതായി യുക്രെയ്‌നും സ്ഥിരീകരിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം കഴിഞ്ഞ ഒരു മാസമായി ആക്രമണം റഷ്യ വീണ്ടും ശക്തമാക്കിയിരുന്നു. ഇതോടെ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ റഷ്യ ശക്തമാക്കി.

യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് ഇവിടെ ഒരു ലക്ഷത്തിലധികം ആളുകളാണ് താമസിച്ചിരുന്നത്. സെവറോഡോണെറ്റ്‌സ്‌ക് ശേഷം റഷ്യ ഇപ്പോൾ ലിസിചാൻസ്‌ക് ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ ആരംഭിച്ചതായി റഷ്യൻ അനുകൂല വിഘടനവാദികൾ പറഞ്ഞു. അതേസമയം സെവറോഡോണെറ്റ്‌സ്‌ക് ഉൾപ്പെടെ യുക്രെയ്‌ന് നഷ്ടപ്പെട്ട എല്ലാ നഗരങ്ങളും തിരിച്ചു പിടിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പറഞ്ഞു. നഗരം ഇപ്പോൾ പൂർണമായും റഷ്യയുടെ കീഴിലാണെന്ന് സെവറോഡോണെറ്റ്‌സ്‌ക് മേയർ ഒലെക്‌സാണ്ടർ സ്‌ട്രൈക്ക് പറഞ്ഞു.

എന്നാൽ യുദ്ധത്തിൽ വിജയിക്കുക എത്രത്തോളം പ്രയാസമാണെന്നത് സെലൻസ്‌കി സമ്മതിച്ചു. യുദ്ധം ഇനിയും എത്ര നാൾ നീണ്ടു നിൽക്കുമെന്നോ വിജയത്തിലേക്കെത്താൻ എത്രത്തോളം പരിശ്രമിക്കേണ്ടി വരുമെന്നോ അതിൽ എത്ര നഷ്ടങ്ങൾ നേരിടേണ്ടി വരുമെന്നോ ഞങ്ങൾക്ക് ഒരു ധാരണയുമില്ല. എന്നാൽ സെവറോഡോണെറ്റ്‌സ്‌കിൽ നിന്ന് സൈന്യത്തെ പിൻവലിച്ചുകൊണ്ട് യുക്രെയ്ൻ നഗരം തിരിച്ചു പിടിക്കാനുള്ള തന്ത്രപരമായ പുനഃസംഘടന നീക്കത്തിനൊരുങ്ങുകയാണെന്ന് യുക്രെയ്ൻ മിലിട്ടറി ഇന്റലിജൻസ് മേധാവി കൈറിലോ ബുഡനോവ് അവകാശപ്പെട്ടു.

മരിയുപോളിൽ ഉപയോഗിച്ച അതേ തന്ത്രമാണ് റഷ്യ സെവറോഡോണെറ്റ്‌സ്‌ക് പിടിച്ചെടുക്കാനും ഉപയോഗിച്ചത്. ഭൂമുഖത്ത് നിന്ന് നഗരത്തെ തുടച്ചു നീക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ പൂർണമായി തകർക്കപ്പെട്ട നഗരത്തിൽ നിന്ന് ഇനി റഷ്യയെ പ്രതിരോധിക്കുന്നത് സാധ്യമല്ലെന്നെന്നും അതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരാൻ യുക്രെയ്ൻ സേന ഉയർന്ന പ്രദേശങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP